Tuesday, November 1, 2011

[www.keralites.net] LDF HARTHAL FOR CONGRESS LEADER

 

കോണ്‍ഗ്രസ്‌ നേതാവിന്റെ അനധികൃത നിര്‍മാണം സംരക്ഷിക്കാന്‍ ഇന്ന്‌ എല്‍.ഡി.എഫ്‌. ഹര്‍ത്താല്‍
 
Fun & Info @ Keralites.net
ഇടുക്കി: കോണ്‍ഗ്രസ്‌ നേതാവിന്റെ അനധികൃത നിര്‍മാണം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ഇടുക്കി ജില്ലാ ആസ്‌ഥാനം സ്‌ഥിതിചെയ്യുന്ന വാഴത്തോപ്പ്‌ പഞ്ചായത്തില്‍ ഇന്ന്‌ എല്‍.ഡി.എഫിന്റെ ഹര്‍ത്താല്‍. 

ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ സി.പി.എം നേതൃത്വത്തിലുളള എല്‍.ഡി.എഫ്‌. പഞ്ചായത്ത്‌ കമ്മിറ്റി അരയും തലയും മുറുക്കി രംഗത്തിറങ്ങിയതിനിടെ കോണ്‍ഗ്രസ്‌ നേതാവിന്റെ അനധികൃത നിര്‍മാണം നിയമവിധേയമാക്കാന്‍ മുന്‍പ്‌ ഭരിച്ചിരുന്ന എല്‍.ഡി.എഫ്‌. പഞ്ചായത്ത്‌ കമ്മിറ്റി നടത്തിയ വഴിവിട്ട നീക്കങ്ങള്‍ സംബന്ധിച്ച രേഖകള്‍ പുറത്തായി.

കോണ്‍ഗ്രസ്‌ നേതാവ്‌ പാറത്തോട്‌ ആന്റണി ചട്ടങ്ങള്‍ കാറ്റില്‍ പറത്തി നിര്‍മിക്കുന്ന എട്ടുനില കെട്ടിടവും മുന്‍പ്‌ ഇതിനടുത്തായി നിര്‍മിച്ച ഏഴു നില കെട്ടിടവും സംരക്ഷിക്കാനാണ്‌ സി.പി.എം നേതൃത്വത്തില്‍ എല്‍.ഡി.എഫ്‌ ശ്രമിക്കുന്നത്‌ എന്നാണ്‌ ആരോപണം. പാര്‍ട്ടി നേതാക്കള്‍ക്കും പാര്‍ട്ടി ഓഫീസ്‌ പണിയാനും ആന്റണി കൈമെയ്‌ മറന്നു നല്‍കിയ സംഭാവനയാണ്‌ ഇത്തരമൊരു വഴിവിട്ട സ്‌നേഹബന്ധത്തിനു കാരണമെന്നാണ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ പറയുന്നത്‌.

1980 ല്‍ സര്‍ക്കാര്‍ അസാധാരണ ഗസറ്റ്‌ വിജ്‌ഞാപനത്തിലൂടെ ചെറുതോണിയാറിന്റെ കരയില്‍ ചെറുതോണി ടൗണിനും നേര്യമംഗലം റോഡിനും ഇടയിലുളള 237.82 ഹെക്‌ടര്‍ നിര്‍മാണ നിരോധിത മേഖലയായി പ്രഖ്യാപിച്ചിരുന്നു. ഇടുക്കി ഡാമില്‍ ജലനിരപ്പുയരുകയും തുറന്നു വിടുകയും ചെയ്യേണ്ടിവന്നാല്‍ സമീപസ്‌ഥലത്തെ കെട്ടിടങ്ങള്‍ വെളളത്തിനടിയിലായി വന്‍ദുരന്തത്തിന്‌ കാരണമാകുമെന്ന പേരിലായിരുന്നു ഉത്തരവ്‌.

ഇതു മറികടന്ന്‌ ഇടുക്കി ടൗണ്‍ഷിപ്പിന്റെ പേരു പറഞ്ഞ്‌ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുകയായിരുന്നു. ഇത്തരത്തില്‍ പാറത്തോട്‌ ആന്റണി ആദ്യം നിര്‍മിച്ച ഏഴുനില കെട്ടിടത്തില്‍ ഇപ്പോള്‍ ബാര്‍ഹോട്ടല്‍ പ്രവര്‍ത്തിക്കുകയാണ്‌. ടൗണിലുളള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പകുതിയിലേറെയും നിരോധനം ലംഘിച്ച്‌ നിര്‍മിച്ചിട്ടുളളവയാണ്‌.

62 നിര്‍മാണങ്ങളാണ്‌ നിരോധിത മേഖലയിലുളളത്‌. ഇവയില്‍ ആറെണ്ണത്തിനു മാത്രമാണു പഞ്ചായത്ത്‌ അനുമതി നല്‍കിയിട്ടുളളത്‌. ഒന്നും രണ്ടും നിലയ്‌ക്കുളള അനുമതി വാങ്ങി നിര്‍മാണംതുടങ്ങിയ ഇത്തരം കെട്ടിടങ്ങള്‍ അഞ്ചിലധികം നിലകള്‍ പണിതുയര്‍ത്തി കഴിഞ്ഞു. പൂവത്തേല്‍ രാജു തോമസ്‌ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പ്രകാരം ഈ നിര്‍മാണങ്ങളെല്ലാം പൊളിച്ചു നീക്കാന്‍ ഹൈക്കോടതി സംസ്‌ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു.

പഞ്ചായത്തിന്റെ അനുമതിയില്ലാതെ നടത്തുന്ന കെട്ടിടങ്ങള്‍ക്ക്‌ സ്‌റ്റോപ്പ്‌ മെമ്മോയും നിരോധിത മേഖലയില്‍ മുന്‍പ്‌ നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിന്‌ നോട്ടീസും പഞ്ചായത്ത്‌ സെക്രട്ടറി നല്‍കി.

2008 മേയ്‌ 5 ന്‌ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരേ ജൂലൈ 22 ന്‌ ചേര്‍ന്ന വാഴത്തോപ്പ്‌ പഞ്ചായത്ത്‌ ഭരണസമിതി യോഗം പാറത്തോട്‌ ആന്റണിയുടെ നിര്‍മാണപ്രവര്‍ത്തനത്തിന്‌ സ്‌റ്റോപ്പ്‌ മെമ്മോ നല്‍കിയത്‌ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്‌ പ്രമേയം പാസാക്കി. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഭേദഗതി ചെയ്‌ത് ആന്റണിക്ക്‌ നിര്‍മാണങ്ങള്‍ തുടര്‍ന്നു നടത്താന്‍ അനുമതി നല്‍കണമെന്നായിരുന്നു തദ്ദേശസ്വയംഭരണമന്ത്രിക്കും സെക്രട്ടറിക്കും നല്‍കിയ പ്രമേയത്തിന്റെ കാതല്‍. അന്നു ഭരണസമിതിയിലുണ്ടായിരുന്ന സി.പി.ഐയിലെ എന്‍.കെ. ശിവന്റെ വിയോജനക്കുറിപ്പോടെയാണ്‌ പ്രമേയം പാസാക്കിയത്‌. 

ഇതേ പ്രമേയത്തില്‍ പഞ്ചായത്ത്‌ സെക്രട്ടറിയുടെ എതിര്‍പ്പും രേഖപ്പെടുത്തിയിരുന്നു. കെട്ടിട നിര്‍മാണചട്ടം അനുസരിച്ചും സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ 

വെളിച്ചത്തിലുമാണ്‌ നിര്‍മാണ പെര്‍മിറ്റ്‌ റദ്ദ്‌ ചെയ്‌തതെന്നും അതിനെതിരേ പഞ്ചായത്ത്‌ കമ്മിറ്റി തീരുമാനമെടുക്കുന്നത്‌ നിയമാനുസൃതമായിരിക്കില്ലെന്നും നിയമാനുസരണം പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്‌ഥരെ അനുവദിക്കണം എന്നുമായിരുന്നു സെക്രട്ടറിയുടെ അഭിപ്രായം.

പിന്നീട്‌ കെ.കെ. ജയചന്ദ്രന്‍ എം.എല്‍.എ മുഖേന സര്‍ക്കാര്‍ ഉത്തരവിനെതിരേ വാഴത്തോപ്പ്‌ പഞ്ചായത്ത്‌ കമ്മിറ്റി തദ്ദേശസ്വയംഭരണവകുപ്പിന്‌ നിവേദനം നല്‍കിയെങ്കിലും അതും പരിഗണിക്കാന്‍ നിര്‍വാഹമില്ലെന്ന പേരില്‍ വകുപ്പ്‌ സെക്രട്ടറി തളളി. ഇതോടെ ഈ പ്രശ്‌നം വിസ്‌മൃതിയിലായി. ഇത്തവണ അധികാരത്തില്‍ വന്ന യു.ഡി.എഫ്‌ ഭരണസമിതി സര്‍ക്കാര്‍ ഉത്തരവ്‌ നടപ്പാക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഇതിനിടെ പാറത്തോട്‌ ആന്റണി കെട്ടിടം എട്ടുനിലകളിലായി കെട്ടിപ്പൊക്കിയിരുന്നു. ഇതിനായി ചെറുതോണിയാറ്‌ കൈയേറുകയുംചെയ്‌തു. നേരത്തേ നിറഞ്ഞ്‌ ഒഴുകിയിരുന്ന ചെറുതോണിയാറ്റില്‍ ഇപ്പോള്‍ ചെറിയ നീരൊഴുക്ക്‌ മാത്രമാണ്‌ ഉളളത്‌. ആന്റണിയുടെ കെട്ടിടനിര്‍മാണത്തിന്‌ സാമഗ്രികള്‍ ഇറക്കാനായി ചെറുതോണിയാറ്‌ വലിഞ്ഞ ഭാഗത്ത്‌ സ്‌ഥലവും കണ്ടെത്തി. ഇതിനായി ഇവിടെ ഒരു വോളിബോള്‍ കോര്‍ട്ട്‌ നിര്‍മിക്കുകയാണ്‌ ചെയ്‌തത്‌. രണ്ടുവര്‍ഷം ഇവിടെ ടൂര്‍ണമെന്റ്‌ നടത്തി. പിന്നീട്‌ കെട്ടിടം പണിക്കുളള ഓപ്പണ്‍ ഗോഡൗണായി മാറി.

ചെറുതോണിയാറിന്റെ കരകള്‍ നിര്‍മാണനിരോധിത മേഖലയാണ്‌ എന്നത്‌ പുതിയ കാര്യമല്ലെന്നും അപ്രായോഗികമായ നിയമത്തിന്റെ പേരില്‍ ജനങ്ങളെ ദ്രോഹിക്കുകയാണ്‌ യു.ഡി.എഫ്‌ പഞ്ചായത്ത്‌ കമ്മിറ്റിയെന്നുമാണ്‌ എല്‍.ഡി.എഫിന്റെ വിലയിരുത്തല്‍. എന്നാല്‍ മുന്‍പും ഇപ്പോഴും ആന്റണി ചെയ്‌ത ഉപകാരങ്ങളുടെ പ്രത്യുപകാരമായിട്ടാണ്‌ എല്‍.ഡി.എഫ്‌ രംഗത്തിറങ്ങിയിരിക്കുന്നതെന്നാണ്‌ പഞ്ചായത്ത്‌ ഭരണസമിതിയംഗങ്ങള്‍ പറയുന്നത്‌.

MANGALAM

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment