Tuesday, November 1, 2011

[www.keralites.net] തെങ്ങുകയറ്റം പരീക്ഷിക്കാന്‍ റോബോട്ടും !!!!

 

Fun & Info @ Keralites.net തെങ്ങില്‍ കയറി തേങ്ങയിടാന്‍ റോബോട്ടെത്തിയത് കാണികള്‍ക്ക് കൗതുകമായി. കൊച്ചിയിലെ നാളികേര വികസന ബോര്‍ഡ് ഓഫീസ് പരിസരത്താണ് വെള്ളിയാഴ്ച രാവിലെ റോബോട്ട് തെങ്ങുകയറാനെത്തിയത്. ബോംബെ ആസ്ഥാനമായുള്ള 'ഷൈനോ എന്‍ജിനീയറിങ്' കമ്പനി തങ്ങളുടെ പുതിയ ഉപകരണം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി. ബോര്‍ഡ് ഓഫീസിനു മുമ്പില്‍ നിന്നിരുന്ന തെങ്ങില്‍ തന്നെയായിരുന്നു റോബോട്ടിന്റെ പരീക്ഷണം. രാവിലെ നടന്ന പരീക്ഷണത്തില്‍ വിജയിക്കാനായില്ലെങ്കിലും ഉച്ചയ്ക്കുശേഷം റോബോട്ട് തെങ്ങിന്‍കുലകള്‍ വെട്ടിയിട്ട ശേഷമാണ് തിരിച്ചിറങ്ങിയത്.

എയര്‍ കമ്പ്രസ്സര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റോബോട്ടിനെ വയറുകള്‍ വഴി ബന്ധിപ്പിച്ച് താഴെ നിന്നാണ് നിയന്ത്രിക്കുക. ചുറ്റും ഘടിപ്പിച്ചിട്ടുള്ള ചനക്രങ്ങള്‍ വഴി തെങ്ങിന്റെ മുകളിലെത്തുന്ന റോബോട്ടിന്റെ മുകളിലായി ഘടിപ്പിച്ചിരിക്കുന്ന ബ്ലേഡ് ഉപയോഗിച്ച് തേങ്ങയും ഓലയും വെട്ടിയിടാനാകും. വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കുകയാണെങ്കില്‍ ഇവ പരമാവധി കുറഞ്ഞ വിലയ്ക്ക് കേരളത്തിലെ കര്‍ഷകര്‍ക്ക് ലഭ്യമാക്കാനാകുമെന്ന് കമ്പനി പ്രതിനിധികള്‍ വ്യക്തമാക്കി. കുറച്ചുകൂടി സൗകര്യപ്രദമായ രീതിയില്‍ യന്ത്രത്തില്‍ ഭേദഗതികള്‍ വരുത്താനും നിര്‍മാതാക്കള്‍ ആലോചിക്കുന്നുണ്ട്.

പ്രവര്‍ത്തനം വിലയിരുത്തിയശേഷം റോബോട്ടിനെ കര്‍ഷകരിലേക്കെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് നാളികേര വികസന ബോര്‍ഡ് അധികൃതര്‍ പറഞ്ഞു

നാളികേരം പൊതിക്കാന്‍ ഓട്ടോമാറ്റിക് യന്ത്രമെത്തി

Fun & Info @ Keralites.net ഇനി നാളികേരം പൊതിക്കാന്‍ ആള്‍ക്കാരെയും പാരയും തേടി അലയേണ്ട. മണിക്കൂറില്‍ 1,500 നാളികേരത്തിന്റെ തോട് നീക്കാന്‍ ശേഷിയുള്ള ഓട്ടോമാറ്റിക്‌യന്ത്രം കോയമ്പത്തൂരില്‍ വികസിപ്പിച്ചു. കോയമ്പത്തൂരിലെ സിഡ്‌കോയിലുള്ള സ്വകാര്യകമ്പനി വികസിപ്പിച്ച് കണ്ടുപിടിത്താവകാശം നേടിയ യന്ത്രം പീളമേടിലെ കൊഡീഷ്യയില്‍ നടക്കുന്ന കാര്‍ഷികമേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഏതാണ്ട് അലക്കുയന്ത്രത്തിന്റെ മാതൃകയാണ് പൊതിക്കല്‍ യന്ത്രത്തിനും. മുകളിലെ ദ്വാരത്തിലൂടെ ഇടുന്ന മുഴുനാളികേരം പൊതിച്ച് വശത്തെ ദ്വാരത്തിലൂടെ പുറത്തുവരാന്‍ നിമിഷംമതി. മുന്നിലെ ക്രഷിങ്ഗ്രില്ലിലൂടെ ചകിരിയും പുറത്തെത്തും.

രണ്ട് മോഡലുകളിലാണ് യന്ത്രം. വൈദ്യുതിയിലും രണ്ട് എച്ച്.പി. ശേഷിയുള്ള ജനറേറ്ററിലും പൊതിക്കല്‍ യന്ത്രം പ്രവര്‍ത്തിക്കും. ചെറിയമോഡലിന് മണിക്കൂറില്‍ പരമാവധി 700 നാളികേരമാണ് ശേഷി.

വലിയയൂണിറ്റിന് മൂന്നുലക്ഷവും ചെറുതിന് 1.2 ലക്ഷവുമാണ് വിലയെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഹൈദരാബാദിലെ എന്‍.ജി. രംഗ കാര്‍ഷിക സര്‍വകലാശാല പ്രവര്‍ത്തനാനുമതി സാക്ഷ്യപത്രം നല്‍കിയ യന്ത്രത്തിന് കേന്ദ്ര എന്‍ജിനിയറിങ് മന്ത്രാലയത്തിന്റെ സബ്‌സിഡിയുണ്ടെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു. 
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment