Wednesday, November 2, 2011

[www.keralites.net] സൗമ്യയുടെ ദുരന്തവുമായി 2 സിനിമകള്‍

 

സൗമ്യയുടെ ദുരന്തവുമായി 2 സിനിമകള്‍

കേരളത്തിന്റെ മനസാക്ഷിയെ നടുക്കിയ ദുരന്തം അഭ്രപാളികളിലേക്ക്. തീവണ്ടി യാത്രക്കിടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ ദുരന്തവുമായി ബന്ധപ്പെട്ട് രണ്ട് സിനിമകളാണ് അണിയറയിലുള്ളത്.

പ്രശസ്ത തിരക്കഥാകൃത്ത് ടിഎ റസാഖ് സ്വതത്ര സംവിധായകനാകുന്ന ചിത്രമാണ് ഇതിലൊന്ന്. റസാഖ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയുമൊരുക്കിയത്. ശ്രീനിവാസന്‍
, മംതാ മോഹന്‍ദാസ്, സമുദ്രക്കനി, ആസിഫ് അലി എന്നിവരെയാണ് ചിത്രത്തിലേക്ക് പരിഗണിക്കുന്നത്. സൗമ്യയെ അവതരിപ്പിക്കുന്നത് ബാംഗ്ലൂരില്‍ നി്ന്നുള്ളൊരു പുതുമുഖമായിരിക്കും.

റസാഖ് സിനിമയുടെ തിരക്കഥാജോലികള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കവെ ഇതേ പ്രമേയവുമായി മറ്റൊരു നവാഗതസംവിധായകനും രംഗത്തെത്തിയിട്ടുണ്ട്. സ്ട്രീറ്റ്‌ലൈറ്റ്
, മാപ്പിളപ്പാട്ട് എന്നീ ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ സുധീര്‍ അമ്പലപ്പാട്ടാണ് സൗമ്യയുടെ ദുരന്തം പശ്ചാത്തലമാക്കി രണ്ടാമത്തെ ചിത്രമൊരുക്കുന്നത്. പരസ്യചിത്രങ്ങളിലൂടെ നേരത്ത കഴിവ് തെളിയിച്ച സുധീര്‍ തന്റെ സിനിമയിലേക്ക് കാവ്യ മാധവന്‍,
മീരാ ജാസ്മിന്‍ തുടങ്ങിയ താരങ്ങളെ അഭിനയിപ്പിയ്ക്കാനാണ് ശ്രമിയ്ക്കുന്നത്.

കോഴിക്കോട്ടു നിന്നുള്ള ഈ സംവിധായകര്‍ കഴിഞ്ഞയാഴ്ച പരസ്പരം സിനിമയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരുന്നു. സൗമ്യയുടെ ദുരന്തമൊഴിച്ച് തിരക്കഥയിലെ ബാക്കിയുള്ളതെല്ലാം തീര്‍ത്തും വ്യത്യസ്തമാണെന്ന് കണ്ടാണ് സിനിമയുമായി മുന്നോട്ടുപോകാന്‍ ഇവര്‍ തീരുമാനിച്ചത്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment