മഴവില്‍ മനോരമക്ക് പിന്നാലെ കേരളത്തില്‍ സംപ്രേക്ഷണം തുടങ്ങാന്‍ കെ മുരളിധരന്റെ 'ജനപ്രിയ' ചാനല്‍ ഒരുങ്ങുന്നു.. മനോരമ ന്യൂസ് ചാനലിനോട് കിടപിടിക്കാന്‍ മാതൃഭൂമിയും ഒരുങ്ങിക്കഴിഞ്ഞു .. കേരള കൌമുദി ചാനലിന്റെ അവസാന മിനുക്ക് പണികളിലാണ് .. മാധ്യമം പത്രവും ചാനല്‍ രംഗത്തേക്ക് വരുകയാണ്. സുര്യ ടി വിയും കൊച്ചു ടി വിക്ക് പിന്നാലെ ന്യൂസ് ചാനലുമായി മലയാളത്തില്‍ സ്ഥാനം ഉറപ്പിക്കനുള്ള ശ്രമത്തിലാണ്. തമിഴന്‍ ടി വിയുടെ മലയാളം പതിപ്പും അവസാന ഘട്ടത്തില്‍ ആണ്. ഇലക്ഷന്‍ മുന്നില്‍ കണ്ടുകൊണ്ടു ദേശീയ തലത്തില്‍ ചാനല്‍ തുടങ്ങാനുള്ള പദ്ധതിയിലാണ് കോണ്‍ഗ്രസ് എന്നാണു പുതിയ വിവരം. കേരളത്തില്‍ കോണ്‍ഗ്രസിന്റെ ചാനല്‍ ആയ ജയ് ഹിന്ദ് സൃഷ്‌ടിച്ച തരംഗം ദേശീയ തലത്തിലും ചിന്തിക്കുവാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നുണ്ട്. ജയ് ഹിന്ടിറെ ചുമതല വഹിക്കുന്ന രമേശ് ചെന്നിത്തലയോടും ഉമ്മന്‍ ചാണ്ടിയോടും കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇതേ പറ്റി ചര്‍ച്ച നടത്തികഴിഞ്ഞു . ആര്‍ എസ എസിന്റെ ഉള്ളിലും ചാനല്‍ എന്ന ആശയം മോട്ടിട്ടിടുന്ദ് എന്നാണ് അറിവ്. ജനം എന്ന പേരില്‍ ഒരു ചാനല്‍ തുടങ്ങാന്‍ പോകുന്നു എന്നാണ് പിന്നണി കഥ. പ്രമുഖ ഹിന്ദി ചാനലുകളും തങ്ങളുടെ മലയാളം പതിപ്പുകള്‍ക്ക് കേരളത്തെ വേദി ആകാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ശാലോം , പവര്‍ വിഷന്‍ എന്നീ ചാനലുകള്‍ പോലെ തങ്ങളുടെതായ ഒരു ചാനല്‍ തുടങ്ങാനുള്ള ശ്രമങ്ങള്‍ ഓര്‍ത്തഡോക്‍സ് സഭ ശക്തിപ്പെടുത്തിക്കഴിഞ്ഞു. മുനീറും ഇന്ത്യ വിഷന്‍ ഉം തങ്ങളുടെ ഓമനകള്‍ ആണെന്നാണ് പണ്ട് മുസിലം ലീഗ് പറഞ്ഞിരുന്നത് . എന്നാല്‍ ഇന്ത്യ വിഷന്‍ അത്ര നല്ല സന്തതിയല്ല എന്ന് തിരിച്ചറിഞ്ഞ ലീഗ് ലീഗുഇന്റെതായ ചാനല്‍ തുടങ്ങുമെന്നും കേള്‍കുനുന്ദ്. എന്തൊക്കെ ആയാലും ഈ ചാനലുകള്‍ കൂടി വരുന്നതോടെ മത്സരം കൊഴുക്കും എന്നുറപ്പ്.. ആ മത്സരത്തില്‍ ആരൊക്കെ വീഴും ആരൊക്കെ വാഴും എന്നത് നമുക്ക് കാത്തിരുന്നു കാണാം ....!!!! |
No comments:
Post a Comment