Wednesday, November 9, 2011

Re: [www.keralites.net] പെട്രോളിയം പോളിസി!!!!

 

മുരളി ദേവ്റയാണ് ദീര്‍ഘകാലം പെട്രോളിയം മന്ത്രാലയം കൈയാളിയത്. ഗോദാവരി തീരത്ത് റിലയന്‍സ് കമ്പനിയുടെ ഗ്യാസ് ഖനനവും വിപണനവുമായി ബന്ധപ്പെട്ട ഇടപാടില്‍ ആ കമ്പനിക്ക് പതിനായിരക്കണക്കിന് കോടി രൂപയുടെ അനധികൃത നേട്ടമുണ്ടാക്കികൊടുത്തത് ദേവ്റയും കേന്ദ്രസര്‍ക്കാരുമാണെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. റിലയന്‍സിന് ലാഭമുണ്ടാക്കിക്കൊടുക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികളെ നഷ്ടത്തിലേക്ക് പിടിച്ചുതള്ളാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. ഈ കൊടുംഅഴിമതി തെളിഞ്ഞപ്പോള്‍ മുരളി ദേവ്റയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ യുപിഎ നിര്‍ബന്ധിതമായി. എന്നാല്‍ , അത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായിരുന്നുവെന്ന് ദേവ്റയുടെ മകനെ കേന്ദ്ര മന്ത്രിസഭയിലെടുത്തതോടെ വ്യക്തമായി. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അടിക്കടി വില വര്‍ധിപ്പിക്കുന്നതിന് പിന്നില്‍ രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന വന്‍ അഴിമതിയുണ്ട്. രണ്ട് അംബാനിമാരും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന ഗൂഢാലോചന അതിന് പിന്നിലുണ്ട്. അതോടൊപ്പംതന്നെ കേന്ദ്രസര്‍ക്കാരിന്റെ നയവൈകല്യവും. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ പകുതിയിലേറെയും കേന്ദ്ര-സംസ്ഥാന നികുതികളാണ്. അതായത് യഥാര്‍ഥ വിലയുടെ 107 ശതമാനത്തോളം നികുതിയും ചേര്‍ത്ത വിലയാണ് ഉപയോക്താക്കളില്‍നിന്ന് ഈടാക്കുന്നത്. വര്‍ധിച്ച വിലയുടെ നികുതി വഴി കിട്ടുന്ന അധികവരുമാനം വേണ്ടെന്നുവച്ച് ജനങ്ങളെ സഹായിക്കുന്നുവെന്നവകാശപ്പെടുന്ന കേരളത്തിലെ യുഡിഎഫ് ഭരണം വാസ്തവത്തില്‍ കേന്ദ്രനയത്തെ വെള്ളപൂശുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം പുനഃസ്ഥാപിക്കണമെന്ന് രാഷ്ട്രീയമായി അവര്‍ ആവശ്യപ്പെടുന്നില്ല. നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നപ്പോള്‍ വിലനിയന്ത്രണം പുനഃസ്ഥാപിക്കണമെന്ന് യുഡിഎഫും ഒഴുക്കന്‍മട്ടില്‍ ആവശ്യപ്പെട്ടുവെന്നുമാത്രം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കേന്ദ്ര പ്രത്യക്ഷ-പരോക്ഷ നികുതികള്‍ വന്‍തോതില്‍ കുറയ്ക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെടുന്നില്ല. വിലക്കയറ്റത്തെ ന്യായീകരിക്കുന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നയങ്ങളെ പാടിപ്പുകഴ്ത്താനാണ് ഇവിടുത്തെ യുഡിഎഫുകാര്‍ തുനിയുന്നത്.
 
എണ്ണ വിലക്കയറ്റവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും രാജ്യപുരോഗതിയുടെയും സാമ്പത്തിക വളര്‍ച്ചയുടെയും ലക്ഷണമാണെന്നാണ് മന്‍മോഹന്‍ സിങ് പ്രസ്താവിച്ചത്. ഇനി പട്ടിണിയും പട്ടിണിമരണങ്ങളുംകൂടി പുരോഗതിയുടെയും സാമ്പത്തിക വളര്‍ച്ചയുടെയും ലക്ഷണമാണെന്ന് ഇതേ പ്രധാനമന്ത്രി പറയില്ലെന്ന് ആരുകണ്ടു. അമേരിക്കയെ നോക്കി പകര്‍ത്താന്‍ ശ്രമിക്കുന്ന, അമേരിക്കന്‍ പരിശീലനം സിദ്ധിച്ച വിദഗ്ധനാണല്ലോ നമ്മുടെ പ്രധാനമന്ത്രി. സ്വന്തം രാജ്യത്തെ പതിനാറ് ശതമാനം ജനങ്ങളെ പട്ടിണിയിലേക്കും ആറിലൊന്നുപേരെ തൊഴില്ലില്ലായ്മയിലേക്കും തള്ളിവിട്ട അമേരിക്കന്‍ സാമ്രാജ്യത്വ ഭരണത്തിന്റെ ദുര്‍നയങ്ങള്‍ ഇവിടേക്കും ഇറക്കുമതിചെയ്യാനാണ് മന്‍മോഹന്‍ സിങ്ങിന്റെ ശ്രമം.
shm

From: anup kumar <anupkumar470@yahoo.com>
To: Keralites@yahoogroups.com
Sent: Tuesday, November 8, 2011 9:41 AM
Subject: Re: [www.keralites.net] പെട്രോളിയം പോളിസി!!!!
 
Dear All,
This corrupt UPA ( Congress ) government is making the life of common man Miserable.We can imagine the kind of Kick Backs they received should be much more than the 2G spectrum to give the right of Fixing the petrol prices by the petroleum companies.You might have noticied that the Reliance group which had some difference between the brothers came together just before this law was implemented.Common mans lfe is going from Bad to worse.a government is NOT a private sector to make only profitable business.If it was then we can give the Governance to big established Private Business Houses.This congress party is only trying to make earn money by scandles and they know very well that with today scenario they will definitely come top power next elections.So they want to sell everything the the country has to private Businesses and make money in these deals.All these years our country had protected the right of fixing the Pertol and Disel prices by the Govt. as this effects the life of common man directly but see how easily this govt.gave this to the private companies.We cannot afford to have this government any longer.We need to have a govt. with a humanly approch .--- On Mon, 7/11/11, Gopalakrishnan Palakizh <gkshn49@gmail.com> wrote:

From: Gopalakrishnan Palakizh <gkshn49@gmail.com>
Subject: Re: [www.keralites.net] പെട്രോളിയം പോളിസി!!!!
To: Keralites@yahoogroups.com
Date: Monday, 7 November, 2011, 7:39 AM

 
There is some "stuff" in what Mr. Abhi Mathew told.  We have to change our attitude.  Government will not change its attitude.  An opposition party when they come to power, their mind changes from "opposition" to "ruling" and follow those  un-welcome policies as of the previous government.  Even one may be forced to think that our democratic set up is an utter "failure" with no remedy in the near future.  

As I mentioned earlier, we have to change our attitude.  Find ways to reduce consumption of petrol to save ourselves and our country.  
2011/11/7 sabu john <sabujohn2@yahoo.co.in>
 

Are you a blindman? why cannot reduce taxes? All these oil companies are CENTRAL GOVT COMPANIES NOT PRIVATE...

Indian people pay more tax on petrol than a developed country. We pay approximately 52% TAX ON PETROL which includes duties, taxes like customs, excise, sales tax, VAT, dealer commission.


Petrol and Diesel Prices in rupees
Sri Lanka – Rs 39.38 per litre price in and Rs 24.36 per litre for diesel
Pakistan – Rs 39.01 for petrol and Rs 27.39 for diesel
Bangladesh – Rs 35.80 for petrol and Rs 21.10 for diesel
Nepal – Rs 42.02 for petrol and Rs 33.31 for diesel
Philippines – Rs 32.56 for petrol and Rs 28.92 for diesel
Thailand – Rs 30.57 for petrol and Rs 28.29 for diesel
Canada – Rs 33 for petrol and Rs 36.22 for diesel
USA – Rs 26.34 for petrol and Rs 29.16 for diesel
South Korea – Rs 65.99 for petrol
Japan Rs 48.80 for petrol and Rs 41.47 for diesel.


Petrol price hike affects common man in several ways


1.      Put the direct impact on the pocket.
2.      Rise in food prices
3.      Rise in transport facilities
4.      Rise in machine based products
5.      Rise in electricity prices
6.      Rise in Inflation rate





From: abhi mathew <abhiman004@yahoo.co.in>
To: Keralites <Keralites@YahooGroups.com>
Sent: Monday, 7 November 2011 1:30 AM
Subject: [www.keralites.net] പെട്രോളിയം പോളിസി!!!!

 
എന്‍ഡോസള്‍ഫാന്‍ പോലെ ഒരു സാധനമല്ല ഈ പെട്രോള്‍ എന്ന വിവരം നമുക്കുമറിയാം.ജനരോഷം ഇരമ്പിയതുകൊണ്ടു മാത്രം പെട്രോള്‍ വിലവര്‍ധന എടുത്തുമാറ്റാന്‍ കേന്ദ്രസര്‍ക്കാരിനാവില്ലെന്നും അറിയാം. അങ്ങനെയൊരു അധികാരമില്ലാത്ത സര്‍ക്കാരിനോട് അത് ചെയ്യൂ എന്നു പറയുന്നത് നീതികേടാണ്. എണ്ണവില കൂട്ടുന്നതും കുറയ്‍ക്കുന്നതും ഗുണിക്കുന്നതുമൊക്കെ സര്‍ക്കാര്‍ എണ്ണ കമ്പനികളെയാണ് ഏല്‍പിച്ചിരിക്കുന്നത്. കമ്പനികള്‍ക്കു വേണ്ടത് വോട്ടല്ല കാശായതിനാല്‍ നമ്മളീ പറഞ്ഞ ജനരോഷം ഒരു നാഷനല്‍ വേസ്റ്റാണ്.
പെട്രോള്‍ വിലവര്‍ധനയെ അതിജീവിക്കാന്‍ നമ്മുടെ കയ്യില്‍ ഒറ്റമൂലികളൊന്നുമില്ല. തമിഴ്‍നാട് വരെ ടാക്സി പിടിച്ചുപോയി പച്ചിലരാമറെ പിടിച്ചുകൊണ്ട് വരുന്നതൊന്നും പ്രായോഗികമല്ല. തമിഴ്‍നാട്ടില്‍ കൃഷി ചെയ്തുണ്ടാക്കാവുന്ന സാധനമായിരുന്നു പെട്രോളെങ്കില്‍ നമുക്കെങ്ങനെയും അതിന്റെ വില കുറയ്‍ക്കാമായിരുന്നു. ഇത് അങ്ങനെയല്ല. നമ്മുടെ പ്രതിഷേധത്തിന്റെ അളവും തൂക്കവും അനുസരിച്ച് വില കുറയ്‍ക്കാവുന്ന തരത്തില്‍ ഉല്‍പാദിക്കപ്പെടുന്ന ഒന്നല്ലാത്തതിനാല്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന പ്രകൃതിവിഭവത്തിന്റെ അവസാനതുള്ളികള്‍ക്ക് ഡിമാന്ഡ‍് കൂടുമ്പോള്‍ സംഭവിക്കുന്ന വിലക്കയറ്റം എന്ന ലളിതമായ എക്കണോമിക്സ് ചൂണ്ടിക്കാട്ടി നമ്മുടെ വാദങ്ങളുടെ മുനയൊടിക്കാന്‍ എണ്ണക്കമ്പനികള്‍ക്കും എളുപ്പമാണ്.
പെട്രോള്‍ വിലവര്‍ധന രണ്ടു തരത്തിലാണ് നമ്മെ സ്വാധീനിക്കാന്‍ പോകുന്നത്. ബൈക്കായും കാറായും ജീപ്പായുമൊക്കെ സ്വന്തം വാഹനങ്ങളില്‍ ഈ ഇന്ധനമൊഴിച്ച് ഓടിക്കുന്നവര്‍ക്ക് വിലക്കയറ്റമുണ്ടാക്കുന്ന സാമ്പത്തിക ആഘാതം ഒന്ന്. വിലവര്‍ധനയുടെ ഫലമായി സമസ്തമേഖലകളിലും ഉണ്ടാകുന്ന വിലക്കയറ്റവും അതിന്റെ ആഘാതങ്ങളും മറ്റൊന്ന്. ആദ്യത്തേത് പരിഹരിക്കാന്‍ ആരും ഇടപെടില്ല അതിന്റെ ആഘാതം നമ്മള്‍ തന്നെ ഇടപെടലുകള്‍ നടത്തണം. എന്നാല്‍ കൂടുതല്‍ ഗുരുതരമായ രണ്ടാമത്തെ ആഘാതം ഉണ്ടാക്കുന്ന സാമൂഹിക അസന്തുലിതാവസ്ഥ നമ്മുടെ പിടിയില്‍ നില്‍ക്കുന്നതല്ല. വിലവര്‍ധനയ്‍ക്കു ചുക്കാന്‍ പിടിക്കുന്ന സര്‍ക്കാര്‍ തന്നെ അതിനുള്ള പരിഹാരവും കണ്ടെത്തേണ്ടതുണ്ട്.
പ്രായോഗികമായി പെട്രോള്‍ വിലവര്‍ധനയെ എങ്ങനെ നേരിടാം എന്നാലോചിക്കുകയും വിലവര്‍ധനയ്‍ക്കനുസൃതമായ ജീവിതശൈലി സ്വീകരിക്കാന്‍ നമ്മള്‍ തയ്യാറുണ്ടോ എന്നു സ്വയം ചോദിക്കുകയും ചെയ്യുന്നിടത്താണ് പെട്രോള്‍ വിലവര്‍ധന നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കും എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത്.
ലിറ്ററിന് പത്ത് കിലോമീറ്ററില്‍ താഴെ മൈലേജുള്ള ലക്ഷ്വറി കാറുകള്‍ കേരളത്തില്‍ നന്നായി വിറ്റുപോകുന്നത് പെട്രോള്‍ വില എത്രയായാലും നമ്മുടെ കൊച്ചുമുതലാളിമാര്‍ക്കു പ്രശ്നമമില്ലാത്തതുകൊണ്ടാണ്. ബൈക്ക് പോലുള്ള വാഹനങ്ങള്‍ക്കാണെങ്കില്‍ മിനിമം 80 കിലോമീറ്ററൊക്കെ മൈലേജുമുണ്ട്. സാധാരണക്കാരന്റെ ചെറുകാറുകളും പെട്രോള്‍ അടിക്കാന്‍ കാശില്ലാത്തതിനാല്‍ വഴിയില്‍ കിടക്കാന്‍ പോകുന്നില്ല. വിലവര്‍ധനയില്‍ നെഞ്ചത്തടിച്ചുകൊണ്ടുള്ള നമ്മുടെ വിലാപങ്ങള്‍ ആത്മാര്‍ത്ഥമല്ലെന്നോ പ്രതിഷേധിച്ചില്ലെങ്കില്‍ ഇതൊന്നും നമ്മെ ബാധിക്കില്ല എന്ന തോന്നല്‍ കൊണ്ട് അടുത്തയാഴ്ച വീണ്ടും വിലകൂട്ടുമെന്നു കരുതി ചട്ടപ്പടി പ്രതിഷേധിക്കുന്നതേയുള്ളെന്നോ കരുതിയാല്‍പ്പോലും തെറ്റില്ല.
ഒരുല്‍പന്നത്തിന്റെ പരമാവധി ഉപയോഗം സാധ്യമാക്കുന്ന മാക്സിമം യൂട്ടിലിറ്റി തിയറിയില്‍ അധിഷ്ഠിതമായി ജീവിക്കുന്ന ബുദ്ധിമാന്മാരാണ് മലയാളികള്‍. എന്നാല്‍ വാഹന ഉപയോഗത്തില്‍ മാത്രം നമ്മള്‍ കഴുതകളായി തുടരുകയാണ്. 'വണ്ടിയുണ്ടല്ലോ പിന്നെന്തിനു നടക്കണം', 'ബസ്സിനു പോവാനല്ലല്ലോ വണ്ടി വാങ്ങിച്ചത്' തുടങ്ങിയ ഡയലോഗുകളില്‍ മുറുകെപ്പിടിച്ച് മുറുക്കാന്‍ വാങ്ങാന്‍ വരെ കാറില്‍ പോകുന്നതാണ് നമ്മുടെ സ്റ്റൈല്‍. പെട്രോള്‍ എന്ന ഉല്‍പാദനം തീരെയില്ലാത്ത വില വളരെ കൂടുതലുള്ള സാധനമാണ് കത്തിച്ചുകളയുന്നത്.കാറിന്റെ പരമാവധി ഉപയോഗം സാധ്യമാക്കുന്നതിലൂടെ പെട്രോളിനോട് വിപരീതമായ നീതിയാണ് പ്രകടിപ്പിക്കുന്നത്.
ചെറിയ ദൂരങ്ങള്‍ സൈക്കിളിലോ നടന്നോ പോകാന്‍ തയ്യാറാകാതിരിക്കുകയും (സമയമില്ല എന്ന പ്രസ്താവന വര്‍ത്തമാനകാല തട്ടിപ്പാണ്)വിലവര്‍ധനയില്‍ പ്രതിഷേധിക്കുകയും ചെയ്യുന്നത് അര്‍ഥശൂന്യമാണ്. ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്ക്കു കീഴെ കാത്തുകിടക്കുമ്പോള്‍ എന്‍ജിന്‍ ഓഫാക്കുന്നവരും അഫൂര്‍വമാണ്. പിന്നെ ഡ്രൈവ് ചെയ്യുമ്പോഴാകട്ടെ, 90ല്‍ താഴെയൊരു സ്പീഡില്‍ പോയാല്‍ നമുക്ക് ഡ്രൈവിങ് അറിയില്ല എന്നു മറ്റുള്ളവര്‍ ധരിക്കുമെന്നു ഭയന്നിട്ടെന്നപോലെയാണ് ചന്തയില്‍ മത്തങ്ങ വാങ്ങാന്‍ പോകുന്നവന്‍ വരെ പായുന്നത്.
എന്നാല്‍, പെട്രോള്‍ വിലക്കയറ്റം മൂലം മറ്റു മേഖലകളിലുണ്ടാകാന്‍ പോകുന്ന വിലക്കയറ്റവും പ്രശ്നങ്ങളും നമ്മുടെ പിടിയില്‍ നില്‍ക്കുന്നതല്ല. വിലക്കയറ്റം ദൂരന്തമാകുന്നത് അത്തരം അസന്തുലിതാവസ്ഥകളിലൂടെയാണ്.
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment