Wednesday, February 9, 2011

[www.keralites.net] പ്രധാനമന്ത്രിയുടെ (നഗ്ന) ചിത്രത്തിനു വില 7 കോടി!



പ്രധാനമന്ത്രിയുടെ (നഗ്ന) ചിത്രത്തിനു വില 7 കോടി!

Fun & Info @ Keralites.net

7 കോടി രൂപ വാഗ്‌ദാനം ചെയ്‌തിട്ടും നല്‍കാത്തൊരു ചിത്രമുണ്ട്‌. അത്‌ ഒരു നഗ്ന ചിത്രമാണ്‌. ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്‌കോണിയുടെ നഗ്ന ചിത്രമാണത്‌. ലോകത്ത്‌ ഒരു ഫോട്ടോയ്‌ക്കു വാഗ്‌ദാനം ചെയ്യപ്പെട്ട ഉയര്‍ന്ന വിലയാണിത്‌. എന്നാല്‍, എത്ര രൂപ നല്‍കിയാലും ഈ നഗ്ന ചിത്രം വില്‍ക്കാന്‍ തയാറല്ലെന്നാണ്‌ ഫോട്ടോ സ്വന്തമാക്കിയ മാസിക പറയുന്നത്‌. അല്ലെങ്കിലും വിവാദങ്ങള്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്‌കോണിക്കു പുത്തരിയല്ല. മൂന്നു വട്ടം ഇറ്റാലിയന്‍ പ്രധാനമന്ത്രി പദത്തിലേറിയ ബര്‍ലുസ്‌കോണിയെ ഏറെ ലോകപ്രശസ്‌തനാക്കിയത്‌് ലൈംഗിക വിവാദങ്ങളാണ്‌. ഈ വിവാദങ്ങളുടെ പശ്‌ചാത്തലത്തില്‍ ബര്‍ലുസ്‌കോണിയെ കുടുക്കാനായി ലോകമെങ്ങുമുള്ള പാപ്പരാസി ഫോട്ടോഗ്രാഫര്‍മാര്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

സ്‌ത്രീകളുമായി അരുതാത്ത സാഹചര്യത്തില്‍ ബര്‍ലുസ്‌കോണിയെ കണ്ടെത്താനുള്ള അവരുടെ ശ്രമങ്ങള്‍ വിജയിച്ചിരിക്കുകയാണ്‌. ബര്‍ലുസ്‌കോണിയുടെ നഗ്നചിത്രമാണ്‌ ഒടുവില്‍ ഒരു ഇറ്റാലിയന്‍ മാസിക സ്വന്തമാക്കിയത്‌.

അവര്‍ ഈ ചിത്രം പ്രസിദ്ധീകരിച്ചിട്ടൊന്നുമില്ല. ഏഴു കോടി രൂപയാണ്‌ ബര്‍ലുസ്‌കോണിയുടെ ചിത്രത്തിനു പകരമായി ഇറ്റാലിയന്‍ മാസികയ്‌ക്കു വാഗ്‌ദാനം ചെയ്യപ്പെട്ടത്‌.

നിരവധി സ്‌ത്രീകളുടെ മധ്യത്തില്‍ നഗ്നനായി കിടക്കുന്ന ബര്‍ലുസ്‌കോണിയുടെ ചിത്രമാണ്‌ ഇറ്റാലിയന്‍ മാസികയുടെ പക്കലുള്ളത്‌. ഈ ചിത്രം പ്രസിദ്ധീകരിക്കില്ലെന്നും തങ്ങളുടെ സ്വകാര്യശേഖരത്തില്‍ സൂക്ഷിക്കുമെന്നുമാണ്‌ അവര്‍ പറയുന്നത്‌. എന്നാല്‍, ഈ ഫോട്ടോ കൃത്രിമമായി നിര്‍മിച്ചതെന്നാണ്‌ ബര്‍ലുസ്‌കോണി പറയുന്നത്‌. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കിടക്കറ പങ്കിട്ടു എന്നതാണ്‌ ഇപ്പോള്‍ ബര്‍ലുസ്‌കോണി നേരിടുന്ന പുതിയ വിവാദം. സ്‌ത്രീ വിവാദങ്ങളും മറ്റുമായി ബന്ധപ്പെട്ട്‌ 122 കേസുകളാണ്‌ ബര്‍ലുസ്‌കോണിക്കെതിരേയുള്ളത്‌.
                           
                                                                     vahab


www.keralites.net


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment