Saturday, February 12, 2011

[www.keralites.net] കമ്പനിക്കെതിരെയുള്ള നിയമ പോരാട്ടത്തില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് വിജയം




കമ്പനിക്കെതിരെയുള്ള നിയമ പോരാട്ടത്തില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് വിജയം

Fun & Info @ Keralites.net


റിയാദ്: നഗരത്തിലെ പ്രമുഖ നിര്‍മാണ കമ്പനിയില്‍ ഒരു പതിറ്റാണ്ടിലേറെ സേവനം ചെയ്തിട്ടും വെറും കൈയോടെ മടങ്ങാന്‍ നിര്‍ബന്ധിതരായ ആറ് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സൗദി തൊഴില്‍ കോടതിയില്‍നിന്ന് അനുകൂല വിധി. തൊഴിലുടമക്കെതിരെ നിയമ പോരാട്ടം നടത്തിയ എറണാകുളം പെരുമ്പാവൂര്‍ വട്ടേക്കാട്ടുപടി പരീക്കുട്ടി മുഹമ്മദ് (52), പെരിന്തല്‍മണ്ണ ചെമ്മലശേരി കുഞ്ഞിമൊയ്തു (42), തമിഴ്‌നാട് ആര്യല്ലൂര്‍ തുത്തൂര്‍ സ്വാമിനാഥ അണ്ണാദുരൈ (48), തിരുനെല്‍വേലി കടയനല്ലൂര്‍ സ്വദേശി മൊയ്തീന്‍ ശിഹാന (39), മധുര സ്വദേശി സയ്യിദ് മുഹമ്മദ് അനിബ (51), രാമനാട് പര്‍ഗിക്കുടി കുറിഞ്ഞാലിംഗം എന്നിവരാണ് അനുകൂല വിധിയിലൂടെ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നേടി നാട്ടിലേക്ക് തിരിച്ചത്.
ഈ കമ്പനിയില്‍ 10 മുതല്‍ 15 വര്‍ഷം വരെ ജോലി ചെയ്തിരുന്ന ഇവര്‍ ശമ്പള കുടിശികയിനത്തിലും സേവന ആനുകൂല്യ ഇനത്തിലും 39686 റിയാലാണ് കോടതി ഉത്തരവിലൂടെ നേടിയത്. ഇലക്ട്രീഷ്യന്‍, പ്ലംബര്‍, ലേബര്‍ തസ്തികകളില്‍ ജോലി ചെയ്തിരുന്ന ഇവര്‍ ശമ്പള കുടിശികയെ തുടര്‍ന്ന് ഫൈനല്‍ എക്‌സിറ്റ് ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ പ്രകോപിതരായ കമ്പനി അധികൃതര്‍ ശമ്പളമോ, എക്‌സിറ്റോ നല്‍കിയില്ല. തുടര്‍ന്ന് കെ. ആര്‍.ഡബ്ല്യു പ്രവര്‍ത്തകന്‍ ലത്തീഫ് തെച്ചിയെ സമീപിച്ചു. ഹുറൂബാക്കുമെന്ന കമ്പനി മേധാവികളുടെ ഭീഷണിയെ തുടര്‍ന്ന് എംബസിയിലും ലേബര്‍ ഓഫിസിലും പരാതി നല്‍കി. എംബസി പ്രതിനിധിയായി ലത്തീഫ് തെച്ചിക്ക് അനുമതി പത്രം ലഭിച്ചതിനെ തുടര്‍ന്ന് കമ്പനി അധികൃതരുമായി ഒത്തുതീര്‍പ്പു ചര്‍ച്ച നടന്നെങ്കിലും കമ്പനി വഴങ്ങിയില്ല. തുടര്‍ന്നാണ് ലേബര്‍ ഓഫിസില്‍ പരാതി നല്‍കിയത്. നാലുതവണ കേസ് പരിഗണിച്ചെങ്കിലും കമ്പനി അധികൃതരുടെ നിസഹകരണം മൂലം കേസ് ലേബര്‍ കോടതിയുടെ പരിഗണനക്ക് വിടുകയായിരുന്നു.
ഇതിനിടെ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ വാടകയിനത്തില്‍ 15,000 റിയാല്‍ കമ്പനിക്ക് നല്‍കാനുണ്ടെന്ന് ആരോപിച്ച് വ്യാജ പരാതി പോലിസില്‍ നല്‍കി. ലേബര്‍ കോടതിയിലെ കേസില്‍നിന്ന് പിന്മാറണമെന്ന് സമ്മര്‍ദവുമുണ്ടായി. എന്നാല്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ കമ്പനി അനുവദിച്ച കെട്ടിടത്തില്‍ താമസിക്കുകയും കേസുമായി മുമ്പോട്ടുപോവുകയുമായിരുന്നു. കമ്പനി പോലിസില്‍ നല്‍കിയ വ്യാജ പരാതിയുടെ നിജസ്ഥിതി ബോധ്യമായ ലേബര്‍ കോടതി തൊഴിലാളികള്‍ക്ക് അനുകൂലമായി വിധി നല്‍കുകയായിരുന്നു. 17മാസത്തെ നിയമ പോരാട്ടമാണ് നീതിലഭ്യമാകാന്‍ കാരണമായതെന്ന് ലത്തീഫ് തെച്ചിയും ബശീര്‍ പാണക്കാടും പറഞ്ഞു. ആനുകൂല്യം നേടിയ തൊഴിലാളികള്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് മടങ്ങിയത്.


--

Regards
Shafeeq thalasherry

Always make a total effort, even when the odds are against you.

www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment