സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മദ്യപ്പരസ്യത്തിനെതിരെ മുന്‍ ഡിജിപി സിബി മാത്യൂസ്. വൈകീട്ടെന്താ പരിപാടിയെന്ന് പരസ്യങ്ങളിലൂടെ ചോദിക്കുന്ന ചില സിനിമാനടന്മാര്‍ ഒറു തലമുറയെത്തന്നെ മദ്യാസക്തിയിലേയ്ക്ക് നയിക്കുകയാണെന്നായിരുന്നു മാത്യൂസിന്റെ വിമര്‍ശനം. ഇത്തരം നടന്മാര്‍ക്കൊന്നും സാമുഹിക പ്രതിബന്ധതയില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം കാല്ലം കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന ലഹരിവിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോഹന്‍ലാലിന്റെ പേരെടുത്തുപറയാതെയായിരുന്നു മാത്യൂസിന്റെ വിമര്‍ശനം പക്ഷേ ആള്‍ മോഹന്‍ലാലാണെന്ന് മനസ്സിലാക്കിയ സദസ്സ് കയ്യടിയോടെയാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശത്തെ സ്വീകരിച്ചത്.
ഇത്തരം നടന്മാര്‍ക്ക് സര്‍വകലാശാലകള്‍ ഡോക്ടറേറ്റും ഡീലിറ്റും നല്‍കി ആദരിക്കുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. മുഖ്യമന്ത്രി പറഞ്ഞിട്ടുപോലും ഇക്കൂട്ടര്‍ മദ്യപ്രചാരണത്തില്‍ നിന്നും പിന്‍മാറുന്നില്ല. ഇവര്‍ക്കൊക്കെ സമൂഹത്തോട് എന്ത് പ്രതിബദ്ധതയാണുള്ളത്- അദ്ദേഹം ചോദിച്ചു.
ചാരായ നിരോധനത്തിന് ശേഷമാണ് കേരളത്തില്‍ കേരളത്തില്‍ മദ്യാസക്തിയും മദ്യത്തിന്റെ ഉപഭോഗവും വര്‍ദ്ധിച്ചതെന്ന് പറഞ്ഞുകൊണ്ട് സംസ്ഥാനത്ത് ചാരായം നിരോധിച്ച മുന്‍ മുഖ്യമന്ത്രി ആന്റണിയുടെ നയം തെറ്റായിരുന്നുവെന്നും സിബി മാത്യൂസ് സൂചിപ്പിച്ചു.
മദ്യത്തിനെതിരെയുള്ള ബോധവത്ക്കരണത്തിന് സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്നോട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു
Thanks & Regards
Jomy Thomas
jomykunnel2000@yahoo.com
jomykunnel2000@gmail.com
studds2000@yahoo.com
studds2000@gmail.com
00966553317292
www.keralites.net |
__._,_.___
No comments:
Post a Comment