അവരൊക്കെ എ.സിയില്‍, വിയര്‍ത്തൊട്ടി കേരളം
ധന്‍ബാദ് എക്സ്പ്രസ്സില്‍ നിന്ന്: ദേശീയ ഗെയിംസില്‍ മത്സരിക്കാന്‍ ഡല്‍ഹിയുടെയും തമിഴ്‌നാടിന്റെയും താരങ്ങള്‍ തീവണ്ടിയില്‍ കളിച്ചും ചിരിച്ചും എ.സി. കോച്ചില്‍ യാത്രചെയ്യുമ്പോള്‍ കേരളസംഘം ചുട്ടുപൊള്ളുന്നു. സ്ലീപ്പര്‍ കോച്ചിലെ ദുരിത യാത്രയാണ് ഇക്കുറിയും കേരളതാരങ്ങള്‍ക്ക് നേരിടേണ്ടിവന്നത് .നീന്തല്‍ , വാട്ടര്‍പോളോ, തയ്ക്വാന്‍ഡോ സംഘങ്ങളാണ് കഷ്ടപ്പാടു സഹിച്ച് ദേശീയ ഗെയിംസില്‍ പങ്കെടുക്കാനായി യാത്രചെയ്തത്. കേരളത്തില്‍നിന്ന് പുറപ്പെട്ടപ്പോള്‍ അത്ര കുഴപ്പമില്ലായിരുന്നെങ്കിലും യാത്ര സംസ്ഥാനം വിട്ടതോടെ കഥമാറി. സ്ലീപ്പറില്‍ മറ്റ് യാത്രക്കാര്‍ ഇടിച്ചു കയറിയതോടെ ശ്വാസം മുട്ടുന്ന സ്ഥിതിയാണ്. അങ്ങുമിങ്ങും തിരിയാന്‍ പോലും പറ്റുന്നില്ല.
മൂന്നു ദിവസത്തെ അഴുക്കുപുരണ്ട സ്ലീപ്പര്‍ ജീവിതത്തിനിടയില്‍ കുളിക്കാന്‍ പോലും പറ്റിയിട്ടില്ലന്ന് നെടുമങ്ങാട് സ്വദേശി നിന്തല്‍ താരം ശ്രീലാല്‍ പറഞ്ഞു. അനീഷ്ബാബു, രാഹുല്‍ എന്നിവര്‍ക്കും ഇതേ അഭിപ്രായമാണുള്ളത്. ചൊവ്വാഴ്ച രാത്രി ഇവര്‍ യാത്ര ചെയ്ത കോച്ചില്‍ വൈദ്യുതി മുടങ്ങിയതോടെ കാര്യങ്ങള്‍ കൂടുതല്‍ അസഹനീയമായി. കേരള താരങ്ങളാണെങ്കിലും യാത്രയില്‍ യാതൊരു സുരക്ഷിതത്വവും തോന്നുന്നില്ലെന്ന് ടീമംഗങ്ങളായ നീതു ,സന്ധ്യ, ശ്രീക്കുട്ടി, ടിറ്റി, മന്യ എന്നിവര്‍ പരാതിപ്പെടുന്നു. ദേശീയ ഗെയിംസില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ മുമ്പൊക്കെ കേരള ടീമെന്ന ബാനര്‍ കെട്ടുമായിരുന്നു. അതു കണ്ടെങ്കിലും മറ്റ് യാത്രക്കാര്‍ തള്ളിക്കയറാതിരിക്കുമായിരുന്നു.
തിരുവനന്തപുരം പള്ളിപ്പുറത്തെ സി.ആര്‍.പി.എഫ്. ക്യാമ്പിലെ പരിശീലനത്തിനു ശേഷം ജാര്‍ഖണ്ഡിലേക്ക് പോകുന്ന ഡല്‍ഹി വാട്ടര്‍പോളോ ടീമംഗങ്ങള്‍ ഇതേ തീവണ്ടിയുടെ എ.സി. കോച്ചിലാണ് യാത്ര ചെയ്തത്. അവര്‍ യാത്രക്കിടെ ചീട്ടു കളിച്ചും പാട്ടുകേട്ടും ആര്‍ത്തുല്ലസിച്ച് യാത്ര ചെയ്യുന്നു. ഒരു വാതിലിനപ്പുറം കുത്തിനിറച്ച കോച്ചിനുള്ളില്‍ വിയര്‍ത്തൊലിച്ചും ശ്വാസം മുട്ടിയും കേരളത്തിന്റെ സുവര്‍ണതാരങ്ങള്‍. തമിഴ്‌നാടിന്റെ ഡൈവിങ്ടീമും എ.സി. കോച്ചില്‍ത്തന്നെയാണ് യാത്ര. മറ്റ് സംസ്ഥാനങ്ങള്‍ താരങ്ങളുടെ സുരക്ഷയ്ക്കും സൗകര്യത്തിനും മുന്‍തൂക്കം കല്‍പ്പിക്കുമ്പോള്‍ അതൊന്നുംചെയ്യാനാകാതെ അന്തംവിട്ട് നില്‍ക്കുകയാണ് കേരളം.
________________________________________________________________________________________________________
Sreenath Vanmelil
srinath.4ur@gmail.com | www.sreenath.tk
Sreenath Vanmelil
srinath.4ur@gmail.com | www.sreenath.tk
www.keralites.net |
__._,_.___
No comments:
Post a Comment