ചില കുടവയറന്‍ ചിന്തകള്‍
എന്നെക്കാള്‍ വലുതായിക്കൊണ്ടിരിക്കുന്ന കുടവയറിനെ നോക്കി പരിഹാസ ചിരിയോടെ പൊരിച്ച ചിക്കന്‍ നഗ്ഗെറ്റുകള്‍ അകത്താക്കി കൊണ്ടിരുന്നു , VLCC പോലും ..ഈ വയറു കൊണ്ടുള്ള ഉപയോഗത്തെ കുറിച്ച് ഭൂലോക സിക്സ് പാക്ക് മണ്ടന്മാര്‍ക്കു എന്തറിയാം ? ഇവന്മാര്‍ക്ക് സ്വന്തം വയറു കൊണ്ട് ഡ്രൈവിംഗ് ചെയ്യാന്‍ പറ്റുമോ ? കസേരയിലിരുന്നു വയറിനു മുകളില്‍ പ്ലേറ്റ് വച്ചു തിന്നാന്‍ കഴിയുമോ ? കുഞ്ഞുങ്ങളെ എടുത്തു വയറിനു പുറത്തിരുത്താന്‍ പറ്റുമോ .എനിക്ക് സിക്സ് പാക്ക് മണ്ടന്‍ മാരോട് അസൂയയുണ്ടായിട്ടൊന്നുമല്ല.. കുടവയര്‍ ഉള്ളവന്‍ കുടുംബക്കാരന്‍ എന്നല്ലേ പ്രമാണം
എനിക്ക് വേണമെങ്കില്‍ ഒരു മാസം കൊണ്ട് സിക്സ് പാക്കുണ്ടാക്കാം -പക്ഷെ ഒരു സിക്സ് പാക് മണ്ടന്‍ എന്നെ പോലെയാവാന്‍ ഒരുപാട് ബുദ്ധിമുട്ടേണ്ടിവരും .. പട്ടിണി കിടന്നു എല്ലും തോലുമായവനും പറയും സിക്സ് പാക് !!
സമൂഹത്തില്‍ ഒരു കുടവയറനുള്ള അന്തസ്സും ആഭിജാത്യവും സിക്സ് പാക്കുകാരനുണ്ടോ ? കുടവയര്‍ എന്നത് സമ്പന്നതയുടെ ലക്ഷണമാണെന്ന് ചുരുക്കം ..
കുടവയരുള്ളവര്‍ മണ്ടന്‍ മാരാണെന്ന് അസൂയക്കാര്‍ പറഞ്ഞു നടക്കുന്നു .. അങ്ങനെയെങ്കില്‍ മോഹന്‍ലാല്‍ മണ്ടനാണോ ? വിജയ് മല്യ മണ്ടനാണോ ?മുകേഷ് അംബാനി മണ്ടനാണോ .നിങ്ങള്‍ തീരുമാനിക്കുക , സിക്സ് പാക്കിന് പെണ്‍കുട്ടികളെ വഴി തെറ്റിക്കാം എന്നതില്‍ കവിഞ്ഞു എന്ത് ഉപയോഗമാണ് ഉള്ളത് ? പിന്നെ കുടവയറന്‍ മാര്‍ക്ക് ചില ****** ബുദ്ധിമുട്ടുണ്ടാകും എന്നും സിക്സ് പാക്ക് മണ്ടന്‍ മാര്‍ പറഞ്ഞു നടക്കുന്നു ..ലോകത്തില്‍ ഏറ്റവും കൂടുതല്‍ മക്കളുള്ള ആള്‍ ഒരു ഫേമസ് കുടവയറന്‍ ആണെന്നുള്ള സത്യം ഓര്‍ക്കുക
VLCC , യെ പോലുള്ള സ്ഥാപനങ്ങള്‍ കുടവയര്‍ എന്ന ആഗോള പ്രതിഭാസത്തിനെതിരെ നടത്തുന്ന കുപ്രചരണങ്ങള്‍ അവരുടെ സാമ്പത്തിക ലാഭങ്ങള്‍ക്ക് വേണ്ടി മാത്രമാനെന്നോര്‍ക്കുക, വയറു കുറയ്ക്കുന്ന എണ്ണയോ മറ്റോ ഇറങ്ങിയതായി അറിയുന്നു ..ഇതെല്ലാം കുടവയറന്‍ മാരുടെ മനസ്സില്‍ കുടവയര്‍ എന്നത് ഒരു വലിയ സാമൂഹിക വിപത്ത് എന്ന് വരുത്തിതീര്‍ത്തു അവരുടെ കാശ് പിടുങ്ങാനുള്ള കുതന്ത്രങ്ങള്‍ ആയെ എനിക്ക് കാണാന്‍ കഴിയുള്ളൂ . എത്രയോ കുടവയറന്‍ മാര്‍ സുന്ദരികളായ സ്ത്രീകളെ പ്രേമിച്ചു വിവാഹം കഴിച്ചിരിക്കുന്നു ..പാകിസ്ഥാനി കുടവയറന്‍ ആയ അദ്നാന്‍ സാമി രണ്ടിലേറെ സ്ത്രീകളെ പ്രേമിച്ചു വിവാഹം കഴിച്ചില്ലേ
ഈ കുടവയര്‍ എന്നെ ഭയങ്കര അഹങ്കാരിയാക്കിയിരിക്കുന്നു , അതി സുന്ദരിമാരുടെ പ്രേമാഭ്യര്‍ത്ഥന നിഷ്കരുണം തട്ടിതെറിപ്പിക്കുന്ന തിരക്കിലാണ് ഞാനിപ്പോള്‍. എന്നെപ്പോലെയുള്ളവര്‍ പ്രേമിച്ചു തുടങ്ങിയാല്‍ സിക്സ് പാക് മണ്ടന്മാര്‍ക്കു പെണ്ണ് കിട്ടാതാകും എന്ന തിരിച്ചറിവ് എനിക്കുണ്ട് , സിക്സ് പാക്ക് കാരെ പെട്ടെന്ന് കുടവയറന്‍ മാരാകുക !! ശരീരമാസകലം മുഴകള്‍ വന്നത് പോലെ മസിലും കൊണ്ട് നടക്കുന്നത് എന്ത് വൃത്തികേടാണെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും .
By - Jafarshain - www.babycrocodile.in
www.keralites.net |
__._,_.___
No comments:
Post a Comment