Monday, December 20, 2010

[www.keralites.net] THis is not a fine It's a big Pain to Youngsterse.....



Hey GuyZ nothing to worry .....

Police man they dont have no more right to interrupt in this issue bcz we ppl are living in a Democratic india .So we have right to choose our dress code and hair style and everything....... So you Guyz carryon like as usual life....lets watch it who will cathd u...? 

ജെട്ടി കാണിച്ച് നടത്തം; പൊലീസ് പിഴയീടാക്കും!
ചാവക്കാട

Underwear

മലബാര്‍ മേഖലയില്‍ പുതിയൊരുതരം ഫാഷന്‍ ഭ്രമം കാട്ടുതീ പോലെ പടര്‍ന്ന് പിടിക്കുകയാണ്. വീട്ടില്‍ നിന്ന് മാന്യമായി വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്ന 'പിള്ളേഴ്സ്' വീടിന് പുറത്തെത്തിയാല്‍ പാന്‍റ്‌സ് വലിച്ചിറക്കുകയായി.

ഇട്ടിരിക്കുന്ന ജെട്ടിയുടെ മുകള്‍‍ഭാഗമെങ്കിലും പുറത്ത് കാണിക്കുന്ന തരത്തിലാണ്‌ പാന്‍റ്‌സ് വലിച്ചിറക്കുക. 'ലോവെയ്സ്റ്റ് സ്റ്റൈല്‍' എന്നാണെത്രെ ഈ ഫാഷന്‍റെ പേര്‌! ഇങ്ങിനെ അടിവസ്ത്രം കാണിച്ച് നടക്കുന്ന പിള്ളേരെക്കൊണ്ട് മലബാറികള്‍ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യത്തില്‍ പൊലീസ് ജനത്തിന്‍റെ രക്ഷയ്ക്ക് എത്തിയിരിക്കുകയാണ്‌.

പൊതുസ്ഥലങ്ങളില്‍ ജെട്ടി പ്രദര്‍ശനം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ 100 രൂപ പിഴയീടാക്കും എന്നാണ്‌ പൊലീസ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇക്കഴിഞ്ഞ ദിവസം ചാവക്കാട് ബസ്റ്റാന്‍ഡില്‍ പൊലീസ് ഇത് പരീക്ഷിക്കുകയും ചെയ്തു.

ജെട്ടി കാണിക്കുന്ന രീതിയില്‍ പാന്‍റിറക്കി ബസ്റ്റാന്‍ഡില്‍ വിലസിയ ചുള്ളന്‍മാരെ കൊണ്ട്‌ തോറ്റ ഒരുകൂട്ടം ആളുകള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ചാവക്കാട്‌ പൊലീസ് രംഗത്തെത്തുകയും ചുള്ളന്‍മാര്‍ക്ക് 100 രൂപാ വച്ച് ഫൈനിടുകയും ചെയ്തു. പിള്ളാരുടെ പുതിയ ഫാഷന്‍ ഭ്രമത്തെ പറ്റി അവരുടെ വീട്ടുകാരെ അറിയിക്കാനും പൊലീസ് മറന്നില്ല. മക്കള്‍ ജെട്ടി കാണിച്ചാണ്‌ പുറത്ത് വിലസുന്നത് എന്നറിഞ്ഞ മാതാപിതാക്കള്‍ ഞെട്ടലിലാണ്‌.

അടിവസ്ത്രം പുറത്തുകാണുന്ന വിധം നൂറുകണക്കിന്‌ പേരാണ്‌ മലബാര്‍ മേഖലയിലെ പൊതുസ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങുന്നതെത്രെ. ഇവരെ പിടികൂടാന്‍ മഫ്ടി വേഷത്തില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നു. ജെട്ടി കാണിച്ച അമ്പതോളം പേരെയാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടി, പിഴ ഈടാക്കിയത്.

ചാവക്കാടുള്ള യുവാക്കള്‍ക്കാണ്‌ ഈ ഭ്രമം ഏറ്റവുമധികം എന്ന് പൊലീസ് പറയുന്നു. കോഴിക്കോടും തൃശൂരും അപൂര്‍വമായി ഇത്തരക്കാരെ കാണാനുണ്ട്. ഇത് ഫാഷനല്ല എന്നും ഒരുതരം മനോരോഗം ആണെന്നും നാട്ടുകാര്‍ പറയുന്നു.

Source >> http://malayalam.webdunia.com/newsworld/news/keralanews/1012/17/1101217014_1.htm

ashraf K
Riyadh,Saudi Arabia


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment