പ്രിയ സ്നേഹിതരെ..... ഈ കൂട്ടായ്മയിലെ സഹോദരീ സഹോദരന്മാരെ..... എല്ലാവര്‍ക്കും എന്‍റെ സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു........ മുനവ്വര്‍ ..അഭിനന്ദനം അറിയിക്കുന്നു ഉപകാരപ്രദമായ നല്ലൊരു മെയില്‍ അയച്ചതിന് ......എല്ലാവരോടുമായി ഒരു അപേക്ഷ ... ഒരു ഉപയോകവുമില്ലത്ത മെയിലുകള്‍ അയച്ചു വിലപെട്ട സമയം അപഹരിക്കരുത്.... അമാസിന്‍ പിക്ചര്‍ എന്നൊക്കെ പറഞ്ഞു മെയില്‍ വരും അതുതുറന്നു നോക്കിയാല്‍ അമാസിംഗ് ഒന്നും കാണില്ല വെറുതെ സമയം കളഞ്ഞത് മിച്ചം..... ഇതുപോലെ ഒപകാരപ്രദമായ മെയിലുകള്‍ ഇതിനുമുന്‍പും അയച്ച പലരെയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു .... മെയിലുകള്‍ അയക്കുന്‍പോള്‍... ദയവായി ഒരുനിമിഷം ചിന്തിക്കുക ... ഈ മെയില്‍ ഒരാള്‍ കണ്ടാല്‍ അല്ലെങ്കില്‍ വായിച്ചാല്‍ എന്തെങ്കിലും ഒരു പുതിയ അറിവ് അല്ലെങ്കില്‍.നല്ലൊരു കാഴ്ച ,....ചിരി ,.....ചിന്താ, ...സന്തോഷം,....മനസ്സിനെ സ്പര്‍ശിക്കുന്ന ഒന്ന് ,..മനസ്സിനോരുകുളിര്‍മ എന്തെന്കിലുമൊന്നു ഇതില്‍ അടങ്ങിയിരിക്കുന്നോയെന്നു .....എന്നിട്ട് അയക്കൂ... ആരെയും കുറ്റം പറഞ്ഞതല്ല പുതിയ വര്‍ഷം.എല്ലാവര്‍ക്കും സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും ആയിരിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു &nb sp; അന്‍സാരി ..എം --- On Tue, 12/28/10, Munavar.... Babu, <munavar8055@gmail.com> wrote:
From: Munavar.... Babu, <munavar8055@gmail.com> Subject: [www.keralites.net] ഡ്രൈവിങ് ലൈസന്‍സ് To: "Keralites" <Keralites@YahooGroups.com> Date: Tuesday, December 28, 2010, 7:20 PM
അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് വിദേശ രാജ്യത്ത് പോകുന്നവര്‍ക്കായി അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കും. ഇതിനായി നിശ്ചിത ഫോമില്‍ തയ്യാറാക്കിയ അപേക്ഷകള്‍ സ്ഥലത്തെ ആര്‍.ടി.ഒ യ്ക്ക് നല്‍കണം. അപേക്ഷകര്‍ ഇന്ത്യന്‍ പൗരനും ഡ്രൈവിങ് ലൈസന്‍സ് ഉള്ള വ്യക്തിയുമാകണം. അപേക്ഷകന്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യങ്ങളും അവിടെ താമസിക്കുന്ന കാലയളവും അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണം. ആവശ്യമായ രേഖകള്‍:
1.പേക്ഷകന്റെ ഡ്രൈവിങ് ലൈസന്‍സ്. 2. ഡ്രൈവിങ് ലൈസന്‍സിന്റെ രണ്ടു പകര്‍പ്പുകള്‍. 3. മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ 4. പാസ്‌പോര്‍ട്ട്, വിസ, വിമാന ടിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍. 5. 700 രൂപ ഫീസ് അടച്ചതിന്റെ രസീത്. ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍
ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞ് ഒരു മാസത്തിനകം ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നല്‍കണം. കാലാവധി തീര്‍ന്ന് അഞ്ചുവര്‍ഷം കഴിഞ്ഞാന്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനാകില്ല. എല്ലാ കടമ്പകളും കടന്ന് പുതിയ ലൈസന്‍സ് എടുക്കുകയെ പിന്നെ വഴിയുള്ളൂ. കാലാവധി തീരുന്നതിന് ഒരുമാസം മുന്‍പോ ഒരു മാസത്തിനു ശേഷമോ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കാം. ഈ സാഹചര്യത്തില്‍ കാലാവധി തീരുന്ന ദിവസം മുതല്‍ ലൈസന്‍സ് പുതുക്കി ലഭിക്കും. കാലാവധി തീര്‍ന്നശേഷം ഒരുമാസം കഴിഞ്ഞാല്‍ അപേക്ഷ ലഭിക്കുന്ന ദിവസംമുതല്‍ ലൈസന്‍സ് പുതുക്കി ലഭിക്കും. ആവശ്യമായ രേഖകള്‍ 1. ഡ്രൈവിങ് ലൈസന്‍സ് 2. അപേക്ഷാ ഫോം നമ്പര്‍ 9 3. ഫോം നമ്പര്‍ 1 ( ശാരീരിക ക്ഷമത സംബന്ധിച്ച സ്വന്തം സാക്ഷ്യപത്രം) 4. ഫോം നമ്പര്‍ 1 എ (ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്്) 5. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ- രണ്ടെണ്ണം 6. 250 രൂപ ഫീസും 50 രൂപ സര്‍വീസ് ചാര്‍ജ്ജും അടച്ചതിന്റെ രസീത്. (¨`•.•´¨) Always `•.¸(¨`•.•´¨) Keep (¨`•.•´¨)¸.•´ Smiling! `•.¸.•´ Munavar, VP tirur
|
No comments:
Post a Comment