വനിതാ യാത്രക്കാര്‍ക്ക് പിങ്ക് ഓട്ടോ
ദില്ലി: സ്ത്രീകള്‍ക്കായി പ്രത്യേക നിറത്തില്‍ പ്രത്യേക ഓട്ടോറിക്ഷകള്‍ ഇറക്കി ഗുഡ്ഗാവിന് പിന്നാലെ ഫരീദാബാദും വാര്‍ത്തയില്‍ ഇടം നേടിയിരിക്കുന്നു. പിങ്ക് കളറിലുള്ള ഓട്ടോകളാണ് ഫരീദാബാദില്‍ വനിതകള്‍ക്കായി സര്‍വ്വീസ് നടത്തുന്നത്.
ഡിസംബര്‍ 16നായിരുന്നു ഈ പദ്ധതിയുടെ ഉത്ഘാടനം നടന്നത്. ഇപ്പോള്‍ നഗരത്തില്‍ ഇത്തരത്തിലുള്ള 12 ഓട്ടോകളാണ് സര്‍വ്വീസ് നടത്തുന്നത്. കൂടുതല്‍ ഓട്ടോകള്‍ അധികം വൈകാതെ ഓടിത്തുടങ്ങും. പൊലീസിന്റെ മേല്‍നോട്ടത്തിലാണ് പ്രത്യേക പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
നേരത്തേ എഡിജിപിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്ന് ഫരിദാബാദ് പൊലീസ് പറഞ്ഞു. ഇതുകൂടാതെ വനിതാ യാത്രക്കാരോട് വളരെ മാന്യമായി പെരുമാറണെന്ന നിര്‍ദ്ദേശം ഓട്ടോ ഡ്രൈവര്‍മാരിലെത്തിക്കാന്‍ ഓട്ടോ യൂണിയനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രാത്രിയിലും മറ്റു വനിതാ യാത്രക്കാരോട് ഓട്ടോക്കാര്‍ അപമര്യാദയായി പെരുമാറുന്നതായി പരാതികള്‍ ഏറിയിട്ടുണ്ടെന്നും ഇത്തരമൊരു അവസ്ഥയില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടിയാണ് പിങ്ക് ഓട്ടോ പദ്ധതി തുടങ്ങിയതെന്നും ഫരീദാബാദ് ജോയിന്റ് കമ്മീഷണര്‍ ആര്‍കെ റാവു പറയുന്നു.
ഇതുകൂടാതെ വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് അടിയന്തര സഹായമെത്തിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും പൊലീസ് യോഗത്തില്‍ തീരുമാനമായിരുന്നു. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
No comments:
Post a Comment