കാരറ്റ് കേക്ക്
ആവശ്യമുള്ള സാധനങ്ങള്‍
1. മൈദ - 2 കപ്പ്
മസാലപ്പൊടി (കറുവാപ്പട്ട, ഗ്രാമ്പൂ, ജാതിക്ക എന്നിവ ചേര്‍ത്തു പൊടിച്ചത്) - 1/2 ടീസ്‌പൂണ്‍, സോഡാപ്പൊടി - 2 ടീസ്‌പൂണ്‍, ഉപ്പ് - ഒരു നുള്ള്
2. കാരറ്റ് ഗ്രേറ്റ് ചെയ്‌തത് - 1 1/2 കപ്പ്
3. പഞ്ചസാര പൊടിച്ചത് - 1 കപ്പ്
4. വെജിറ്റബിള്‍ ഓയില്‍ - മുക്കാല്‍കപ്പ്
5. മുട്ട - ഒന്ന്
6. വാനില - 1 ടീസ്‌പൂണ്‍
തയാറാക്കുന്നവിധം: ഒന്നാമത്തെ ചേരുവകള്‍ ഒരുമിച്ച് ചേര്‍ത്ത് രണ്ടുപ്രാവശ്യം അരിക്കണം. കേക്ക് ടിന്നില്‍ വെജിറ്റബിള്‍ ഓയില്‍ പുരട്ടി മൈദ തട്ടിവയ്‌ക്കുക. പഞ്ചസാരയും എണ്ണയും കൂടി മിക്‌സിയില്‍ നന്നായി അടിച്ച് യോജിപ്പിക്കണം. ഇതിലേക്ക് മുട്ട ചേര്‍ത്ത് വീണ്ടും നന്നായി അടിച്ചശേഷം കാരറ്റും മൈദയും നന്നായി യോജിപ്പിച്ച് വാനില എസന്‍സും ചേര്‍ത്ത് 150 ഡിഗ്രി സെല്‍ഷ്യസില്‍ 45 മിനിറ്റ് കേക്ക് ബേക്ക് ചെയ്‌തെടുക്കുക. ചൂടാറിയശേഷം കമഴ്‌ത്തിയിട്ട് മുറിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്.
ഓറഞ്ച് കേക്ക്
ആവശ്യമായ സാധനങ്ങള്‍
1. മൈദ - 2 കപ്പ്, സോഡാപ്പൊടി - 1/2 ടീസ്‌പൂണ്‍, ബേക്കിങ് പൗഡര്‍ - 1 ടീസ്‌പൂണ്‍, 2. ഓറഞ്ചിന്റെ തൊലി അരച്ചത് - 1 , ഓറഞ്ചിന്റെ പകുതി തൊലി
3. പഞ്ചസാര പൊടിച്ചത് - 1/4 കപ്പ്, ഓറഞ്ചുനീര് - 1/4 കപ്പ്, (ഓറഞ്ചുനീരില്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കിവയ്‌ക്കുക)
4. കിസ്‌മിസ് - 1 കപ്പ്
5. പഞ്ചസാര പൊടിച്ചത് - 1 കപ്പ്
6. ബട്ടര്‍- 1/2 കപ്പ്
7. മുട്ട - 2 എണ്ണം
8. പാല്‍ - മുക്കാല്‍കപ്പ്
തയാറാക്കുന്നവിധം: കേക്ക് ടിന്നില്‍ ബട്ടര്‍ പുരട്ടിയശേഷം മൈദ തട്ടി വയ്‌ക്കുക. ഒന്നാമത്തെ ചേരുവകള്‍ ഒരുമിച്ച് മൂന്നുപ്രാവശ്യം അരിച്ചെടുക്കുക. എന്നിട്ട് ബട്ടര്‍ നന്നായി അടിച്ച് പതപ്പിക്കണം. ഇതിലേക്ക് കുറച്ചുവീതം പഞ്ചസാര ചേര്‍ത്ത് മയം വരുന്നതുവരെ വീണ്ടും അടിക്കുക. ഇതില്‍ മുട്ട ഓരോന്നായി അടിച്ചു ചേര്‍ക്കണം. അതിനുശേഷം ഓറഞ്ചിന്റെതൊലി ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് അരിച്ചെടുത്തുവച്ചിരിക്കുന്ന മൈദയും പാലും ഇടവിട്ട് ചേര്‍ത്ത് യോജിപ്പിച്ചശേഷം കിസ്‌മിസ് ചേര്‍ത്ത് ഇളക്കണം. തയാറാക്കിവച്ചിരിക്കുന്ന കേക്ക് ടിന്നിലേക്ക് ഈ കൂട്ടൊഴിച്ച് 150 ഡിഗ്രി സെല്‍ഷ്യസില്‍ ഏകദേശം 45 മിനിറ്റ് കേക്ക് വേവുന്നതുവരെ ബേക്ക് ചെയ്‌തെടുക്കുക. ചൂട് കേക്കില്‍ നാലാമത്തെ ചേരുവ ഒരുമിച്ചാക്കിയത് സ്‌പൂണ്‍കൊണ്ട് കോരിയൊഴിക്കുക. ഇത് നല്ല ചൂടുള്ള ഓവനില്‍ 10 മിനിറ്റ്‌് വയ്‌ക്കുക. ചുടാറിയശേഷം ഓറഞ്ചുനീരിന്റെ വെള്ളമയം ഇതു നല്ല ചൂടുള്ള ഓവനില്‍ 10 മിനിറ്റ് വയ്‌ക്കുക. ചൂടാറിയശേഷം ഓറഞ്ചുനീരിന്റെ വെള്ളമയം മാറുന്നതിന് വീണ്ടും ഓവനില്‍ വയ്‌ക്കുക. ചൂടാറിയശേഷം കേക്ക് കമഴ്‌ത്തിയിട്ട് മുറിച്ച് വിളമ്പാവുന്നതാണ്.
ആവശ്യമായ സാധനങ്ങള്‍
1. മൈദ - ഒന്നരക്കപ്പ്, സോഡാപ്പൊടി - 1/2 ടീസ്‌പൂണ്‍, ബേക്കിംഗ് പൗഡര്‍ - 1 ടീസ്‌പൂണ്‍
2. ആപ്പിള്‍, കുരുവും തൊലിയും കളഞ്ഞ് ചെറുതായി അരിഞ്ഞത് - 2 കപ്പ്, പഞ്ചസാര (ആപ്പിളും പഞ്ചസാരയും ഒരുമിച്ചാക്കി വയ്‌ക്കുക) - 1 കപ്പ്
3. വെജിറ്റബിള്‍ ഓയില്‍ - മുക്കാല്‍ കപ്പ്
4. മുട്ട അടിച്ചത്- ഒന്ന്
5. കറുവപ്പട്ട പൊടിച്ചത് - 1 ടീസ്‌പൂണ്‍
6. ഉപ്പ് - ഒരു നുള്ള്
7. വാനില എസന്‍സ് - 1 ടീസ്‌പൂണ്‍
തയാറാക്കുന്നവിധം: ഒന്നാമത്തെ ചേരുവകള്‍ ഒരുമിച്ച് ചേര്‍ത്ത് അരിച്ചുവയ്‌ക്കുക. കേക്ക് ടിന്നില്‍ വെജിറ്റബിള്‍ ഓയില്‍ പുരട്ടി മൈദ തട്ടിവയ്‌ക്കുക. വെജിറ്റബിള്‍ ഓയിലിലേക്ക് എല്ലാ ചേരുവകളും ചേര്‍ത്തിളക്കുക. തയാറാക്കി വച്ചിരിക്കുന്ന കേക്ക് ടിന്നില്‍ ഈ കൂട്ടൊഴിച്ച് 175 ഡിഗ്രി സെല്‍ഷ്യസില്‍ കേക്ക് വേവുന്നതുവരെ ബേക്ക് ചെയ്‌തെടുക്കുക. ചൂടാറിയശേഷം കമഴ്‌ത്തിയിട്ട് മുറിച്ചെടുത്ത് വിളമ്പാവുന്നതാണ്.
ലെമണ്‍ കേക്ക് വിത്ത് ലെമണ്‍ ഐസിങ്ങ്
ആവശ്യമുള്ള സാധനങ്ങള്‍
1. മൈദ - 1 കപ്പ്, സോഡാപ്പൊടി - 1/2 ടീസ്‌പൂണ്‍
2. ബട്ടര്‍ - 1/2 കപ്പ്, പഞ്ചസാര പൊടിച്ചത് - 3/4 കപ്പ്
3. മുട്ട - 3 എണ്ണം
4. ചെറുനാരങ്ങാത്തൊലി ചുരണ്ടിയത് - 1/2 ടീസ്‌പൂണ്‍
ഐസിങ്ങിന്
ഐസിങ്ങ് ഷുഗര്‍ - 1 കപ്പ്
നാരങ്ങാനീര് - 1 1/2 ടേബിള്‍സ്‌പൂണ്‍
തയാറാക്കുന്നവിധം: ഒന്നാമത്തെ ചേരുവ ഒരുമിച്ച് മൂന്നുപ്രാവശ്യം അരിച്ചുവയ്‌ക്കുക. കേക്ക് ടിന്നില്‍ ബട്ടര്‍ പുരട്ടി മൈദ തട്ടിവയ്‌ക്കുക. ബട്ടര്‍ മയം വരുന്നതുവരെ അടിക്കുക. അതിനുശേഷം പഞ്ചസാര ചേര്‍ത്ത് മയം വരുന്നതുവരെ വീണ്ടും അടിക്കുക. പിന്നീട് ഓരോ മുട്ട വീതം അടിച്ചുചേര്‍ക്കുക. നാരങ്ങാത്തൊലി ചുരണ്ടിയത് ചേര്‍ക്കുക. മൈദ കട്ടയില്ലാതെ ചേര്‍ത്ത് യോജിപ്പിക്കണം. ഇത് 150 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയ ഓവനില്‍വച്ച് കേക്ക് വേവുന്നതുവരെ ബേക്ക് ചെയ്യുക. ഇത് ചൂടാറിയശേഷം കമഴ്‌ത്തിയിടുക. ഐസിങ് തയാറാക്കാന്‍ ഐസിങ് ഷുഗറില്‍ നാരങ്ങാനീര് ചേര്‍ത്ത് നന്നായി അടിക്കുക. ഈ ഐസിങ് കേക്കിന്റെ മുകളിലും വശങ്ങളിലും ചേര്‍ക്കുക.
Courtesy: Mangalam Online
~~DXB § 32~~
www.keralites.net |
__._,_.___
No comments:
Post a Comment