റോബോട്ടുകളുടെ നിര്‍മിതിക്കും ഗവേഷണങ്ങള്‍ക്കും പ്രശസ്‌തമാണ് ജപ്പാന്‍. ഫാക്‌ടറിയിലെ യന്ത്രകൈമുതല്‍ ഓപ്പറേഷന്‍ തീയറ്ററിലെ സഹായിവരെ നീളുന്നതാണ് ജപ്പാനിലെ റോബോട്ടുകളുടെ ഗണം. എന്നാല്‍, മനുഷ്യ ശരീരത്തിലെ ഒരു അവയവം പോലെ പ്രവര്‍ത്തിക്കുന്ന റോബോട്ടിക് അവയവം വികസിപ്പിച്ചിരിക്കുകയാണ് ജപ്പാന്‍. അപകടം കാരണമോ അല്ലെങ്കില്‍ പക്ഷാഘാതം മൂലമോ നടക്കാന്‍ സാധിക്കാത്ത ആളുകള്‍ക്കു നടക്കാനായി റോബോട്ട് അവയവങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ജപ്പാന്‍ കമ്പനി. കാലുകളില്‍ ധരിച്ചിരിക്കുന്നൊരു യന്ത്ര സമാനമായ റോബോട്ടിക്ക് അവയവമാണിത്. ഇത് നടക്കാന്‍ സാധിക്കാത്തവരെ കാലുകളില്‍ നിവര്‍ന്നു നില്‍ക്കാനും നടക്കാനും സഹായിക്കും. പ്ലാസ്‌റ്റിക്കും ലോഹങ്ങള്‍കൊണ്ടുമാണ് റോബോട്ടിക്ക് അവയവം നിര്‍മിച്ചിരിക്കുന്നത്.
ഹൈബ്രീഡ് അസിസ്‌റ്റീവ് ലിമ്പ് എന്നാണ് ഈ റോബോട്ടിക്ക് അവയവത്തെ വിളിക്കുന്നത്. ജപ്പാനിലെ വിവിധ ആശുപത്രികളിലാണ് ഇത് ഇപ്പോള്‍ പരീക്ഷണാടിസ്‌ഥാനത്തില്‍ ഉപയോഗിച്ചുവരുന്നത്. തലച്ചോറില്‍നിന്നു ഞരമ്പുകളിലൂടെ പ്രവഹിക്കുന്ന ഇലകേ്‌ടാണിക് രൂപത്തിലുള്ള നിര്‍ദേശങ്ങളാണ് ശരീര ചലനങ്ങള്‍ക്കടിസ്‌ഥാനം. ശരീരത്തില്‍ ഘടപ്പിച്ചിരിക്കുന്ന റോബോട്ടിക്ക് അവയവം തലച്ചോറില്‍നിന്നു പുറപ്പെടുന്ന ഈ ഇലകേ്‌ടാണിക് സിഗ്നലുകളെ പിടിച്ചെടുക്കുകയും കാലുകളെ ചലിപ്പിക്കുകയുമാണ് ചെയ്യുന്നത്. ശരീരത്തോടൊപ്പമുള്ള അധിക മസിലുകളെപ്പോലെയാണ് ഈ റോബോട്ടിക്ക് അവയവം പ്രവര്‍ത്തിക്കുന്നത്.രോഗികള്‍ക്കുമാത്രമല്ല രക്ഷാപ്രവര്‍ത്തകര്‍ക്കും സഹായകരമാണ് ഈ റോബോട്ടിക്ക് അവയവം എന്നാണ് കമ്പനി പറയുന്നത്. ശരീരത്തിന്റെ അഞ്ചിരട്ടി ഭാരം വരെ ഉയര്‍ത്താന്‍ ഈ റോബോട്ടിക്ക് അവയവം ധിരിക്കുന്നവര്‍ക്കു സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ശരീരം മുഴുവന്‍ ധരിക്കാന്‍ പാകത്തിനുള്ള റോബോട്ടിക്ക് അവയവവും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 2015 ഓടെ മാത്രമേ വ്യവസായ അടിസ്‌ഥാനത്തില്‍ ഈ റോബോട്ടിക്ക് അവയവ വസ്‌ത്രം പുറത്തിറക്കൂ.
thanks mangalamRegards..maanu
www.keralites.net |
No comments:
Post a Comment