വാടിയ പനിനീര്‍ പൂക്കളെല്ലാം കൊഴിയാതെ നില്‍ക്കുവതെന്തേ ഇനിയും വസന്തം വരുമെന്ന് കരുതി മോഹിനിയായി നീ
നില്‍ക്കുവതെന്തേ
ഓര്‍മ്മകള്‍ വിരിയുന്നോരെന്‍
മന വാടിയില്‍ - ഞാന്‍ ഒരു കൊച്ചു പുഷ്പം മാറ്റിവച്ചു .... നറുതേന്‍ തുളുമ്പുന്ന പുഞ്ചിരിയാലിന്നുമെന്‍ - കരള്‍ ചെപ്പില്‍ നിറയുന്നു നീ . 
മൊട്ടിട്ട നാള്‍ മുതല്‍ കരിവണ്ടുകള്‍ നിന്മുന്നില്‍ - ചുറ്റിപ്പറക്കുന്നു നിമിഷങ്ങള്‍ ഒഴിയാതെ , ഒളി കണ്ണു വീശി യാതൊന്നുമറിയാതെ , മൌനമായ് നില്‍ക്കുവതെന്തേ ഇനിയും മറക്കുവാന്‍ പറയാനെന്തെളുപ്പം മണ്ണില്‍ പിറക്കാതിരിക്കാലണതിലെളുപ്പം... മറവിതന്‍ മാറിടത്തില്‍ മയങ്ങാന്‍ കിടന്നാലും ഓര്‍മകലോടിയെത്തി ഉണര്‍ത്തീടുന്നു...   |
No comments:
Post a Comment