തിരയുന്നു ഞാനിന്നു നിന്റെയാ കണ്ണിലെ കുത്തിനോവിച്ചിടും മൌന മേഘങ്ങളെ തിരയുന്നു ഞാനിന്നുമോര്മയില് സൂക്ഷിച്ചു വയ്ക്കുവാന്‍ നീ തന്ന പുഞ്ചിരി പൂക്കളെ തിരയുന്നു ഞാനിന്നു കാലമേ നീ തന്ന പ്രണയ ഗീതത്തിന്റെ രാഗഭാവങ്ങളെ തിരയുന്നു ഞാനിന്നു വിരിയാതെ കൊഴിയുന്ന ഒരുമലര്‍ മൊട്ടിന്റെ നഷ്ടസ്വപ്നങ്ങളെ ഒരുമാത്രയെന്കിലൊരു മാത്രയെന്നുള്ളിലെ തിരിനാളമായ്നീ തെളിഞ്ഞിരുന്നെന്കില് ഒരുമഞ്ഞു തുള്ളിയായ് എന്മനക്കോനീലെ തീനാളമെല്ലാം കെടുത്തി നീയെന്കില് ഒരു മന്ദഹാസമായി എന്റെ ഉള്ളിലെ തീരാത്ത നോവിനു കൂട്ടായി എങ്കില്‍ കേള്‍ക്കാത്ത പാട്ടിന്റെ ഈണമായി നീയെന്റെ കാതുകള്‍ മെല്ലവേ തഴുകിയിന്നെങ്കില് വെറുതെ എന്നറികിലും എന്തിനോ വേണ്ടി ഞാന്‍ തിരയുന്നു വീണ്ടുമീ നഷ്ട സ്വപ്നങ്ങളെ |
No comments:
Post a Comment