ആശിച്ചുപോയ്
ഒരു മാത്ര നിന്നേപിരിഞ്ഞിരുന്നാല്‍
ഉരുകുന്നു മനമെന്നിതാരറിഞ്ഞു
ഇരുളിന്റെ മറവിലെന്‍ തേങ്ങലില്‍ എന്‍
കര വലയത്തില്‍ നീ വന്നെങ്കില്‍ എന്നാശിച്ചുപോയ്
വരുമെന്നിനീയാദിനം ഓര്‍ത്തു മെല്ലെ
വരുവാന്‍ മടിക്കുന്ന നിദ്ര തന്റെ
കരലാളനത്തിന്നു കാത്തിടുമ്പോള്‍ എന്‍
കരവലയത്തില്‍ നീ വന്നെങ്കില്‍ എന്നാശിച്ചുപോയ്
വെറുതെ പരതുന്നു കരങ്ങളെന്റെ
അറിയാം എനിക്കതും എങ്കിലുംഞാന്‍
തിരയുന്നു നിന്നേയന്നേരമെന്റെ
കരവലയത്തില്‍ നീ വന്നെങ്കില്‍ എന്നാശിച്ചുപോയ്
മനതാരില്‍ ഇളകുന്നു മഹാ സമുദ്രം
നിനയാതിരിക്കുന്ന നേരങ്ങളില്‍
മനമുരുകുന്നൊരാ നേരമെന്റെ
കര വലയത്തില്‍ നീ വന്നെങ്കില്‍ എന്നാശിച്ചുപോയ്
ഡാനിയേല്‍കിഴവള്ളൂര്‍
--
danielmm
www.keralites.net |
__._,_.___
No comments:
Post a Comment