ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോര്‍ വിധിക്ക് കീഴ്‌പ്പെടുമ്പോള്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ നീലനിറത്തിലുള്ള ക്ലാസിക് ഐക്കണ്‍ മനസ്സില്‍ വരാതെ നമ്മള്‍ എങ്ങനെ ഇന്റര്‍നെറ്റിനെക്കുറിച്ചോര്‍ക്കും. വിന്‍ഡോസ് 95 പുറത്തിറക്കിയതു മുതല്‍ 'ഐഇ' എന്ന് ഓമനപ്പേരുള്ള ഇന്റര്‍നെറ്റ് എക്‌സപ്ലോറര്‍ നമ്മോടുകൂടെയുണ്ട്. അന്നുമുതല്‍ ഇന്നുവരെ ലോകത്തെല്ലായിടത്തും നമ്പര്‍ വണ്‍ ബ്രൗസറാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍. പക്ഷേ എത്ര നാള്‍ ഈ ജൈത്രയാത്ര തുടരുമെന്ന് കണ്ടുതന്നെ അറിയണം. കാരണം കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റ് ഗവേഷകരായ സ്റ്റാറ്റ് കൗണ്ടര്‍ പുറത്തുവിട്ട കണക്കു പ്രകാരം ലോകത്താകമാനം വെറും അമ്പതു ശതമാനത്തില്‍ താഴെ- കൃത്യമായി പറഞ്ഞാല്‍ 49.87 ശതമാനം-പോര്‍ മാത്രമാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഉപയോഗിക്കുന്നത്. 2002-ല്‍ 95 ശതമാനം പേരും 2008-ല്‍ 67 ശതമാനം പേരും ഉപയോഗിച്ചിരുന്ന ബ്രൗസറിനാണ് ഈ ദുര്‍ഗതി. ഒമ്പതാം പതിപ്പിന്റെ ബീറ്റയും പുറത്തിറക്കി മാര്‍ക്കറ്റില്‍ പുത്തന്‍ കോരിത്തരിപ്പുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് മൈക്രോസോഫ്ട് പ്രഖ്യാപിച്ച് ആഴ്ചകള്‍ക്കുള്ളിലാണ് ഈ തിരിച്ചടി. എന്നെങ്കിലും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഔട്ട് ആയാല്‍ ആ പദവി ആര് കൈയടക്കുമെന്ന ചോദ്യത്തിനും സ്റ്റാറ്റ് കൗണ്ടര്‍ സര്‍വേ ഉത്തരം തരുന്നുണ്ട്. പ്രതീക്ഷിച്ചതുപോലെ ആ പദവി കൈയടക്കുക ഗൂഗിളിന്റെ സ്വന്തം ബ്രൗസര്‍ ക്രോം തന്നെയാകുമേ്രത! 31.5 ശതമാനം പേര്‍ ഉപയോഗിക്കുന്ന മോസില്ല ഫയര്‍ഫോക്‌സിനാണ് ബ്രൗസര്‍ വിപണിയില്‍ രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനത്തുള്ള ഗൂഗിള്‍ ക്രോം നിലവില്‍ 11.54 ശതമാനം പേരാണ് ഉപയോഗിക്കുന്നത്. അതായത് കഴിഞ്ഞ സപ്തംബറിലെ 3.69 ശതമാനത്തില്‍ നിന്ന് മൂന്നിരട്ടി വര്‍ധന. ഗൂഗിളിന്റെ ബ്രാന്‍ഡ് ഇമേജും ഗൂഗിള്‍ സെര്‍ച്ച് സംവിധാനം സംയോജിപ്പിച്ചതടക്കമുള്ള ക്രോമിന്റെ സവിശേഷതകളുമൊക്കെ ജനം രണ്ട് കൈയും നീട്ടി സ്വീകരിച്ചു എന്നര്‍ത്ഥം. ഏറ്റവും കൂടുതലുപയോഗിക്കുന്ന അഞ്ച് ബ്രൗസറുകളെടുത്താല്‍ തിരിച്ചടി നേരിട്ട ഒരേ ഒരു ബ്രൗസര്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ മാത്രമാണ്. നാലാം സ്ഥാനത്തുള്ള സഫാരിയും അഞ്ചാം സ്ഥാനത്തുള്ള ഓപറയും കുറച്ചുകാലമായി ഒരേ നിലവാരം കാത്തുസൂക്ഷിക്കുന്നുണ്ട്. യൂറോപ്പിലാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് വന്‍ തിരിച്ചടി നേരിട്ടത്. 40.26 ശതമാനമാണ് അവിടെ അവിടുത്തെ നിലവാരമെങ്കില്‍ അമേരിക്കയില്‍ 52.3 ശതമാനമാണ്. ഗൂഗിള്‍ ക്രോമിന്റെ വളര്‍ച്ച ഏറ്റവും കൂടുതല്‍ ഭീഷണിയാകുക അമേരിക്കയിലാണ്. ഇത്തരത്തില്‍ തിരിച്ചടി നേരിടുന്നതിനു പിന്നില്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കാവുന്നത് ഈയടുത്ത കാലത്ത് നേരിട്ട വൈറസ് ആക്രമണങ്ങളാണ്. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ ആറാം പതിപ്പിനു ശേഷമുള്ളവയെല്ലാം വൈറസ് ആക്രമണത്തിന് വഴി തുറക്കുകയും, പലപ്പോഴും മൈക്രോസോഫ്റ്റിനു തന്നെ ഉപയോക്താക്കള്‍ക്ക് സുരക്ഷാമുന്നറിയിപ്പുകള്‍ കൊടുക്കേണ്ടതായും വന്നു. പ്രകടനത്തിന്റെ കാര്യത്തില്‍ ക്രോം, ഓപറ, ഫയര്‍ഫോക്‌സ് തുടങ്ങിയ ബ്രൗസറുകള്‍ നേടിയ വന്‍ മുന്നേറ്റവും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് തിരിച്ചടിയായി. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ജനപ്രിയതയായിരുന്നു 'ഐഇ' യുടെ നട്ടെല്ലെങ്കില്‍, ഗൂഗിള്‍ ക്രോമിന്റെ വളര്‍ച്ചയില്‍ വരാനിരിക്കുന്ന ക്ലോം ഓപ്പറേറ്റിങ് സിസ്റ്റം തീര്‍ച്ചയായും വലിയ ഘടകമായിരിക്കും. ഇങ്ങനെ പോയാല്‍ 'ഐഇ' യുടെ കാലം എണ്ണപ്പെട്ടു കഴിഞ്ഞു എന്നര്‍ഥം. |
www.keralites.net |
__._,_.___
No comments:
Post a Comment