നിനക്കെന്തു പറ്റി, ഇവിടെയീ ചൂടിന്റെ നീര്‍ത്തളത്തില്‍, എരിഞ്ഞടങ്ങുന്നൊരീ നെരിപ്പോടിതില്‍, കാലങ്ങളിലൂന്നുമീ കഴകക്കാരനോടാ- രൊക്കെയോ ചോദിക്കുമെന്നുമീ ചോദ്യം... ഒരു നെഞ്ചില്‍ നിന്നിത്തിരി- പഞ്ചാമൃതംനുണഞ്ഞമ്മയെന്ന- റിയാതെയുരുവിട്ടതും, പിന്നെയൊരു മുറ്റം കളിക്കളമാക്കി,
അക്ഷരക്കൂട്ടങ്ങളില്‍ മുഖം കുത്തിയും, ഇടവഴിയിലൊഴുകും മഴവെള്ളവും, ബാല്യമൊഴുക്കിയ കടലാസുതോണിയും, പൊന്നണിപ്പാടവും നടവരമ്പും, ചിങ്ങക്കുളിരും നിലാമഴയും, പ്രണയത്തുടിപ്പുകളിലിറ്റുവീണ- പുലരിത്തുടിപ്പും നിറസന്ധ്യയും,
ഒരു പാഴ്കിനാവുപോലഴിഞ്ഞുപോകേ, നിശ്ചേഷ്ടനാമെന്നോടു ചൊദിച്ചതന്നും നിനക്കെന്തു പറ്റി...
|
No comments:
Post a Comment