  നീ ഓര്ക്കുന്നുണ്ടോ ദൂരെ അങ് ദൂരെ, പച്ചവിരിച്ച പാടത്തിന്നപ്പുറം , കുന്നും,ചോലയുംകടന്ന് കാവിലെ ഇടവഴിക്കരികില്‍  തനിയെ ഞാന് നിന്നെ കാത്ത് നിന്ന ദിവസങളില്, ഒരു കൊചു കുസ്രുതി പ്പോലെ പുറകില് ഒന്നും മിണ്ടാതെ വന്ന് എന്റെ കണ്ണുകളെ ആ കൈവിരലുകള് കൊണ്ട് മൂടിപിടിചു  നീ കളിപ്പിച്ചതെല്ലാം! അന്നെല്ലാം നിന്റെ ആ കരിവളയിട്ട കൈകള്ക്കു മൈലാന്ചിയുടെ മൊഞ്ചുള്ളനിറങ്ങള്‍ ഉണ്ടായിരുന്നു, ആ കവിളുകളില് മഴവില്ലു പോലെ ഒരു പാട്  നുണകുഴികള്‍ തെളിഞ്ഞിരുന്നു, ആ കാര്‍കൂന്തല്‍ മയില്പീലിയേക്കാള് അഴകുണ്ടായിരുന്നു, ആ ചുണ്ടുകള്‍ക്ക് തെനിനെക്കള്‍ മധുരം ഉണ്ടായിരുന്നു,!  പിന്നീടെപ്പൊഴോ എനിക്കു നിന്നൊടു യാത്ര പറയേണ്ടിവന്നു, ജീവിതത്തിന്റെ പച്ചപ്പുകള് തേടി ഈ നാട്ടിലേക്ക്, കണ്ണുനീര് വീണുടഞ്ഞ നമ്മുടെ അവസാന കൂടികാഴചയില് യാത്ര പറഞ്ഞു  ഞാന് നിന്റെ നെറുകയില് ചുംബിക്കും നേരം നീ പറഞ്ഞിരുന്നില്ലേ, എത്ര ജന്മങ്ങള് വേണമെങ്കിലും കാത്തിരിക്കാം ...  |
No comments:
Post a Comment