ജീവിതമൊരു നീര്ചാലിലമര്‍ന്നോഴുകുന്നു ഉള്ളിലുറങ്ങും നൊമ്പര വീണയിളിടതടവില്ല്ലാതാ ഗംഗയോഴുകി ഗൌരി നീ നിന്‍ കൂന്തല് കൊണ്ടെന്‍ കണ്ണിരുപ്പിന്‍ ചാലുതുടച്ചു പേടിച്ചു ഞാന്‍ വിറകൊണ്ടപ്പോള്‍ ചിറകില്‍ നീ അഭയവുമേകി വെടിച്ചു വിണ്ടോരെന്‍ മനസ്സില്‍ സ്നേഹത്തിന്‍ തണുത്ത തുഷാരം നീ പൊഴിച്ചു കനലെരിഞ്ഞോരെന്‍ കരളില്‍ സൌഹൃദത്തിന്‍ പുതുമഴയില്‍ പുതു ജീവനിതേകി നീ കണീര്‍ വറ്റിയൊരെന്‍ മിഴികള്‍ തന്‍ മുന്നിലായ് കടലോളം കനവുകള്‍ നീ നിരത്തി കര്‍മ്മ പഥത്തിലെന്‍ കൈകളേന്തി കാലടി പിഴയ്ക്കാതെ നീ നടന്നു കൊതിച്ചു മൊട്ടിട്ട നിന്‍ മൊട്ടുകളൊക്കെയും വെയിലേറ്റു വാടി അകാലതിലെന്നാകിലും അകമേ കരഞ്ഞിട്ടും പുറമേ ചിരിച്ചു നീ അഴലോടെയെങ്കിലും എന്നെ സമാശ്വസിപ്പിച്ചു നീ
എന്‍ പ്രിയ സഖി നിന്‍ സാന്ത്വന വാക്കുകള്‍ എന്നുമെന്നെക്കുമെന്‍ കൂട്ടിനുണ്ടെങ്കില്‍ പുഞ്ചിരിയില്‍ കുതിര്‍ന്നോരാ സൌഹൃദം എന്നില്‍ നിന്നകലാതിരുന്നെങ്കില്‍ നീ എന്നെ വിട്ടകലാതിരുന്നെങ്കില്‍ നിന്‍ സ്മൃതികള്‍ എന്നെ വിട്ടകലാതിരുന്നെങ്കില്‍.. |
No comments:
Post a Comment