Monday, August 16, 2010

[www.keralites.net] Luttappi in Bar



Luttappi in Bar

ലുട്ടാപ്പി ഒരു ദിവസം സ്ഥലത്തെ പ്രധാന ബാറില് എത്തി മൂന്നു ഗ്ലാസ്സ് ബിയറിനു ഓര്ഡര് നല്കി.

വെയിറ്റര്: 3ഗ്ലാസ്സോ? അതിനു നിങ്ങള് ഒരാളല്ലേ ഉള്ളു?

ലുട്ടാപ്പി: താന് പറയുന്നത് കേട്ടാല് മതി

വെയിറ്റര് ഒന്നും മിണ്ടാതെ ബിയര് 3ഗ്ലാസുകളില് ആക്കി കൊണ്ടേ വച്ചു.

ലുട്ടാപ്പി ഓരോ ഗ്ലാസില് നിന്നും ഒരു സിപ് എടുക്കും- പിന്നെ അടുത്തതില് നിന്ന്- അങ്ങനെ മാറി മാറി കുടിച്ചു കൊണ്ടിരുന്നു. ബാറിലെ എല്ലാവരും ഇത് ശ്രദ്ധിച്ചു.

പിറ്റേന്നും ഇത് തന്നെ സംഭവിച്ചു. ബാറിലെ പതിവുകാരില് ഒരാള് ലുട്ടാപ്പിയുടെ അടുത്ത് ചെന്ന് ഇങ്ങനെ ചെയ്യുന്നതിന്റെ കാരണം തിരക്കി.

ലുട്ടാപ്പി: ഞാനും കുട്ടൂസനും ഡാകിനിയും എന്നും ഒന്നിച്ചാണ് ബിയര് കഴിച്ചു കൊണ്ടിരുന്നത്. പക്ഷെ കുട്ടൂസന് കുവൈറ്റിലും ഡാകിനി അമേരിക്കക്കും പോയി. പോകുന്നതിനു മുന്പ് ഞങ്ങള് എടുത്ത തീരുമാനം ആണ് ഇത്- ഇനി ഞങ്ങള് ഓരോരുത്തരും ബിയര് കുടിക്കുന്നത് ഇങ്ങനെ ആയിരിക്കും എന്ന്.

എല്ലാവര്ക്കും ഇത് വളരെ ഇഷ്ടമായി. എത്ര നല്ല സുഹൃദ്ബന്ധം! അങ്ങനെ ഈ പരിപാടി തുടര്ന്ന് കൊണ്ടിരുന്നു..

ഇടയ്ക്ക് 2-3 ദിവസം ലുട്ടാപ്പിയെ കണ്ടില്ല. അങ്ങനെ ഇരിക്കെ ഒരു ദിവസം ലുട്ടാപ്പി വീണ്ടും വന്നു. ബാറിലെ ചെയറില് ഇരുന്നിട്ട് പറഞ്ഞു "2ഗ്ലാസ് ബിയര്!!!"

ബാര് മുഴുവന് ഒരു നിമിഷം നിശബ്ദമായി. എല്ലാവരും പരസ്പരം ച്വാദിച്ചു; ആരായിരിക്കും? കുട്ടൂസനോ ഡാകിനി യോ? ഒരാള് മടിച്ചു മടിച്ചു ലുട്ടാപ്പിയുടെ അടുത്ത് വന്നു ചോദിച്ചു; "ഞങ്ങള്ക്കെല്ലാം വിഷമം ഉണ്ട്.

എങ്കിലും നിങ്ങളുടെ ഏതു സുഹൃത്താണ് അന്തരിച്ചത്? കുട്ടൂസന്? ഡാകിനി?"

ലുട്ടാപ്പി ആദ്യം ഒന്ന് അമ്പരന്നു. പിന്നെ ഒരു ചെറു ചിരിയോടെ പറഞ്ഞു;

"നിങ്ങള് വിഷമിക്കേണ്ട. അവര്ക്ക് രണ്ടു പേര്ക്കും ഒന്നും പറ്റിയിട്ടില്ല.

പക്ഷേ............... ............



............... ഞാന് കുടി നിര്ത്തി "


  Nandakumar


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment