മുഖത്തെ എല്ലുകളുടെ സങ്കോചവും വികാസവും ചിലപ്പോള്‍ സൈനസൈറ്റിസ് വരാന്‍ കാരണമാകാറുണ്ട്. എന്നാല്‍ പലരും പറയാറുള്ളത് ഈ സങ്കോചവും വികാസവും അകറ്റാന്‍ തണുത്തതൊന്നും കഴിയ്ക്കാതിരുന്നാല്‍ മതിയെന്നാണ്.
ഇത് ഒരു പരിധിവരെ സഹായകമാണെങ്കിലും തണുത്തഭക്ഷണം മാത്രം ഒഴിവാക്കിയതുകൊണ്ട് കാര്യമായില്ല. ഭക്ഷണകാര്യത്തില്‍ സ്ഥിരമായി ശ്രദ്ധ പുലര്‍ത്തിയാല്‍ സൈനസിനെ ഒരുപരിധിവരെ അകറ്റാം
ഉപ്പ് കുറയ്ക്കുക
ഉപ്പിന്റെ അളവ് വര്‍ധിക്കുമ്പോള്‍ ശരീരത്തില്‍ ജലത്തിന്റെ അളവും വര്‍ധിക്കുന്നു. മാത്രമല്ല ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് കുറയാനും അമിത ഉപ്പ് കാരണമാകുന്നു. ശരീരത്തിലെ മസിലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് അത്യാവശ്യമായ ഘടകമാണ് കാത്സ്യം. കാത്സ്യത്തിന്റെ അളവ് കുറയുമ്പോള്‍ സൈനസൈറ്റിസ് വരുന്നത് സാധാരണമാണ്.
എരിവു കുറയ്ക്കുക
എരിവുകൂടുന്നത് പലരിലും അസിഡിറ്റി ഉണ്ടാകാന്‍ കാരണമാകും. അസിഡിറ്റി സൈനസൈറ്റിസിന്റെ അവസ്ഥ അസഹനീയമാക്കും. അതുകൊണ്ട് അസിഡിറ്റിയ്ക്ക് സാധ്യതയുള്ള ശരീരമാണെങ്കില്‍ ഇത്തരം ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക. വളരെ മൈല്‍ഡ് ആയ മസാലകളും മറ്റും ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക
ഗോതമ്പ്, ബ്രൗണ്‍ നിറത്തിലും വെളുത്ത നിറത്തിലും കിട്ടുന്ന ബ്രഡ്, പാസ്ത, എന്നിവയിലെല്ലാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് മോക്കസിന്റെ ഉല്‍പാദനം വല്ലാതെ വര്‍ധിപ്പിക്കും വഴിവയ്ക്കും. ഇത് സൈനസ് വര്‍ധിക്കാന്‍ ഇടയാക്കും.
ഗോതമ്പുപോലുള്ള സാധനങ്ങള്‍ നിത്യോപയോഗത്തില്‍ നിന്നും മാറ്റിനിര്‍ത്തുക പ്രയാസകരമാണ്. എന്നാല്‍ വളരെ കൂടിയതോതിലുള്ള സൈനസൈറ്റിസ് ആണ് അനുഭവിക്കുന്നതെങ്കില്‍ ഇവ ഒഴിവാക്കുകതന്നെ ചെയ്യുക, അത് ആശ്വാസം പകരും.
വിറ്റാമിന്‍ എ
വിറ്റമിന്‍ എ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇത് സൈനസ് എത്രയും വേഗം സുഖപ്പെടാന്‍ സഹായിക്കും. സൈനസ് വരുമ്പോള്‍ നശിച്ചുപോകുന്ന മോക്കസ് മെംബ്രാന്‍സ് കൂടുതല്‍ നിര്‍മ്മിക്കപ്പെടാന്‍ ഇത് സഹായിക്കും. കാരറ്റ്, സ്വീറ്റ് പൊട്ടാറ്റോ, തക്കാളി, ഓറഞ്ച്, മാങ്ങ, ബ്രൊക്കോളിയില എന്നിവയിലെല്ലാം വിറ്റാമിന്‍ എ ധാരാളമുണ്ട്.
വിറ്റാമിന്‍ സി
വിറ്റാമിന്‍ സി അടങ്ങിയ ഫലവര്‍ഗ്ഗങ്ങള്‍ കൂടുതല്‍ കഴിയ്ക്കുന്നതും സൈനസൈറ്റിസ് തടയാന്‍ സഹായിക്കും. മാത്രവുമല്ല ഇത് ശരീരത്തിന്റെ രോഗപ്രതിരോധശേഷം കൂട്ടുകയും ചെയ്യും. ഓറഞ്ച്, സ്‌ട്രോബെറി, പപ്പായ, ചെറുനാരങ്ങ എന്നിവയെല്ലാം വിറ്റാമിന്‍ സി ധാരാളം അടങ്ങിയ വസ്തുക്കളാണ്.
സൈനസിന്റെ കാഠിന്യം കുറയ്ക്കാന്‍ പാലിനും കഴിയുമെന്ന് പറയാറുണ്ട്. പക്ഷേ പല ആരോഗ്യ വിദഗ്ധരും സൈനസിന്റെ സമയത്ത് അലര്‍ജി കൂട്ടാനാണ് പാല്‍ ഇടയാക്കുന്നതെന്നാണ് പറയുന്നത്. ഇത് ഓരോരുത്തരുടെയും ശരീരത്തിന്റെ സ്വഭാവത്തിനനുസരിച്ച് മാറുന്ന കാര്യമാണ്. പാല്‍ കഴിയ്ക്കുന്നത് അലര്‍ജിയുണ്ടാക്കാത്താവര്‍്ക്ക് ഉപയോഗിക്കാമെന്ന് ചുരുക്കം. മാത്രമല്ല രാത്രി കിടക്കുന്നത് മുമ്പ് ആവി പിടിക്കുന്നതും വേദനയുടെ കാഠിന്യം കുറയ്ക്കും
www.keralites.net |
__._,_.___
No comments:
Post a Comment