[www.keralites.net] à´à´¨àµà´¨àµ à´¨àµà´¯à´±à´¿à´àµà´àµ
  എന്നെയറിഞ്ഞ എന്നെ ഞാനാക്കിയ- നിനക്കായ് പകരം ഞാന്‍ എന്തുവയ്ക്കണം? നീയെന്നെ കരുതുമ്പോള്‍ അത് കൊതിക്കുന്ന സ്നേഹവും, എത്രയൊക്കെ തടുത്തിട്ടും അണപൊട്ടി ഒഴുകുന്നു.  എന്നെ നീയറിഞ്ഞു , എന്നിലെ എന്നെയും നീയറിഞ്ഞു, നിന്നേ ഞാനറിഞ്ഞു, നിന്നിലെ നിന്നെയും എനിക്ക് തന്നു, ഒരു വാക്കിനാല്‍ കുടി നീ നോവിച്ചില്ലെന്‍ മനം, ഇനിയുമെനിക്ക് അറിവീല നീയേന്റെതാകുമോ?  നിനക്കായ് മാത്രമായ് ഞാനുമെന്‍ ജീവനും, എന്തിനെന്നറിവീല എത്രമേല്‍ സ്നേഹമായ് ? മറ്റു പലതിനായ് മനസ്സ് കൊതിച്ചപ്പോഴും, നിന്‍ സ്നേഹ വാല്സല്യമെന്‍ സംരക്ഷ കവചമായ്  ഞാനറിയാതെ നീ എന്നെ അറിഞ്ഞുവോ? എല്ലാറ്റിനും ഉപരിയായ് എന്നെ കരുതിയോ? മനസ്സുകൊണ്ടുപോലും നിന്നില്‍ നിന്നകലാതെ, ചേര്‍ന്നു നിന്നോട്ടെ ഞാന്‍ നിന്നെ പിരിയാതെ.  അന്ന് നീ തന്നൊരെന്‍ നെറുകിലെ ചുംബനം, ഇനിയും മായാത്തൊരു കുങ്കുമക്കുരിയാകുവാന്‍, ഇനി എത്ര നാളുകള്‍ കാത്തിരിക്കണം ഞാന്‍, സ്നേഹമേ വൈകാതെ വരുകയില്ലേ നീ...  |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
__,_._,___
No comments:
Post a Comment