5000 അപ്പം
അച്ചന്‍ പള്ളിയില്‍ പ്രസംഗിക്കുകയാണ്. ക്രിസ്തുവിന്‍റെ അല്‍ഭുത കൃത്യങ്ങള്‍ വിവരിച്ച കൂട്ടത്തില്‍ അഞ്ചപ്പം കൊണ്ട് 5000 പേരെ ഊട്ടിയ കാര്യവും പറഞ്ഞിരുന്നു. അത് കേട്ടപ്പോള്‍ കുസൃതിക്കാരിയായ യുവതി മോളി പറഞ്ഞു: 'അത് എനിക്കും കഴിയും.'
പിന്നീട് കപ്യാര് പറഞ്ഞ് അച്ചന്‍ തനിക്ക് പറ്റിയ തെറ്റ് മനസ്സിലാക്കിയപ്പോഴാണ് മോളിയുടെ അവകാശവാദത്തിന്‍റെ കാരണമറിയുന്നത്. '5000 അപ്പം കൊണ്ട് അഞ്ച് പേരെ ഊട്ടി എന്നാണ് അച്ചന്‍ പറഞ്ഞിരുന്നത്'.
അടുത്ത നാള്‍ അതെ അല്‍ഭുത പ്രവൃത്തി അച്ചന്‍ തെറ്റൊന്നും കൂടാതെ ആവര്‍ത്തിച്ചു പറഞ്ഞു. അപ്പോഴും മോളി പറഞ്ഞു: 'അതെനിക്കും കഴിയും'
ഉടനെ അച്ചന്‍ അവളെ കയ്യോടെ പിടികൂടി; എന്നിട്ട് ചോദിച്ചു: 'നിനക്കതെങ്ങനെ കഴിയും?'
മോളി: 'ഇന്നലത്തെ അപ്പം എത്രയാണച്ചോ ബാക്കി കിടക്കുന്നത്'?
ബസ് ഓടിക്കാന്‍ പഠിക്കുകയും ചെയ്തു
നാട്ടില്‍ ബസ് വന്നു തുടങ്ങിയ കാലം. നമ്പൂതിരിക്ക് ബസില്‍ കയറാന്‍ ഒരു മോഹം. അവസാനം ബസില്‍ കയറി; തൊട്ടടുത്ത പട്ടണത്തില്‍ പോയി, അടുത്ത ട്രിപ്പില്‍ തിരിച്ചു ഗ്രാമത്തിലേക്ക് പോന്നു. ഇല്ലത്തെത്തിയപ്പോള്‍ അന്തര്‍ജ്ജനം ഓടി വന്നു. എന്നിട്ട് ചോദിച്ചു: എങ്ങനെയാണ് ബസ്? എങ്ങനെയാണ് അതില്‍ കയറുക? നിങ്ങള്‍ ശരിക്കും കയറിയോ? .. ഒരു കൂട്ടം ചോദ്യങ്ങള്‍! ഒറ്റ ശ്വാസത്തില്‍!
എല്ലാറ്റിനും നമ്പൂതിരി മറുപടിയും നല്‍കി. അവസാനം ചോദിക്കാത്ത ഒരു ചോദ്യത്തിന് കൂടി ഉത്തരം നല്‍കി: 'നോം ബസ് കാണുകയും ബസില്‍ കയറുകയും ബസില്‍ യാത്ര ചെയ്യുകയും മാത്രമല്ല ചെയ്തത്. ബസ് ഓടിക്കാന്‍ പഠിക്കുകയും ചെയ്തു.'
അന്തര്‍ജ്ജനം ആശ്ചര്യത്തോടെ ചോദിച്ചു: എങ്ങനെയാണ് ബസ് ഓടിക്കുന്നത്?
നമ്പൂതിരി: 'അത് വളരെ എളുപ്പമാണ്. ബസിന്‍റെ മുന്‍ഭാഗത്ത് നിന്ന് പിന്‍ ഭാഗത്തേക്ക് ഒരു ചരട് വലിച്ച് കെട്ടിയിട്ടുണ്ട്. അത് പിടിച്ച് ഒരു വലി വലിച്ചാല്‍ ബസ് നില്‍ക്കും; രണ്ട് വലി വലിച്ചാല്‍ ബസ് ഓടുകയും ചെയ്യും. അത്രയേ ഉള്ളൂ

ഞാന്‍ പണം ചെലവാക്കാം
ഒരച്ഛന്‍ മകനെ പഠിപ്പിച്ച് ഉദ്യോഗം നേടിക്കൊടുത്തു. എന്നിട്ട് പറഞ്ഞു: നിന്‍റെ ശമ്പളത്തില്‍ നിന്ന് നിന്‍റെ അത്യാവശ്യ ചെലവ് കഴിച്ച് ബാക്കി എനിക്ക് തരണം.
മകന്‍: അത് നടക്കില്ല.
അച്ഛന്‍: നിനക്ക് പഠിക്കാന്‍ പണം മുടക്കിത്തന്നത് ഞാനല്ലേ?
മകന്‍: അത് ശരിയാണ്.
അച്ഛന്‍: അപ്പോള്‍ അതിന്ന് നന്ദി കാണിക്കണ്ടേ?
മകന്‍: തീര്‍ച്ചയായും വേണം.
അച്ഛന്‍: അപ്പോള്‍ നിന്‍റെ ശമ്പളം എന്നെ ഏല്‍പ്പിക്കില്ലേ?
മകന്‍: അത് നടക്കില്ലെന്ന് ഞാന്‍ പറഞ്ഞല്ലോ; ഒരു കാര്യം ചെയ്യാം, ഇനി അച്ഛന്‍ പഠിക്കാന്‍ പോയ്ക്കോ, ഞാന്‍ പണം ചെലവാക്കാം.
Best Regards,
Ashif.v dubai uae
Ashif.v dubai uae
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe
__,_._,___
No comments:
Post a Comment