[www.keralites.net] നിനàµà´¨àµ à´à´¾à´¨àµ à´ªàµà´°à´£à´¯à´¿à´àµà´àµà´¨àµà´¨àµ
പദത്തിനെ കാഠിന്യമില്ലാത്ത അര്‍ഥങ്ങള് കൊണ്ട് നിന്നെ ഞാന് പ്രണയിക്കുന്നു.. ഏകാന്ത പടവുകളില് അനാഥമായ ചിന്തയില് നീയുണ്ടായിരുന്നു . എവിടേ നിന്നോ വീശിയടിച്ച വൃചിക കാറ്റിനെ നൈര്‍മല്യം പോലെ  പുസ്തക പുഴുവായി മാറുമ്പോഴും നീ തന്ന മയില്പീലിതന്ടു ഞാന്- ഹ്രദയത്തോട് ചേര്‍ത്ത് പിടിച്ചിരുന്നു ... ഞാന് തന്ന കടലാസുതുണ്ട് നോക്കി നീ അത്ഭുതം കുറിയതും.. എന്റെ വികലമായ അക്ഷരങ്ങള് കണ്ടു നീ കളിയാക്കിയതും ... എന്റെ നെഞ്ഞിന്റെയ് കോണില് എവിടെയോ മാറാല പറ്റി കിടക്കുന്നു .. നിന്റെ സ്നെഹതിന്ടെയ് കാപട്യമില്ലാത്ത മഷി പുരണ്ട വാക്കുകളില് ..  ഞാന് എന്ന വാക്കിനെ നീ മാറോടങനച്ചതും ... മഞ്ഞുവീങന സന്ധ്യില് അമ്പലത്തിന്റെ നടയില് നീ കാത്തുനിന്നതും . സ്നേഹതിന്റെയ് പരിഭവങ്ങള് നിന് പതിഞ്ഞ ശബ്ദങ്ങള് ഇന്നും എന്റെ സയന്ധനത്തെ ഈറനാക്കാറുണ്ട്.. കാലത്തിന്റെ നിഴലുകള് നമ്മളില് വീണപ്പോള് - രണ്ടു മേഘശകലങ്ങളായി വേര്പിരിഞ്ഞപ്പോള് ബാധ്യതകളുടെയ് ഭാണ്ടാകെട്ടുകള്‍ക്കുള്ളില് എന്റെ യ്യവ്വനം -  നിറകണ്ണുകളുമായി ഇലകള് കൊഴിച്ചപ്പോളും... നിന്നെ ഓര്‍ത്തു എന്റെ കണ്ണുകള് നനഞിരുന്നു ... കാലങ്ങള് അതിന്റെ പടവുകള് ഇറങ്ങി എന്റെ - ലോകത്തെ മാറാല കൊണ്ട് മുടിയപ്പോള് ....  മരണം രംഗബോധമില്ലാത്ത കോമാളിയായി നിന്നെ - കാലത്തിന്റെ യവനികക്കുള്ളില് മറച്ചപ്പോള മരവിച്ച മനസ്സിനെ പിച്ചവച്ചു നടത്തി നിന്റെ -- ഓര്മ്മകള് ഉറങ്ങുന്ന മണ്ണില് ... നിനക്കെന്നും കാണനിഷ്ടമയിരുന്ന ആ മഞ്ഞുതുള്ളിയില് കോര്ത്ത ചുവന്ന റോസാ ദളങ്ങള് നിനക്കരികിലായി ഞാന് എന്റെ ഓര്മ്മയുടെ അവശേഷിപ്പാക്കുന്നു.   |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
__,_._,___
No comments:
Post a Comment