Monday, August 16, 2010

[www.keralites.net] east india



ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് പുനര്‍ജന്‍‌മം  
 
കച്ചവടത്തിനായി ഇന്ത്യയിലെത്തുകയും ഒടുവില്‍ ഇന്ത്യയെതന്നെ തീറെഴുതി വാങ്ങുകയും ചെയ്ത ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയ്ക്ക് 135 വര്‍ഷത്തിനുശേഷം പുനര്‍ജന്‍‌മം. ലണ്ടനില്‍ ആഡംബര ഭക്ഷണശാലയുമായാണ് കമ്പനിയുടെ പുതിയ തുടക്കം. ചരിത്രത്തിന്‍റെ നിയോഗം പോലെ ഒരു ഇന്ത്യാക്കാരനിലൂടെ തന്നെ പുനര്‍ജന്‍‌മം ലഭിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനി വൈകാതെ ഇന്ത്യയിലുമെത്തും. 2005ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയെ സ്വന്തമാക്കിയ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് വ്യവസായി സഞ്ജിവ് മേത്തയാണ് കമ്പനിയെ ഇന്ത്യയില്‍ വീണ്ടും തിരിച്ചെത്തിക്കുന്നത്. രാജ്യം അറുപത്തിമൂന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് കമ്പനിയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്ന കാര്യം മേത്ത ഔദ്യോഗ്യമായി പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയമായി.

വാണിജ്യ ആവശ്യങ്ങള്‍ക്കായാണ് വീണ്ടും ഇന്ത്യയിലെത്തുന്നതെങ്കിലും ഇതിന് വൈകാരികമായ മറ്റൊരു തലം കൂടിയുണ്ടെന്ന് മേത്ത പറഞ്ഞു. കമ്പനിയെ വീണ്ടും ഇന്ത്യയില്‍ എത്തിക്കുമ്പോള്‍ കൊളോണിയന്‍ കാലത്തെ മോശം പ്രതിച്ഛായ തിരിച്ചടിയാവുമെന്ന് കരുതുന്നില്ലെന്നും കമ്പനിയെ ഇന്ത്യയില്‍ തിരിച്ചുകൊണ്ടുവരുന്നതിനെ പിന്തുണച്ച് നിരവധി ഇന്ത്യാക്കാര്‍ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്നും എന്തിന് ബാര്‍ബഡോസ്, ഫിജി, കാനഡ എന്നിവിടങ്ങളില്‍ നിന്നുപോലും തന്‍റെ നടപടിയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് 15000ത്തോളം ഇ മെയില്‍ സന്ദേശങ്ങള്‍ ലഭിച്ചുവെന്നും മേത്ത പറഞ്ഞു. ആഢംബര വസ്തുക്കളും സുഗന്ധവ്യഞ്ജനങ്ങളുമായിരിക്കും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബ്രാന്‍ഡ് നാമത്തില്‍ വിപണിയിലെത്തുക.

മുംബൈ സ്വദേശിയായ സഞ്ജീവിന് വിദേശത്ത് നിരവധി വ്യാപാര സംരംഭങ്ങളുണ്ട്. ഒന്നര കോടി ഡോളറിനാണ് സഞ്ജീവ് മേത്ത ഈസ്റ്റ് ഇന്ത്യ കമ്പനിയെ സ്വന്തമാക്കിയത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ അധികാരപദവികളില്‍ നിന്ന് ഒഴിഞ്ഞുപോയതോടെ പഴയ പ്രതാപം മങ്ങിയ ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് പുതിയ മുഖം നല്‍കാനാണ് സഞ്ജീവ് മേത്തയുടെ തീരുമാനം. പുതിയ സംരംഭവും ഈസ്റ്റ് ഇന്ത്യ കമ്പനി എന്ന പേരില്‍ തന്നെയായിരിക്കും അറിയപ്പെടുക.

ഇന്ത്യയില്‍ കച്ചവട അവകാശങ്ങള്‍ നേടിയെടുക്കുന്നത് ലക്‍ഷ്യമാക്കി ബ്രിട്ടണിലെ ഒരു കൂട്ടം വ്യാപാരികള്‍ രൂപീകരിച്ച ഈസ്റ്റ് ഇന്ത്യ കമ്പനിയ്ക്ക് 1600 ഡിസംബര്‍ 31-നു എലിസബത്ത് രാജ്ഞി ബ്രിട്ടീഷ് രാജകീയ അനുമതിപത്രം നല്‍കി. ഈ അനുമതി പത്രത്തിന്റെ ഫലമായി പുതുതായി രൂപവത്കരിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയടക്കമുള്ള കിഴക്കന്‍ രാജ്യങ്ങളിലെ എല്ലാ കച്ചവടങ്ങളുടെയും മുകളില്‍ 21 വര്‍ഷത്തെ കുത്തുക ലഭിച്ചു.

കാലക്രമേണ കമ്പനി ഭരണപരവും സൈനികവുമായ ശക്തിയും സ്വാംശീകരിച്ചതോടെ ഒരു വാണിജ്യ വ്യാപാര സ്ഥാപനത്തില്‍ നിന്നും കമ്പനി ഇന്ത്യയെയും ഏഷ്യയിലെ മറ്റ് കോളനികളെയും ഭരിക്കുന്ന ഒരു സംവിധാനമായി പരിണമിച്ചു. ഇത് ഒന്നാം സ്വാതന്ത്ര്യസമരത്തിനു ശേഷം 1858-ല്‍ ബ്രിട്ടീഷ് കിരീടം ഭരണം ഏറ്റെടുക്കുന്നതുവരെ തുടരുകയും ചെയ്തു.


manoo perinthalmanna-

bahrain

www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment