Friday, February 4, 2011

[www.keralites.net] Bing കോപ്പിയടി നടത്തുന്നെന്ന് Google

Fun & Info @ Keralites.net

 

മൈക്രോസോഫ്‌റ്റ് - ഗൂഗിള്‍ പോരാട്ടം പുതിയ തലത്തില്‍. സേര്‍ച്ച്‌ എഞ്ചിനെന്ന നിലയില്‍ ആധിപത്യം നേടാന്‍ മൈക്രോസോഫ്‌റ്റിന്റെ ബിംഗ്‌ കിണഞ്ഞു ശ്രമിക്കുന്നതിനിടെയാണ്‌ ഗൂഗിള്‍ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്‌ . തങ്ങളുടെ സേര്‍ച്ച്‌ എഞ്ചിനിലൂടെ ലഭിക്കുന്ന ഫലങ്ങള്‍ മൈക്രോസോഫ്‌റ്റ് കോപ്പി ചെയ്യുന്നതായാണ്‌ ആരോപണം. എന്നാല്‍ എതിരാളികളെ തകര്‍ക്കാന്‍ ഏത്‌ ആരോപണവും ഉന്നയിക്കുന്ന നിലയില്‍ ഗൂഗിള്‍ തരം താണെന്നാണ്‌ മൈക്രോസോഫ്‌റ്റിന്റെ മറുപടി.

 

ഓപ്പറേറ്റിംഗ്‌ സിസ്‌റ്റമെന്ന നിലയില്‍ മൈക്രോസോഫ്‌റ്റിനുള്ള ആധിപത്യം മറികടന്നാണ്‌ ഗൂഗിള്‍ സേര്‍ച്ച്‌ എഞ്ചിനുകളില്‍ ഒന്നാമതെത്തിയത്‌ . എന്നാല്‍ യാഹൂവിനെയും മറകടന്ന്‌ ബിംഗ്‌ എത്തിയതാണ്‌ ഗൂഗിളിന്‌ കൂടുതല്‍ കരുതല്‍ നല്‍കുന്നത്‌ .

 

അധ്വാനിക്കാതെ മറ്റുള്ളവരുടെ ശ്രമങ്ങള്‍ സ്വന്തമാക്കുകയാണ്‌ മൈക്രോസോഫ്‌റ്റ് ചെയ്യുന്നതെന്ന്‌ ഗൂഗിള്‍ വക്‌താവ്‌ അമിത്‌ സിഘാള്‍ ആരോപിച്ചു. ഇന്റര്‍നെറ്റ്‌ എക്‌സ്പ്ലോറര്‍ വഴി ഉപയോക്‌താക്കള്‍ ഗൂഗിളിലൂടെ നടത്തുന്ന അന്വേഷണങ്ങള്‍ അവര്‍ പരിശോധിക്കുന്നുണ്ട്‌ . കൈക്രോസോഫ്‌റ്റ് തന്ത്രങ്ങള്‍ കഴിഞ്ഞ വര്‍ഷം തന്നെ വ്യക്‌തമായിരുന്നതായി ഗൂഗിള്‍ വെബ്‌ സ്‌പാം ടീം മേധാവി മാറ്റ്‌ കട്‌സ് ആരോപിച്ചു.

 

20 എഞ്ചിനിയര്‍മാരരെയാണത്രേ തട്ടിപ്പ്‌ പരിശോധിക്കാന്‍ ഗൂഗിള്‍ നിയോഗിച്ചത്‌ . ഇവര്‍ ഇന്റര്‍നെറ്റ്‌ എക്‌സ്പ്ലോറര്‍ ഉപയോഗിച്ച്‌ ഗൂഗിളില്‍ സേര്‍ച്ച്‌ നടത്തി. പിന്നീട്‌ ബിംഗിലും ഇതേ രീതിയില്‍ പരിശോധന നടത്തിയപ്പോള്‍ ഒരേ ഫലമാണ്‌ ലഭിച്ചത്‌ .

 

എന്നാല്‍ ആരോപണങ്ങള്‍ ജനശ്രദ്ധനേടാനുളള തട്ടിപ്പാണെന്ന്‌ ബിംഗ്‌ കോര്‍പറേറ്റീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഹാരി ഷം പറഞ്ഞു. എന്നാല്‍ ഗൂഗിളിനെപ്പോലെ ഉപയോക്‌താക്കളുടെ അനുമതിയോടെ വിവരങ്ങള്‍ ശേഖരിക്കാറുണ്ട്‌ .ഉപയോക്‌താക്കള്‍ തേടുന്ന വിവരങ്ങള്‍ തങ്ങള്‍ക്ക്‌ അനുഗ്രഹമാകാറുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

Thanks mangalam

regards..maanu

No comments:

Post a Comment