Monday, February 7, 2011

[www.keralites.net] വീണ്ടുമോരോന്നെടുത്ത്‌ പ്രശ്‌നമാക്കേണ്ട: റജീന

വീണ്ടുമോരോന്നെടുത്ത്‌ പ്രശ്‌നമാക്കേണ്ട: റജീന

Fun & Info @ Keralites.net

അര കിലോമീറ്ററോളം യഥാര്‍ത്ഥവഴിയില്‍നിന്നു തിരിഞ്ഞാണ്‌ ഞങ്ങള്‍ നടന്നത്‌. റോഡരികില്‍ വണ്ടി നിര്‍ത്തിയപ്പോഴും പലരും വീക്ഷിക്കുന്നുണ്ടായിരുന്നു. എങ്കിലും കാര്യമാക്കാതെ മുന്നോട്ടു നടന്നു. ഇടവഴികളും വയലേലകളും താണ്ടി. ചുറ്റും കഴുകന്‍ കണ്ണുകളുമായി പലരും. ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ വിവാദ നായിക റജീനയുടെ അഭിമുഖത്തിനായുള്ള യാത്ര. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ റൗഫും കുഞ്ഞാലിക്കുട്ടിയും പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയതിനു പിറകെ ഞങ്ങള്‍ റജീനയുടെ വീട്ടുപരിസരത്തെത്തിയിരുന്നു. അന്ന്‌ വീടിന്റെ പടം പോലും എടുക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ചിലര്‍ പറഞ്ഞു. 'സൂക്ഷിക്കണം. നിങ്ങളെ നിരീക്ഷിക്കുന്ന പലരുമുണ്ടിവിടെ.'

കണ്ടപ്പോള്‍ തന്നെ വീട്ടിലേക്ക്‌ കയറിയിരിക്കാനും പത്രക്കാരാണല്ലേയെന്നും ചോദിച്ചായിരുന്നു റജീനയുടെ സ്വീകരണം. സിറ്റിയില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ തീര്‍ത്തും ഉള്‍പ്രദേശമായ പന്തീരങ്കാവിലെ മുതുവനത്തറയിലെ റോഡിനോടു ചേര്‍ന്നു നിര്‍മിച്ച വീട്ടില്‍ ഭര്‍ത്താവ്‌ പ്രമോദിനും കുഞ്ഞിനും ബാപ്പയ്‌ക്കുമൊപ്പം താമസിക്കുകയണിപ്പോള്‍ റജീന. പുതിയ വെളിപ്പെടുത്തലുകളാല്‍ നുരഞ്ഞുപൊങ്ങിയ ഐസ്‌ക്രീം പാര്‍ലര്‍ വിവാദത്തിന്റെ പശ്‌ചാത്തലത്തില്‍ റജീനയുടെ വെളിപ്പെടുത്തലുകളുടെ പ്രധാന ഭാഗങ്ങള്‍...

? ഐസ്‌ക്രീം കേസ്‌...

റജീന : ആ ... അത്‌ അവരു കുടുംബക്കാര്‍ തമ്മിലല്ലേ ഇപ്പോള്‍ പ്രശ്‌നം.

? റൗഫ്‌ ഈയിടെ വന്നിരുന്നോ

റജീന : ഉവ്വ്‌ .കുഞ്ഞാലിക്കുട്ടിക്കെതിരേ പറയണമെന്നു പറഞ്ഞ്‌ റൗഫ്‌ക്കാ രണ്ടാഴ്‌ച മുമ്പ്‌ വന്നിരുന്നു.

? കേസുമായി ബന്ധപ്പെട്ട്‌ നിങ്ങളെ മാനസികരോഗി വരെയാക്കാന്‍ ശ്രമം നടത്തിയിരുന്നോ? അതില്‍ ആര്‍ക്കായിരുന്നു പങ്കുള്ളത്‌.

റജീന: അതു പിന്നെ എനിക്ക്‌ ആദ്യമേ ദേഷ്യം വരുന്ന സ്വഭാവമുണ്ടായിരുന്നു. ഇതു കാണിക്കാനായി ഉമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ വിവേക്‌ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നു. വിവരം അറിഞ്ഞ്‌ എത്തിയ റൗഫ്‌ക്കായാണ്‌ എന്റെ പേര്‌ റജീനയാണെന്നും മറ്റുമുള്ള വിവരങ്ങള്‍ ആശുപത്രിക്കാരെ അറിയിച്ചത്‌. ഇതിനുശേഷം ഞാന്‍ ആശുപത്രി വിട്ടു. അല്ലാതെ എന്നെയാരും മാനസികരോഗിയാക്കാന്‍ ശ്രമിച്ചിട്ടില്ല.

? കേസില്‍ മൊഴിമാറ്റിപ്പറയണമെന്ന്‌ പഠിപ്പിച്ചതാരായിരുന്നു. എവിടെ വച്ച്‌. മൊഴിമാറ്റം പഠിപ്പിക്കാന്‍ ഏതെങ്കിലും വക്കീലന്‍മാരോ മറ്റും ഉണ്ടായിരുന്നോ

റജീന : മൊഴിമാറ്റം പഠിപ്പിച്ചത്‌ റൗഫ്‌ക്കായാണ്‌. അവരുടെ ഓഫീസില്‍ നിന്നാണ്‌ ഇതെല്ലാം പഠിപ്പിച്ചത്‌. വക്കീലന്‍മാരൊന്നും ഇല്ലായിരുന്നു.

? മുന്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ.

റജീന : കുഞ്ഞാലിക്കുട്ടിയെ ഞാന്‍ നേരിട്ടു കണ്ടിട്ടുപോലുമില്ല. അവര്‍ക്കെതിരേ പറഞ്ഞതില്‍ ഇന്നു ഞാന്‍ പശ്‌ചാത്തപിക്കുകയാണ്‌. അതൊക്കെ മഹാപാപമായാണു ഞാന്‍ കാണുന്നത്‌. മാധ്യമങ്ങളോട്‌ കേസ്‌ ഉണ്ടാകുന്നതിനു മുമ്പേ അതുപറയ്‌, ഇതു പറയ്‌, എന്നൊക്കെ പറയാന്‍ പറഞ്ഞത്‌ റൗഫ്‌ക്കയാണ്‌.

? അപ്പോള്‍ കുഞ്ഞാലിക്കുട്ടിയുമായി ഒരു ബന്ധവുമില്ലെന്നാണോ

Fun & Info @ Keralites.net

റജീന : അതെ. പിന്നെ കുഞ്ഞാലിക്കുട്ടിയുടെ കാറില്‍ പോയിട്ടുണ്ട്‌. 'ആ മുകളില്‍ ചുവന്ന ലൈറ്റൊക്കെ പിടിപ്പിച്ച കാറുണ്ടല്ലോ അതില്‌ '

? ആരായിരുന്നു കാറില്‍ കുഞ്ഞാലിക്കുട്ടിയായിരുന്നോ.

റജീന : അല്ല. ഡ്രൈവര്‍ അരവിന്ദന്‍.

? ഏങ്ങോട്ടായിരുന്ന യാത്ര

റജീന : അതു പറയില്ല. ഷൊര്‍ണൂരില്‍ നിന്നുമാണ്‌ കാറില്‍ കയറിയത്‌. മൂന്നിടങ്ങളില്‍ പോയി

? ആരായിരുന്നു അവിടെ

റജീന : അതു പിന്നെ പറയാം

? ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ടല്ലേ നിങ്ങള്‍ക്ക്‌ ഈ വീടും സൗകര്യങ്ങളും എല്ലാം ലഭിച്ചത്‌. ഇതു കുഞ്ഞാലിക്കുട്ടിയുടെ പണമല്ലേ.

റജീന : സ്‌ഥലം ഞങ്ങളുടേതാണ്‌. പിന്നെ വീടും മറ്റെല്ലാ കാര്യങ്ങള്‍ക്കും പണം തന്നത്‌ കേസുമായി ബന്ധപ്പെട്ടാണ്‌. റൗഫ്‌ക്കായാണു പണം കൊണ്ടു വന്നത്‌.

? കുഞ്ഞാലിക്കുട്ടി കൊടുത്തയച്ച പണമാണിതല്ലേ

റജീന : അല്ല. കോഴിക്കോട്ടെ ക്യൂന്‍സ്‌ ബേബി, ഖാദര്‍ , പി.എ റഹ്‌മാന്‍ തുടങ്ങി 15 ഓളം പേരുടെ പണമാണിത്‌. കുഞ്ഞാലിക്കുട്ടിയുടേതല്ല.

? അപ്പോള്‍ ഇത്രയും സമ്പാദിച്ചതിനു പിന്നില്‍ റൗഫ്‌ സഹായിച്ചിട്ടില്ലേ

റജീന :പിന്നെ... റൗഫ്‌ക്കാ മറ്റുള്ളവരെ ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നു. ഇവരുടെ കൈയില്‍ നിന്നും വന്‍ തുകകള്‍ വാങ്ങി. എനിക്ക്‌ ഇതില്‍ നിന്നും തുച്‌ഛമായ തുക മാത്രമാണ്‌ നല്‍കുന്നത്‌.

? ഐസ്‌ക്രീം പാര്‍ലറുമായി ബന്ധപ്പെട്ട്‌ റൗഫ്‌ ഇതുപോലെ ആരെയെങ്കിലും സഹായിച്ചിട്ടുണ്ടോ.

റജീന: റജുല, റോഷ്‌ണി, ബിന്ദു ഇവരെയൊക്കെ സഹായിച്ചിട്ടുണ്ട്‌. പിന്നെ ഇപ്പോഴും ഇങ്ങനെ തന്നെയാണ്‌. ദുബായില്‍ പോകാനും എല്ലാ സഹായവും ഒരുക്കികൊടുക്കുന്നത്‌ റൗഫ്‌ക്കാ തന്നെയാണ്‌.

? റജുല ഇപ്പോഴെവിടെയാണുള്ളത്‌. മറ്റുള്ളവരൊക്കെ ...

റജീന : റജുല കുണ്ടൂപ്പറമ്പിലാണ്‌ താമസിക്കുന്നത്‌. റോഷ്‌ണിയും ഇവിടെ തന്നെയാണ്‌ .ബിന്ദു ബാംഗ്ലൂരിലാണുള്ളത്‌.

? ഇവരുടെ സ്‌ഥിതികള്‍

റജീന: ഇവരെല്ലാം ഇപ്പോള്‍ നല്ല നിലയിലാണ്‌. ഇപ്പോഴും ഇത്തരം ഏര്‍പ്പാടുകള്‍ തന്നെയണ്‌. ശ്രീദേവിയേച്ചി കാരണമാണ്‌ ഇവരെല്ലാം ഇപ്പോള്‍ പണക്കാരായി വാഴുന്നത്‌. 4000 രൂപവരെ ശ്രീദേവി എന്റെ പേരില്‍ വാങ്ങിയിട്ടുണ്ട്‌.

? മുമ്പ്‌ ഇത്രയൊക്കെ വിവാദം ഉണ്ടാക്കിയത്‌ നിങ്ങളല്ലേ. കുറ്റബോധമുണ്ടോ.

റജീന: കുറ്റബോധം അലട്ടുന്നുണ്ട്‌. പലപ്പോഴും ആത്മഹത്യ ചെയ്‌താലോ എന്ന്‌ വരെ ആലോചിച്ചിരുന്നു. എന്നാല്‍ മകനെ ആലോചിച്ച്‌ മാത്രമാണത്‌ ചെയ്യാതിരിക്കുന്നത്‌ .

? എങ്ങനെ ഈ ഐസ്‌ക്രീം പാര്‍ലര്‍ ... മുഴുവനാക്കുന്നതിനു മുമ്പേ റജീന ഇടപെട്ടു

റജീന : എനിക്കീ ഐസ്‌ക്രീം എന്ന കേള്‍ക്കുന്നത്‌ തന്നെ ഇഷ്‌ടമല്ല. ടി.വിയും പത്രവും ഒന്നും ഞാന്‍ വായിക്കാത്തതും കാണാത്തതും ഇതുകൊണ്ട്‌ തന്നെയാണ്‌. അത്‌ ഐസ്‌ക്രീം പാര്‍ലറൊന്നുമല്ല. ചായക്കടയായിരുന്നു. പിന്നെ ജ്യൂസും മറ്റും വില്‍ക്കുന്നുണ്ടായിരുന്നു. ഇതാണ്‌ പിന്നെ ഐസ്‌ക്രീം ... എന്നു പറയാന്‍ തുടങ്ങിയത്‌. അല്ലെങ്കില്‍ തന്നെ പുറത്തു കാണുമ്പോള്‍ ചിലര്‍ ഐസ്‌ക്രീം എന്നു വിളിക്കും. ഐസ്‌ക്രീം വില്‍ക്കുന്നവരാണെങ്കില്‍ ഞാന്‍ മൂന്നും നാലും ഐസ്‌ക്രീം വാങ്ങി കഴിക്കും .

? പുറത്തിറങ്ങിയാലുള്ള ജനങ്ങളുടെ പ്രതികരണം

Fun & Info @ Keralites.net

റജീന : എന്നെപ്പോലുള്ള പെണ്‍കുട്ടികള്‍ പുറത്തിറങ്ങിയാല്‍ എങ്ങനെയായിരിക്കും എന്നു പറയേണ്ടതില്ലല്ലോ. മോന്റെ സ്‌കൂളിലെ കുട്ടികള്‍പോലും അവനോടും ഐസ്‌ക്രീമും നിന്റെ ഉമ്മയും തമ്മിലുള്ള ബന്ധമാണ്‌ ചോദിക്കുന്നത്‌. പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്‌ഥയാണ്‌.

? പേടിയുണ്ടോ.

റജീന : എനിക്കോ. ഈ കേസ്‌ വന്നതിനു ശേഷമാണ്‌ എനിക്ക്‌ ധൈര്യം വച്ചത്‌. പിന്നെ കളിയാക്കുന്നവര്‍ക്ക്‌ നല്ല മറുപടി ഞാന്‍ കൊടുക്കാറുണ്ട്‌.

? നിങ്ങള്‍ എന്തൊക്കെയോ ഇപ്പോഴും ഒളിക്കുന്നുണ്ടെല്ലോ. ഇനിയെങ്കിലും എല്ലാം തുറന്നു പറയുമോ.

റജീന: (നറു പുഞ്ചിരിയോടെ) ഇനിയെന്തു പറയാനാ.

? കുഞ്ഞാലിക്കുട്ടിയെ ശിക്ഷിക്കണമെന്ന്‌ ആഗ്രഹിക്കുന്നുണ്ടോ.

റജീന: അന്നും ഇന്നും ഞാനത്‌ ആഗ്രഹിക്കുന്നില്ല.

? നേരില്‍ കണ്ടാലോ.

റജീന : കാലില്‍ വീണു മാപ്പു പറയും.

? എന്നാല്‍ ഇപ്പോഴതു ചെയ്‌തുകൂടെ

(
റജീനയുടെ പുഞ്ചിരി മാത്രം)

? മാധ്യമങ്ങള്‍ക്കു മുന്നില്‍ ഇനിയും വരുമോ .

റജീന : ചിലപ്പോള്‍. അത്‌ ഇപ്പോഴല്ല.

റജീനയ്‌ക്കു വേണ്ടി കരുതിയ ചോദ്യങ്ങള്‍ക്കു വ്യക്‌തമായ മറുപടി കിട്ടാതെയായിരുന്നു മടക്കം. വാക്കുകളില്‍ ഇനിയും ചില സസ്‌പെന്‍സുകള്‍ ഒതുക്കികൊണ്ടായിരുന്നു റജീനയുടെ മറുപടികള്‍. ഇറങ്ങുന്നതിനു മുമ്പും അരവിന്ദന്റെ കാറിലെങ്ങോട്ടു പോയെന്ന ചോദ്യത്തിന്‌ പുഞ്ചിരിച്ചു കൊണ്ട്‌ ആ അരവിന്ദനൊക്കെ ഇപ്പോഴുണ്ടോ എന്ന മറു ചോദ്യമായരുന്നു മറുപടി.

ഞങ്ങള്‍ ഇറങ്ങുമ്പോഴുള്ള റജീനയുടെ ചിരി ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ 'നാട്ടുകാരൊക്കെ എന്റെ മുഖം മറന്നു വരികയാ. നിങ്ങള്‍ വീണ്ടും ഓരോന്നെടുത്ത്‌ പ്രശ്‌നമാക്കേണ്ട' എന്നൊരു ഉപദേശവും.

ഷിന്റുലാല്

Mangalam.com


www.keralites.net

No comments:

Post a Comment