പൂര്‍ണിമയെ സഹായിക്കാമോ ?
കോടികള്‍ ചെലവിട്ട് കേരള രക്ഷാ-മോചന യാത്രകള്‍ നടത്തുന്ന നേതാക്കന്മാരും ഒരു പടത്തിന് ഒരു കോടി വീതം പ്രതിഫലം വാങ്ങുന്ന താരങ്ങളും അടക്കം സമ്പല്സമൃദ്ധമായ കേരളത്തിലെ പ്രിയസുഹൃത്തുക്കള്‍ക്ക് പൂര്‍ണിമയെ സഹായിക്കാമോ ?
പൂര്‍ണിമ ഒരു സാധാരണ പെണ്‍കുട്ടിയാണ്. കോഴിക്കോട്ടുകാരി, 16 വയസ്സ്. വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം സ്കൂളില്‍ പ്ലസ്ടുവിനു പഠിക്കുന്നു. ജനുവരി 12ന് ട്യൂഷന് കഴിഞ്ഞു വീട്ടിലേക്കു മടങ്ങും വഴി ഒരു ടൂറിസ്റ്റ് ബസിന്റെ സൈഡിലുള്ള തുറന്നു കിടന്ന ലഗേജ് ബോക്സിന്റെ വാതില്‍ പൂര്‍ണിമയുടെ കഴുത്തില്‍ തട്ടി സുഷ്മുനാ നാഡിക്കു പരുക്കേറ്റു. ശ്വാസകോശസംബന്ധമായ തളര്‍ച്ച സംഭവിച്ച പൂര്‍ണിമ അന്നു മുതല്‍ വെന്റിലേറ്ററിലാണ്.
ഡയഫ്രമാറ്റിക് പേസ്മേക്കര്‍ ഘടിപ്പിച്ചാല്‍ മാത്രമേ ശ്വാസോഛ്വാസം നടത്തി ജീവന് നിലനിര്‍ത്താന്‍ പൂര്ണിമയ്ക്കാവൂ. ചികില്‍സയുടെ ചെലവ് 50 ലക്ഷം രൂപയാണ്. മനസ്സുവച്ചാല്‍ ഒറ്റ ദിവസം കൊണ്ടു സമാഹരിക്കാവുന്നതേയുള്ളൂ ഈ തുക. പ്രിയപ്പെട്ട സുഹൃത്തുക്കളേ നിങ്ങളുടെ സമ്പാദ്യങ്ങളില്‍ നിന്നു കഴിയുന്നവര്‍ ഈ കുട്ടിയെ സഹായിക്കാനായി ചെലവഴിക്കൂ. ഒപ്പം പരിചയമുള്ള കോടീശ്വരന്മാരോട് പൂര്‍ണിമയുടെ അവസ്ഥയെപ്പറ്റി പറയൂ. കയ്യില്‍ പണവുമുള്ളവരെ സഹായിക്കാന്‍ പ്രേരിപ്പിക്കുന്നതും ഒരു വലിയ സഹായമാണ്.
പണം അയക്കേണ്ട വിലാസം
അക്കൗണ്ട് നമ്പര്‍- 0839101039809
'പൂര്‍ണിമ ചികില്‍സാ സഹായ കമ്മിറ്റി'
കാനറാ ബാങ്ക്, വെള്ളിമാടുകുന്ന്
കോഴിക്കോട്.
വിദേശത്ത് നിന്നുള്ളവര്‍ക്ക് പണം നിക്ഷേപിക്കാന്‍ 'സി.എന്‍.ആര്.ബി. 0000839 ഐ.എഫ്.എസ്.ഇ.' എന്ന പ്രത്യേക അക്കൗണ്ടും തുറന്നിട്ടുണ്ട്.കൂടുതല്‍ വിവരങ്ങളറിയാന്‍ ചികില്‍സാ സഹായ കമ്മിറ്റി കണ്‍വീനറായ വെള്ളിമാടുകുന്ന് സ്കൂള്‍ പ്രിന്‍സിപ്പലിനെ വിളിക്കുക. നമ്പര്‍-9446258393.
http://berlytharangal.com/?p=6493
www.keralites.net |
__._,_.___
No comments:
Post a Comment