Friday, February 4, 2011

[www.keralites.net] ഏഷ്യാനെറ്റ് F I R അവതാരകന് ഒരു തുറന്ന കത്ത്..



ഏഷ്യാനെറ്റ് F I R അവതാരകന്  ഒരു തുറന്ന കത്ത്..
                                                         പ്രിയ സുഹൃത്തെ , ഞാന്‍ ഏഷ്യാനെറ്റിലെ FIR ഇന്‍റെ സ്ഥിരം പ്രേക്ഷകനാണ് .. കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്താന്‍ വെമ്പല്‍ കൊള്ളുന്ന ഒരു മനസുമായി ഞാന്‍ നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി...  നാട്ടിലെ കുറ്റകൃത്യങ്ങളുടെ നേര്‍കാഴ്ചകള്‍  അങ്ങ് ആഘോഷ പൂര്‍വ്വം പറയുമ്പോള്‍ ശരീരത്തിലെ 145888925 രോമങ്ങളും (ഉദ്ദേശ കണക്കാണ് -വേണമെങ്കില്‍ വന്നു എണ്ണി നോക്കാം ) എഴുന്നേറ്റു നിന്ന് നടന താണ്ടവം ആടാറുണ്ട്‌ ..
ഒട്ടും അഭാസ്യമാകാതെ കൊലാസഹിത്യത്തിലെ ( പുതിയ വാക്കാണ്‌ ) അത്യപൂര്‍വമായ വാക്കുകളാല്‍ അങ്ങ് ഒരുക്കുന്ന കൊലാവിരുന്നു പ്രശംസനീയമാണ് . "അതി ക്രൂരമായ കൊലപാതകം" എന്ന് പറയുമ്പോള്‍ അങ്ങയുടെ മുഖത്തുണ്ടാകുന്ന ഭാവമാറ്റം മമ്മുട്ടിക്ക്‌ പോലും അപ്രാപ്യമായ ഒന്നാണ് .. അങ്ങനെ അങ്ങ് ചരിഞ്ഞും മലര്‍ന്നും കിടന്നും ഒക്കെ കൊലപാതകങ്ങളെയും മറ്റു കുറ്റ കൃത്യങ്ങളെയും പറ്റി വര്‍ണ്ണിക്കുമ്പോള്‍ ..ഏതു കുറ്റവാളിയുടെ മനസാണ് കുളിരുകോരാത്തത്?  മറ്റു പ്രേക്ഷകര്‍ക്ക്‌ നിങ്ങള്‍ ഒരു കോമാളിയായിരിക്കാം.. പക്ഷെ എന്നെ പോലെ യുള്ള കുറെ നല്ല മനുഷ്യര്‍ നിങ്ങളോടൊപ്പം ഉണ്ട്
മറ്റൊരു നഗ്നമായ സത്യം ഞാന്‍ പറയട്ടെ .. ഈ പരിപാടി കണ്ടു തുടങ്ങിയതില്‍ പിന്നെ  ആരെയെങ്കിലും കൊല്ലണം എന്ന ചിന്തയാണ് .ഇതൊരു രോഗമല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു ..ഇനിയിപ്പോ സാറിനു ഒരുദിവസം പുതിയ കൊലപാതകങ്ങള്‍ ഒന്നും കിട്ടിയില്ലെങ്കില്‍ ഈയുള്ളവനെ വിളിക്കാന്‍ മറക്കരുത്.അങ്ങയുടെ വിളിക്ക് കാതോര്‍ത്തു,വേദനിക്കുന്ന ഒരു ക്രൂര മനസുമായി ഞാന്‍ കാത്തിരിക്കാം .. നിങ്ങള്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങളെ കുറിച്ച് ഈ പ്രേക്ഷക കൂഷ്മാണ്ടാങ്ങള്‍ക്ക് എന്തറിയാം ? ഒരുദിവസം ഒരു അതിക്രൂരമായ കൊലയോ, കൊള്ളയോ കേരളത്തില്‍ നടന്നില്ലെങ്കിലുള്ള അവസ്ഥയെ കുറിച്ച് അങ്ങ് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ? അങ്ങനെ സംഭവിച്ചാല്‍ ഈ ജനപ്രിയ പരിപാടിയുടെ ഭാവി എന്താകും ?അങ്ങയുടെ ഭാവി എന്താകും ..
സാറിനെ പോലെ ഇത്രയും high പ്രൊഫൈല്‍ ഉള്ള ഒരാള്‍ വല്ല വാല്‍ കണ്ണാടിയോ തരികിട യോ പോലെ ഒരു പരിപാടി അവതരിപ്പികുക എന്നത് ചിന്താതീതമാണ് .. പിന്നെ ഒരാശ്വാസം ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ആണ് ജഡ്ജ് ആയി ഇരിക്കാമല്ലോ ..രണ്ടിലും കൊലയാണല്ലോ മുഖ്യ വിഷയം!!
താങ്കളുടെ വസ്ത്രധാരണ രീതി എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് .. ഞാന്‍ അങ്ങയുടെ ഒരു കടുത്ത ആരാധകനാണ് .. ചന്തയില്‍ മീന്‍ വാങ്ങാന്‍ പോകുമ്പോള്‍ പോലും ഞാന്‍ കറുത്ത കോട്ടും അതിനകത്ത് ചുവന്ന ബനിയനും ഇട്ടാണ് പോകാറു ..നാട്ടുകാര്‍ ഇപ്പോള്‍ എന്നെ കോട്ട് മുക്രി എന്നാണു വിളിക്കുന്നത്‌ . അങ്ങയോടുള്ള കടുത്ത ആരാധനയ്ക്ക് മുന്നില്‍ ഈ നാട്ടുകാര്‍ എനിക്ക് വിഷയമേ അല്ല.. സാറും ഈ കോട്ടിനടിയില്‍ ലുങ്കിയാണോ ഉടുക്കാര് ? എനിക്ക് അറിയില്ല ഞാന്‍ അങ്ങയുടെ പകുതി ഭാഗം മാത്രമേ കണ്ടിട്ടുള്ളൂ .. പിന്നെ പൊതുവേ കറുപ്പായ എനിക്കിപ്പോ FAIR & LOVELY ഇടാതെ അങ്ങയെ പോലാകാന്‍ കഴിയില്ല എന്ന തിരിച്ചറിവ് എന്നെ കൂടുതല്‍ ദുഖാര്തനാക്കുന്നു ..സാറിനു മേക്കപ്പ് ഇടുന്നത് കഥകളിക്കാരാണോ? എന്തായാലും ഒരു പുതുമ ഉണ്ട് .. സാറ് പണ്ട് മാജിക്കുകാരന്‍ ആയിരുന്നുവെന്നു ശശിയണ്ണന്റെ മോന്‍ സുനില്‍ പറഞ്ഞു .. അന്നേരം അവനെ വെട്ടിക്കൊന്നു സാറിനു ഒരു വാര്‍ത്ത തരണം എന്ന് വിചാരിച്ചതാ
.. ഇപ്പൊ ചില ദിവസങ്ങളായി എനിക്കും ആ സംശയം തുടങ്ങിയിരിക്കുന്നു അങ്ങയുടെ കൈകളുടെ യും കണ്ണുകളുടെയും ചലനം ഏതോ മാജിക്കുകാരന്റെ പോലെയാണ് ..
ഒരുകാര്യത്തില്‍ അങ്ങും A .K . ആന്തോണി സാറും ഒന്നുപോലാണ് ..ക്രൂരമായ ..പൈശാചികമായ ...നിഷ്ടൂരമായ തുടങ്ങിയ വാക്കുകളുടെ ഹോള്‍ സെയില്‍  ഡീലര്‍  മാരല്ലേ നിങ്ങള്‍ ..

അങ്ങയോടുള്ള അമിതാരാധനയോടെ ...

പാറശാല പപ്പു
കൊച്ചുണ്ണി പുരക്കല്‍ വീട്
തിരുവനന്തപുരം

www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment