Tuesday, February 8, 2011

[www.keralites.net] അഭിനയം നിര്‍ത്തല്‍ 'ഭാവന': നയന്‍സ്‌ ‍

അഭിനയം നിര്‍ത്തല്‍ 'ഭാവന': നയന്‍സ്‌
 
 
   
'ആരു പറഞ്ഞു ഞാന്‍ അഭിനയം നിര്‍ത്തുകയാണെന്ന്‌. ആദ്യം ഈ വാര്‍ത്ത ഒരു തെലുങ്ക്‌ ദിനപത്രമാണ്‌ പ്രസിദ്ധീകരിച്ചത്‌ . പിന്നീട്‌ ഇംഗ്ലീഷ്‌ , തമിഴ്‌ , മലയാളം മാധ്യമങ്ങളും ഏറ്റെടുത്തു. സത്യം പറയാം, തെലുങ്ക്‌ പത്രത്തിന്റെ എഡിറ്ററുടെ ഭാവനയാണ്‌ എന്റെ അഭിമുഖം!'- നയന്‍താര നയംവ്യക്‌തമാക്കി.
വിവാഹത്തിന്‌ ശേഷം സിനിമയില്‍ അഭിനയിക്കില്ലെന്നും തെലുങ്ക്‌ സിനിമയായ ശ്രീരാമരാജ്യം ആയിരിക്കും തന്റെ അവസാന ചിത്രമെന്നുമാണ്‌ തെലുങ്ക്‌ പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ . പ്രഭുദേവ പറഞ്ഞിട്ടാണ്‌ അഭിനയം നിര്‍ത്തുന്നതെന്നായിരുന്നു വാദം. എന്നാല്‍ വാര്‍ത്ത വന്ന പത്രത്തില്‍ നിന്ന്‌ ആരും തന്നെക്കാണാന്‍ എത്തിയിട്ടില്ലെന്നാണ്‌ നയന്‍സ്‌ പറയുന്നത്‌ . 'ഞാനും പ്രഭുദേവയും വാര്‍ത്ത കണ്ട്‌ ഞെട്ടി. ഇക്കാര്യം ഞങ്ങള്‍ സംസാരിച്ചിട്ടുപോലുമില്ല. വിവാഹം കഴിഞ്ഞാലും ഞാന്‍ സിനിമയില്‍ അഭിനയിക്കും. പ്രഭുവിന്‌ ഞാന്‍ അഭിനയിക്കുന്നതില്‍ ഒരു എതിര്‍പ്പുമില്ല' - നയന്‍ താര പറഞ്ഞു.
മാധ്യമങ്ങള്‍ക്കെതിരെ നയന്‍സിന്റെ രോഷം തീരുന്നില്ല...
'ഇതാദ്യമായല്ല എന്നെക്കുറിച്ച്‌ വ്യാജവാര്‍ത്തകള്‍ വരുന്നത്‌. ഹൈദരാബാദില്‍ ഒരു ഹോട്ടലില്‍ ഞങ്ങള്‍ ഏറ്റുമുട്ടിയെന്ന്‌ ചിലര്‍ എഴുതി. എന്തെഴുതിയാലും എനിക്ക്‌ പ്രശ്‌നമില്ല'.
ശ്രീരാമരാജ്യം എന്ന സിനിമയില്‍ സീതാദേവിയെയാണ്‌ നയന്‍താര അവതരിപ്പിക്കുന്നത്‌. ബാലകൃഷ്‌ണയാണ്‌ ശ്രീരാമനാകുന്നത്‌. നേരത്തെ പ്രഭുദേവയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഈ സിനിമയില്‍ നിന്ന്‌ നയന്‍സിനെ പുറത്താക്കിയെന്ന്‌ തെലുങ്ക്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തിരുന്നു.
thanks mangalam

Fun & Info @ Keralites.net

Maanu
 


No comments:

Post a Comment