Monday, February 7, 2011

[www.keralites.net] ഗര്‍ഭം തടയാന്‍ പുരുഷന്‌ മരുന്ന്‌

ഗര്‍ഭം തടയാന്‍ പുരുഷന്‌ മരുന്ന്‌  
 

 
 
 
 
ലണ്ടന്‍: ഗര്‍ഭധാരണം തടയാന്‍ പുരുഷനും ആയുധം. എഡിന്‍ബര്‍ഗ്‌ സര്‍വകലാശാലയാണ്‌ ബീജങ്ങളുടെ എണ്ണം കുറയ്‌ക്കാന്‍ സഹായിക്കുന്ന കുത്തിവയ്‌പ് കണ്ടുപിടിച്ചത്‌. കണ്ടെത്തല്‍ ലോകാരോഗ്യ സംഘടന 200 ദമ്പതികളില്‍ പരീക്ഷിച്ചപ്പോള്‍ വിജയമായിരുന്നു. രണ്ടു മാസത്തിലൊരിക്കലാണ്‌ പുരുഷന്മാര്‍ കുത്തിവയ്‌പ്പെടുക്കേണ്ടത്‌ . ഹോര്‍മോണുകളായ ^testosterone ,progesterone എന്നിവ അടങ്ങിയ മരുന്നാണ്‌ കണ്ടെത്തിയിട്ടുണ്ട്‌ .
 
ഈ കുത്തിവയ്‌പ്പെടുത്താല്‍ പുരുഷ ബീജത്തിന്റെ കൗണ്ട്‌ ലിറ്ററിന്‌ 2 കോടിയില്‍ നിന്ന്‌ പൂജ്യമോ ഒന്നോ ആയി കുറയും. ഗര്‍ഭനിരോധന ഉറയേക്കാളും സ്‌ത്രീകളില്‍ ഉപയോഗിക്കുന്ന ഗര്‍ഭ നിരോധന ഗുളികയെക്കാളും വിജയമാണ്‌ കുത്തിവയ്‌പ്പെന്ന്‌ ഗവേഷകനായ പ്രൊഫ. റിച്ചാര്‍ഡ്‌ ആന്‍ഡേഴ്‌സണ്‍ അവകാശപ്പെടുന്നു.
thanks mangalam
Regards..maanu 

No comments:

Post a Comment