ക്രൈഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയാന്‍ കീബോര്‍ഡുള്ള ക്രഡിറ്റ്കാര്‍ഡുകള്‍ രംഗത്തെത്തുന്നു.
സാധാരണ ക്രെഡിറ്റ് കാര്‍ഡിന്റെ അതേവലിപ്പത്തിലും രൂപത്തിലുമുള്ള കാര്‍ഡുകളില്‍ ചെറു കീബോര്‍ഡും ഡിസ്‌പ്ലേ പാനലും ഉണ്ടെന്നുള്ളതാണ് ഏക വ്യത്യാസം. യൂറോപ്പിലാണ് ഇത്തരം ക്രെഡിറ്റ് കാര്‍ഡുകള്‍ വരുന്നത്. 'മെയില്‍ ഓണ്‍ലൈന്‍' ആണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്യുന്നത്.
'വിസ'യുടെ യൂറോപ്യന്‍ ശാഖയാണ് ക്രെഡിറ്റ് കാര്‍ഡ് ദുരുപയോഗം തടയാനുള്ള വിദ്യയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രവര്‍ത്തിപഥത്തിലെത്തിച്ചിരിക്കുന്നത്. വിസ കോഡ്ഷുവര്‍ കാര്‍ഡ്' എന്നാണ് പുതിയ കാര്‍ഡിന്റെ ഇതിന്റെ പേര്.
12 ബട്ടണുതളുള്ള കീബോര്‍ഡും ഡിസ്‌പ്ലെയും അടങ്ങിയ കാര്‍ഡിലെ സുരക്ഷാസംവിധാനം മൂന്നുവര്‍ഷം പ്രവര്‍ത്തിയ്ക്കും ഇതിനാവശ്യമായി ബാറ്ററില്‍ ഇതില്‍ത്തന്നെയുണ്ട്. ക്കാനാവശ്യമായ ബാറ്ററിയും കാര്‍ഡില്‍ തന്നെയുണ്ട്.
കാര്‍ഡിന്റെ വ്യക്തിഗത തിരിച്ചറിയല്‍ നമ്പര്‍ കീബോര്‍ഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യുമ്പോള്‍, അക്ഷരങ്ങളും സംഖ്യകളുമടങ്ങിയ ഒരു സവിശേഷ രഹസ്യവാക്ക് കാര്‍ഡിന്റെ ഡിസ്‌പ്ലെ ഭാഗത്ത് തെളിയും. ഈ രഹസ്യവാക്ക് ടൈപ്പ് ചെയ്താലേ ഓണ്‍ലൈന്‍ ഷോപ്പിങ് സ്റ്റോറുകളില്‍ ഈ കാര്‍ഡ് ഉപയോഗിച്ചുള്ള ക്രയവിക്രയം അംഗീകരിക്കപ്പെടൂ. ഒരോ തവണ പിന്‍ ടൈപ്പ് ചെയ്യുമ്പോഴും ഓരോ പുതിയ രഹസ്യ കോഡുകളാണ് ലഭിയ്ക്കുക. അതുകൊണ്ടുതന്നെ തട്ടിപ്പ് നടത്തുക അസാധ്യമാകും.
കാര്‍ഡിന്റെ 'പിന്‍' അറിയാവുന്നയാള്‍ക്കേ കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങാനും ധനമിടപാട് നടത്താനും കഴിയൂ. വിസ കാര്‍ഡുപയോഗിച്ച് ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ടില്‍ പ്രവേശിക്കാനും ഇതേ സുരക്ഷാസംവിധാനം ഉപയോഗിക്കാനാകുമെന്ന് വിസ അധികൃതര്‍ പറയുന്നു
ഫ്രണ്ട്‌ലി? എങ്കില്‍ നിങ്ങള്‍ അട്രാക്ടീവ്!
www.keralites.net |
__._,_.___
No comments:
Post a Comment