ഈന്തപ്പഴ ബര്‍ഫി
ജയശ്രീ.കെ
ഈന്തപ്പഴം (വേവിച്ചുടച്ചത്) 500 ഗ്രാം
വെണ്ണ ആറ് സ്പൂണ്‍
ചൂടുവെള്ളം ഒരു കപ്പ്
മൈദ 100 ഗ്രാം
കട്ടിയായ പാല് ഒരു ലിറ്റര്‍
പഞ്ചസാര കാല് കിലോ
സില്‍വര്‍ ലീഫ് നാലെണ്ണം
ഒരു പാത്രത്തില്‍, വെണ്ണയും മൈദയും കൂടി ചൂടാക്കിയെടുക്കുക. പഞ്ചസാരയും ചൂടുവെള്ളവും ഇതിലേക്ക് ഒഴിക്കുക. കട്ടിയായ പാലും ഈന്തപ്പഴം ഉടച്ചതും കൂട്ടി കുഴയ്ക്കുക. അഞ്ച് മിനുട്ട് എല്ലാ ചേരുവകളും കൂടി ചെറുതീയില്‍ ഇളക്കുക. ഇതെല്ലാംകൂടി വാങ്ങി വെച്ച് ഇതിന്റെ മുകളില്‍ സില്‍വര്‍ ലീഫ് പതിക്കുക. തണുപ്പിച്ച് ചതുരാകൃതിയില്‍ മുറിച്ചെടുത്ത് ഉപയോഗിക്കാം
ചെമ്മീന്‍ സമോസ
1. ചെമ്മീന്‍ വലുത് അരക്കിലോ
2. പച്ചമുളക് പൊടിയായി അരിഞ്ഞത് 10 എണ്ണം
3. സവാള വലുത് മൂന്നെണ്ണം
4. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് അര കപ്പ്
5. മല്ലിപ്പൊടി ഒരു ടീസ്പൂണ്‍
6. കുരുമുളക് ചതച്ചത് 10 എണ്ണം
7. പെരുംജീരകം ഒരു ടീസ്പൂണ്‍
8. മഞ്ഞള്‍പ്പൊടി കാല് ടീസ്പൂണ്‍
9. മല്ലിയില നുറുക്കിയത് ഒരു പിടി
10. മൈദ കാല് കിലോ
11. ഉപ്പ് ആവശ്യത്തിന്
12. വെളിച്ചെണ്ണ ആവശ്യത്തിന്
ചെമ്മീന്‍, ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി വേവിച്ചുവെക്കുക. സവാള പൊടിയായി അരിഞ്ഞ് പച്ചമുളകും ചേര്‍ത്ത് എണ്ണയില്‍ നന്നായി വഴറ്റിയതിനുശേഷം, നാല് മുതല്‍ ഒമ്പത് വരെയുള്ള ചേരുവകളും ചേര്‍ത്ത് വീണ്ടും നന്നായി വഴറ്റുക. ഇതില്‍ വേവിച്ചുവെച്ചിരിക്കുന്ന ചെമ്മീനും ചേര്‍ത്ത് യോജിപ്പിക്കുക. അതിനുശേഷം വെള്ളം തിളപ്പിച്ച് മൈദയും ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ച്, ചെറുനാരങ്ങാവലുപ്പത്തില്‍ മാവെടുത്ത് നേര്മയായി പരത്തി അതിന്റെ നടുവില്‍ ചെമ്മീന്‍കൂട്ട് വെച്ച് രണ്ടറ്റവും ഒന്നിച്ചാക്കി വെള്ളം ചേര്‍ത്ത് ഒട്ടിച്ച് വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക.
www.keralites.net |
__._,_.___
No comments:
Post a Comment