കേരളീയ ഭക്ഷണത്തില്‍ ഒരു അവിഭാജ്യ ഘടകമാണ് ഇഞ്ചി. ദഹനപ്രക്രിയയ്ക്കും ഉദരസംബന്ധമായ പല അസ്വസ്ഥതകള്‍ക്കും ഇഞ്ചി ഔഷധമാണ്.
ഇപ്പോഴിതാ ഇഞ്ചിയ്ക്ക് വേറെയും കഴിവുകളുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. ആളുകളെ ബുദ്ധിമുട്ടിലാക്കുന്ന പേശീവേദനകള്‍ക്ക് ഇഞ്ചി ഔഷധമാണത്രേ.
കഠിനമായി ജോലിയും വ്യായാമവും മറ്റും ചെയ്യുന്നതിന് പിന്നാലെ സര്‍വ്വരിലുമുണ്ടാകുന്ന പേശീവേദനകള്‍ക്കാണ് ഇഞ്ചി ഔഷധമാവുന്നത്.
ഇഞ്ചി അങ്ങനെ തന്നെ കഴിയ്ക്കുകയോ വേവിച്ച് കഴിയ്ക്കുയോ ചെയ്യുന്നത് വേദന കുറയ്ക്കുമെന്നാണ് ജോര്‍ജിയ യുണിവേഴ്‌സിറ്റിയിലെയും ജോര്‍ജിയ കോളെജിലെയും ഗവേഷകര്‍ ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
സന്ധികളിലുണ്ടാവുന്ന നീര്‍വീക്കങ്ങള്‍ കുറയ്ക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ അതേ പ്രവര്‍ത്തനം ഇഞ്ചിയ്ക്കും സാധ്യമാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
മുട്ടുവേദന, സന്ധിവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് നാലാഴ്ചമുതല്‍ 36 ആഴ്ചവരെ തുടര്‍ച്ചയായി ഇഞ്ചി ഭക്ഷണത്തില്‍ ചേര്‍ത്ത് നല്‍കിയാണ് ഇതുസംബന്ധമായ പഠനങ്ങള്‍ നടത്തിയത്. ഇതിനിടെ 11 ദിവസങ്ങള്‍ ഇടവിട്ട് ഇവരില്‍ പരിശോധനയും നടത്തിയിരുന്നു.
74 വ്യക്തികളെ നാല് സംഘങ്ങളായി തിരിച്ച് വേവിച്ചതും വേവിയ്ക്കാത്തതുമായ ഇഞ്ചിയും സന്ധിവേദനയ്ക്ക് സാധാരണ നല്‍കുന്ന മരുന്നും നല്‍കിയാണ് പരീക്ഷണം പൂര്‍ത്തിയാക്കിയത്. ഇതില്‍ മരുന്ന് കഴിച്ചവരേക്കാള്‍ ഇഞ്ചി കഴിച്ചവരിലാണ് വേദനയ്ക്ക് ആശ്വസം കാണാന്‍ കഴിഞ്ഞത്.
thanks oneindia
with regards..maanu
__._,_.___
No comments:
Post a Comment