ദിവസത്തില്‍ മൂന്നുനേരം മാത്രം ഭക്ഷണം കഴിയ്ക്കുന്നതാണ് ശരീരത്തിന് നല്ലതെന്ന് പഠനം. ഇന്ത്യാനയിലെ പര്‍ദ്യൂ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.
പൊണ്ണത്തടി തടയാനും ശരീരത്തിലെ അനാവശ്യകൊഴുപ്പ് കുറയ്ക്കാനും ദിവസം മൂന്നുഭക്ഷണം കഴിയ്ക്കുന്നതാണ് നല്ലതെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. പുരുഷന്മാര്‍ പ്രത്യേകിച്ചും ഇങ്ങനെ ചെയ്യുന്നത് ആരോഗ്യപരമായ നേട്ടങ്ങള്‍ ഒരുപാടുണ്ടാക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഈ മൂന്നുനേരമുള്ള ഭക്ഷണത്തില്‍ പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണം ഉള്‍പ്പെടുത്തുന്നത് വിശപ്പ് തോന്നാതിരിക്കാന്‍ സഹായിക്കുകയും ഒപ്പം വയറു നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കുകയും ചെയ്യും.
അമിതഭാരമുള്ള 27 പുരുഷന്മാരെ നിരീക്ഷിച്ചുകൊണ്ടാണ് ഗവേഷകര്‍ ഇക്കാര്യത്തില്‍ പഠനം നടത്തിയത്. 12 ആഴ്ചക്കാലം ഇവര്‍ക്ക് നല്ല പ്രൊട്ടീന്‍ സമ്പുഷ്ടമായ 3 ഭക്ഷണങ്ങള്‍ ദിവസവും നല്‍കിയാണ് പഠനം നടത്തിയത്.
അഞ്ചു മണിക്കൂര്‍ ഇടവിട്ടാണ് ഇവര്‍ക്ക് മൂന്ന് തവണയായി ഭക്ഷണം നല്‍കിയത്. ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട് ഒബ്‌സിറ്റി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
with regards..maanu
__._,_.___
No comments:
Post a Comment