'ഇംഗ്ലണ്ടില്‍ കേട്ടതല്ല ദല്‍ഹിയില്‍ കണ്ടത്'
ന്യൂദല്‍ഹി: ഇംഗ്ലണ്ടില്‍ മാധ്യമങ്ങള്‍ വഴി കേട്ടതല്ല ദല്‍ഹിയിലെത്തിയപ്പോള്‍ കാണാന്‍ കഴിഞ്ഞതെന്ന് ഇംഗ്ലണ്ട് വനിതാ ഹോക്കി ടീമംഗം ബെഥ് സ്‌റ്റോറി. ന്യൂദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് ഗ്രാമത്തിലെ വിശേഷങ്ങള്‍ കൂട്ടുകാരി അലക്‌സ് ഡാന്‍സനൊത്ത് 'മാധ്യമ'വുമായി പങ്കുവെക്കുകയായിരുന്നു കഴിഞ്ഞ ഗെയിംസിലെ വെങ്കല മെഡല്‍ ജേതാക്കളായ ടീമില്‍ അംഗമായിരുന്ന ബെഥ്.
വൃത്തിഹീനമാണ് ഗെയിംസ് ഗ്രാമമെന്നും അവിടെ വാസയോഗ്യമല്ലെന്നുമാണ് ബി.ബി.സി അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതേതുടര്‍ന്ന് ദല്‍ഹിയില്‍ ഗെയിംസിന് പോകേണ്ടെന്ന് രക്ഷിതാക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സമ്മര്‍ദമുണ്ടായതായി അവര്‍ പറഞ്ഞു.
എന്നാല്‍, രണ്ടു ദിവസം ഗെയിംസ് ഗ്രാമത്തില്‍ താമസിച്ച തനിക്ക് മാധ്യമങ്ങളുടെ പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് പറയാനാണ് ഇഷ്ടം. അല്ലെങ്കില്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഇത്രയും വലിയ മാറ്റത്തിന് സംഘാടകര്‍ക്ക് സാധിച്ചിരിക്കണം. എന്തായാലും ന്യൂദല്‍ഹി ഗെയിംസ് ഗ്രാമത്തില്‍ എന്തെങ്കിലും പോരായ്മ താന്‍ കാണുന്നില്ല. തന്റെ ടീമിലെ സഹകളിക്കാര്‍ എല്ലാവരും ഇതേ വികാരത്തിലാണെന്ന് അലക്‌സ് ഡാന്‍സനെ ചേര്‍ത്തുപിടിച്ച് ബെഥ് പറഞ്ഞു. ഇക്കാര്യം സമ്മതിച്ച അലക്‌സ് ഡാന്‍സന്‍, എന്താണ് നിങ്ങള്‍ ഇവിടെ പോരായ്മ കാണുന്നതെന്ന് തിരിച്ചുചോദിച്ചു. ഇസ്‌ലാമിനെയും സിഖ് മതത്തെയും കുറിച്ച് ലണ്ടനില്‍ ഉപരിപഠനം നടത്തുന്ന ബെഥ് പരീക്ഷാ തിരക്കിലാണ് രാജ്യത്തിന് വേണ്ടി ജഴ്‌സിയണിയാന്‍ ന്യൂദല്‍ഹിയിലെത്തിയിരിക്കുന്നത്.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
സുന്ദരി മല്‍സ്യത്തിന് വിമാനത്താവളത്തില്‍ യാത്രാ പ്രശ്‌നം
മസ്‌കത്ത്: കേരളത്തിന്റെ സ്വന്തം സുന്ദരിമല്‍സ്യം 'മിസ്‌കേരള'ക്ക് വിമാനത്താവളത്തില്‍ യാത്രാപ്രശ്‌നം. ഒമാനിലെ പ്രദര്‍ശനത്തിനായി കൊണ്ടുവരുന്നതിന് കൊച്ചിവിമാനത്താവളത്തിലെത്തിയപ്പോഴാണ് 'മിസ്‌കേരള' എന്ന പേര് ആശയകുഴപ്പം സൃഷ്ടിച്ചത്. കയറ്റിഅയക്കുന്ന വസ്തുക്കളുടെ ലിസ്റ്റില്‍ 'മിസ്‌കേരള' എന്ന പേരുകണ്ട വിമാനത്താവള ഉദ്യോഗസ്ഥരാണ് സംശയം പ്രകടിപ്പിച്ചത്. ഓക്‌സിജന്‍ നിറച്ച കണ്ടയിനറില്‍ 'മിസ്‌കേരള' എന്ന പേര് കുറിച്ചു കണ്ടപ്പോഴും പലരും നെറ്റിചുളിച്ചു. എന്നാല്‍, ഇത് മല്‍സ്യത്തിന്റെ പേരാണെന്നും സൗന്ദര്യമല്‍സരത്തില്‍ പട്ടം നേടിയ മിസ് കേരളയല്ലെന്നും ബോധ്യപ്പെടുത്തിയതിന് ശേഷമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് മല്‍സ്യവുമായി യാത്രതുടരാനായതെന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ പറഞ്ഞു.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
അനാസ്ഥ തുടര്‍ന്നാല്‍ നഷ്ടം എയര്‍ ഇന്ത്യക്ക്: വയലാര്‍ രവി
ദുബൈ: മറ്റ് വിമാനക്കമ്പനികള്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്ന സാഹചര്യത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ എയര്‍ ഇന്ത്യക്ക് യാത്രക്കാരെ നഷ്ടപ്പെടുമെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി. പ്രവാസി മലയാളികള്‍ക്ക് വിമാനയാത്രക്കായി ഇപ്പോള്‍ ബദല്‍ സംവിധാനങ്ങള്‍ ഉണ്ട്. പത്ത് ദിര്‍ഹത്തിന് ടിക്കറ്റ് നല്‍കാമെന്ന വാഗ്ദാനവുമായി വരെ വിമാനക്കമ്പനികള്‍ എത്തിക്കഴിഞ്ഞു. യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുകയെന്നത് എയര്‍ ഇന്ത്യ കൂടി ശ്രദ്ധിക്കേണ്ട കാര്യമാണ്. മറിച്ചായാല്‍ യാത്രക്കാര്‍ മറ്റ് സര്‍വീസുകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റാസല്‍ഖൈമയില്‍ നടന്ന ഗ്ലോബല്‍ അറബ് ബിസിനസ് മീറ്റില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടിട്ടുണ്ട്. ഗള്‍ഫ് മലയാളികള്‍ യാത്രക്ക് ബുദ്ധിമുട്ടുകള്‍ നേരിടാതിരിക്കാനുള്ള എല്ലാ നടപടികളും എടുക്കും. പാകപ്പിഴകള്‍ പരിഹരിക്കാന്‍ മന്ത്രിതല ചര്‍ച്ചകള്‍ നടത്തും.
കുവൈത്തിന്റെയും ബഹ്‌റൈന്റെയും മാതൃക പിന്തുടര്‍ന്ന് മറ്റ് ഗള്‍ഫ് രാജ്യങ്ങളും സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നാണ് പ്രതീക്ഷ. തൊഴിലാളികളെ ചൂഷണത്തില്‍നിന്ന് സംരക്ഷിക്കണമെന്ന പുരോഗമനപരമായ കാഴ്ചപ്പാട് ഉയര്‍ന്ന് വരുന്നത് സ്വാഗതാര്‍ഹമാണ്. സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥകള്‍ നിലവിലുള്ളതിനാലാണ് തൊഴില്‍ സംബന്ധമായ പരാതികള്‍ ഉയരുന്നത്.
വോട്ടവകാശം കൈവരുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നത് നന്നായിരിക്കും. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെ സംബന്ധിച്ച് ആരെങ്കിലും തടസ്സവാദമുന്നയിച്ചാല്‍ സ്ഥാനപതി കാര്യാലയങ്ങളില്‍നിന്നുള്ള സാക്ഷ്യപത്രം അനുകൂല രേഖയായി ഹാജരാക്കാം. തന്റെ പേര് പോലും വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഉദാഹരമായി പറഞ്ഞു. എംബസികളിലും കോണ്‍സുലേറ്റുകളിലും പേര് രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുണ്ട്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുമുണ്ട്. രജിസ്റ്റര്‍ ചെയ്യാന്‍ ഇന്ത്യന്‍ അസോസിയേഷനുകളും സംഘടനകളും അംഗങ്ങളെ പ്രേരിപ്പിക്കണം.
തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും സംബന്ധിച്ച് ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ധാരണാപത്രം ഭേദഗതികളോടെ പുതുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കും ഗുണകരമായ ഭേദഗതികളാണ് ചര്‍ച്ച ചെയ്തിരിക്കുന്നത്. നവംബറില്‍ ഇത് ഒപ്പിടുന്നതിനായി തൊഴില്‍മന്ത്രിയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
തൊഴില്‍ തട്ടിപ്പ് സംബന്ധിച്ച് അംഗീകൃത റിക്രൂട്ടിങ് ഏജന്‍സികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരു ഫാക്‌സ് മാത്രം മതി. രേഖാമൂലം പരാതി ലഭിച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ ലൈസന്‍സ് റദ്ദാക്കും. നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട മുഖ്യമന്ത്രിമാര്‍ക്ക് കത്ത് നല്‍കും.
വേണ്ട പരിശോധനകള്‍ നടത്താതെ വ്യാജ വിസക്കായി ഏജന്റുമാര്‍ക്ക് പണം നല്‍കുന്നവരും ഇക്കാര്യത്തില്‍ തുല്യ ഉത്തരവാദികളാണ്. ഇന്ത്യയില്‍ നിന്നും കൂടുതല്‍ വ്യാജ പാസ്‌പോര്‍ട്ട് വരുന്നെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഇ-ഗവേണന്‍സ് നടപ്പാക്കിയതോടെ കുറ്റമറ്റ രീതിയിലാണ് പാസ്‌പോര്‍ട്ട് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍. പ്രവാസികളുടെ കൂടി സാമ്പത്തിക പങ്കാളിത്തത്തോടെ നടപ്പാക്കുന്ന 'റിട്ടേണ്‍ ആന്റ് റീസെറ്റില്‍മെന്റ് പ്രവാസി പുനരധിവാസ പദ്ധതി സംബന്ധിച്ച് വിദഗ്ധ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു. പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ്. വിദേശ ഇന്ത്യക്കാരുടെ വക കോടിക്കണക്കിന് രൂപ കേന്ദ്രത്തില്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മുമ്പ് തൊഴില്‍ മന്ത്രാലയം മടക്ക ടിക്കറ്റിനായി വാങ്ങിയിരുന്ന തുകയാണിത്.
ഈ തുക ആളുകള്‍ തിരികെ ചോദിക്കുമ്പോള്‍ കൊടുക്കണമെന്നതിനാല്‍ സി.എ.ജിയുടെ അക്കൗണ്ടിലാണ്. പാലമെന്റില്‍ ഈ വിഷയം വന്നപ്പോള്‍ ഇതു സംബന്ധിച്ച കണക്ക് അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സഞ്ജയ് വര്‍മ്മ, കോണ്‍സുലര്‍ ഡോ. കെ. ഇളങ്കോവന്‍ എന്നിവരും സന്നിഹിതരായിരുന്നു. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ടെങ്കിലും ദുബൈയിലും വടക്കന്‍ എമിറേറ്റുകളിലുമായി അയ്യായിരത്തില്‍ താഴെ പേര്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂയെന്ന് സഞ്ജയ് വര്‍മ പറഞ്ഞു.
www.keralites.net |
__._,_.___
No comments:
Post a Comment