Tuesday, February 8, 2011

[www.keralites.net] Have some puddings

 Have some puddings...


Fun & Info @ Keralites.net

പൈനാപ്പിള്‍ പുഡ്‌ഡിംഗ്‌
 
 
1. പൈനാപ്പിള്‍ തൊലികളഞ്ഞ്‌ നീളത്തില്‍ അരിഞ്ഞത്‌ - ഒരെണ്ണം (ചെറുത്‌)
പഞ്ചസാര - മൂന്നു ടേബിള്‍ സ്‌പൂണ്‍
പൈനാപ്പിള്‍ അടുപ്പില്‍വച്ച്‌ വേവിച്ച്‌ വെള്ളം വറ്റുമ്പോള്‍ പഞ്ചസാര ചേര്‍ത്ത്‌ വിളയിച്ചെടുക്കുക. ഇത്‌ ചൂടാറാന്‍ വയ്‌ക്കുക.
ആവശ്യമുള്ള സാധനങ്ങള്‍
സ്വീറ്റന്‍ഡ്‌ കണ്ടന്‍സ്‌ഡ് മില്‍ക്ക്‌ - 400 ഗ്രാം
പാല്‍ - മൂന്നു കപ്പ്‌
ചൈനാഗ്രാസ്‌ - 10 ഗ്രാം
വെള്ളം - ഒന്നര കപ്പ്‌
പഞ്ചസാര - ആറ്‌ ടേബിള്‍ സ്‌പൂണ്‍
തയാറാക്കുന്ന വിധം: ചൈനാഗ്രാസ്‌ ഒന്നര കപ്പ്‌ വെള്ളത്തില്‍ കുതിര്‍ത്തശേഷം ഉരുക്കിവയ്‌ക്കുക. കണ്ടന്‍സ്‌ഡ് മില്‍ക്കും പാലും ചേര്‍ത്ത്‌ തിളപ്പിക്കുക. അതില്‍ പഞ്ചസാര ചേര്‍ക്കുക. ഇതിലേക്ക്‌ ചൈനാഗ്രാസ്‌ ഉരുക്കിയത്‌ ചേര്‍ക്കുക. ഈ കൂട്ട്‌ ഒരു പുഡ്‌ഡിംഗ്‌ ഡിഷില്‍ പകര്‍ത്തി സെറ്റാവാന്‍വേണ്ടി ഫ്രിഡ്‌ജില്‍ വയ്‌ക്കുക. പാതി സെറ്റാവുമ്പോള്‍ പൈനാപ്പിള്‍ പഞ്ചസാര ചേര്‍ത്ത്‌ വിളയിച്ചത്‌ പുഡ്‌ഡിംഗിന്റെ മുകളില്‍ വിതറുക.
 
 
ഓറഞ്ച്‌-മോക്കാ പുഡ്‌ഡിംഗ്‌
ആവശ്യമുള്ള സാധനങ്ങള്‍
1. കട്ടിതേങ്ങാപ്പാല്‍ - മൂന്നു കപ്പ്‌
2. ചൈനാഗ്രാസ്‌ - 10 ഗ്രാം
വെള്ളം - ഒന്നര കപ്പ്‌
പഞ്ചസാര - 3 ടേബിള്‍സ്‌പൂണ്‍
നെസ്‌കഫേ - 2 ടീസ്‌പൂണ്‍
കണ്ടന്‍സ്‌ഡ് മില്‍ക്ക്‌ - 400 ഗ്രാം
3. ഓറഞ്ച്‌ അല്ലി പാടയും, നാരും കുരുവും കളഞ്ഞ്‌ എടുക്കുക - ഒരു കപ്പ്‌
പഞ്ചസാര - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
തയാറാക്കുന്ന വിധം: ചൈനാഗ്രാസ്‌ ഒന്നര കപ്പ്‌ വെള്ളത്തില്‍ കുതിര്‍ത്തശേഷം ഉരുക്കി വയ്‌ക്കുക. കട്ടിതേങ്ങാപ്പാലില്‍ നെസ്‌കഫേ കുറച്ച്‌ ചൂടുവെള്ളത്തില്‍ കട്ടയില്ലാതെ കലക്കി ചേര്‍ക്കുക. ഇതിലേക്ക്‌ കണ്ടന്‍സ്‌ഡ് മില്‍ക്കും പഞ്ചസാരയും ചേര്‍ക്കുക. ചൈനാഗ്രാസ്‌ ഉരുക്കിയത്‌ ചേര്‍ക്കുക. ഈ കൂട്ട്‌ ഒരു പുഡ്‌ഡിംഗ്‌ ഡിഷില്‍ പകര്‍ത്തി സെറ്റാവാന്‍ വേണ്ടി ഫ്രിഡ്‌ജില്‍ വയ്‌ക്കുക. ഓറഞ്ച്‌് അല്ലിയും പഞ്ചസാരയും ഒരുമിച്ചാക്കി വിളമ്പാന്‍ നേരം പുഡ്‌ഡിംഗിന്റെ മുകളില്‍ വയ്‌ക്കുക.
 
മാര്‍ബിള്‍ പുഡ്‌ഡിംഗ്‌
ആവശ്യമുള്ള സാധനങ്ങള്‍
1. ചൈനാഗ്രാസ്‌ - 10 ഗ്രാം
വെള്ളം - ഒരു കപ്പ്‌
2. പാല്‍ - 2 1/2 ടിന്‍
പഞ്ചസാര - 5 ടേബിള്‍ സ്‌പൂണ്‍
കണ്ടന്‍സ്‌ഡ് മില്‍ക്ക്‌ - ഒരു ടിന്‍
കൊക്കോ പൗഡര്‍ - 3 ടീസ്‌പൂണ്‍
പൈനാപ്പിള്‍ ടോപ്പിംഗിന്‌
പൈനാപ്പിള്‍ - ഒരു കപ്പ്‌
പഞ്ചസാര - 3 ടേ. സ്‌പൂണ്‍
തയാറാക്കുന്ന വിധം: ഒരു കപ്പ്‌ വെള്ളത്തില്‍ പത്തുഗ്രാം ചൈനാഗ്രാസ്‌ അരമണിക്കൂര്‍ കുതിര്‍ത്തശേഷം അടുപ്പില്‍വച്ച്‌ ഉരുക്കുക. രണ്ടര ടിന്‍ പാല്‍, പഞ്ചസാര, കണ്ടന്‍സ്‌ഡ് മില്‍ക്ക്‌ ഇവ ഒരുമിച്ച്‌ ചേര്‍ത്ത്‌ ചൂടാക്കുക. ഇതിലേക്ക്‌ ഉരുകിയ ചൈനാഗ്രാസ്‌ ചേര്‍ത്ത്‌ തിളപ്പിച്ചശേഷം തീയില്‍ നിന്നു വാങ്ങി വയ്‌ക്കുക. ഇതു രണ്ടായി പകുത്തശേഷം ഒന്നിലേക്ക്‌ മൂന്നു ടീസ്‌പൂണ്‍ കൊക്കോപൗഡര്‍ ചേര്‍ക്കുക. ഈ കൂട്ട്‌ ഒരു ഡിഷിലേക്ക്‌ പകര്‍ത്തിയശേഷം പകുത്ത്‌ മാറ്റിവച്ചിരിക്കുന്ന പാല്‍ കൂട്ട്‌ ഇതിന്റെ മീതെ ഒഴിക്കുക. അതിനുശേഷം പൈനാപ്പിള്‍ പഞ്ചസാരയില്‍ വിളയിച്ചത്‌ പുഡ്‌ഡിംഗിനു മുകളില്‍ വിതറുക. ഫ്രിഡ്‌ജില്‍വച്ച്‌ തണുത്ത്‌ സെറ്റായശേഷം വിളമ്പാവുന്നതാണ്‌.
 
ചോക്ലേറ്റ്‌ സ്‌റ്റീംഡ്‌ പുഡ്‌ഡിംഗ്‌
ആവശ്യമുള്ള സാധനങ്ങള്‍
1. ബട്ടര്‍ - 200 ഗ്രാം
പഞ്ചസാര - രണ്ട്‌ കപ്പ്‌
2. മുട്ട - 3 കപ്പ്‌
3. മൈദ - ഒരു കപ്പ്‌
റൊട്ടി പൊടിച്ചത്‌ - 100 ഗ്രാം
4. കൊക്കോ - 2 കപ്പ്‌
വാനില എസന്‍സ്‌ - ഒരു ടീസ്‌പൂണ്‍
ഉപ്പ്‌ - 1/2 ടീസ്‌പൂണ്‍
ബേക്കിംഗ്‌ പൗഡര്‍ - 1/2 ടീസ്‌പൂണ്‍
ബേക്കിംഗ്‌ സോഡ - 1/2 ടീസ്‌പൂണ്‍
തയാറാക്കുന്ന വിധം: ബട്ടറും പഞ്ചസാരയും ചേര്‍ത്തടിക്കുക. മുട്ട ഓരോന്നായി അടിച്ചുചേര്‍ക്കുക. മൈദയും ബേക്കിംഗ്‌ പൗഡറുംചേര്‍ത്ത്‌ അരിക്കുക. ഇതിലേക്ക്‌ ബ്രഡ്‌ പൊടിച്ചത്‌ ചേര്‍ക്കുക. ഇത്‌ ബട്ടറും പഞ്ചസാരയും മുട്ടയും അടിച്ചതിലേക്ക്‌ ചേര്‍ത്തിളക്കുക. കൊക്കോ ചൂടുവെള്ളത്തില്‍ അലിയിച്ചത്‌ ചേര്‍ക്കുക. വാനില എസന്‍സും ചേര്‍ക്കുക. പുഡ്‌ഡിംഗ്‌ മിശ്രിതം മയം പുരട്ടിയ പുഡ്‌ഡിംഗ്‌ ഡിഷിലേക്ക്‌ പകര്‍ത്തി മൂടിവച്ച്‌ ഒരു മണിക്കൂര്‍ വേവിക്കുക. അതിനുശേഷം ക്രീം ചേര്‍ത്ത്‌ ചൂടോടെ വിളമ്പാവുന്നതാണ്‌.
 
ടെന്‍ഡര്‍ കോക്കനട്ട്‌ പുഡ്‌ഡിംഗ്‌
ആവശ്യമുള്ള സാധനങ്ങള്‍
1. കരിക്ക്‌ - ഒന്ന്‌
2. കണ്ടന്‍സ്‌ഡ് മില്‍ക്ക്‌ - ഒരു ടിന്‍
3. തേങ്ങ ചിരവിയത്‌ -ഒരു വലിയ തേങ്ങ
4. ചൈനാഗ്രാസ്‌ - 10 ഗ്രാം
വെള്ളം - ഒന്നര കപ്പ്‌
5. പഞ്ചസാര - ആറ്‌ ടേബിള്‍ സ്‌പൂണ്‍
തയാറാക്കുന്ന വിധം: ചൈനാഗ്രാസ്‌ ഒന്നര കപ്പ്‌ വെള്ളത്തില്‍ അരമണിക്കൂര്‍ കുതിര്‍ക്കുക. തേങ്ങ ചിരവിയതില്‍ കരിക്കിന്‍വെള്ളം ചേര്‍ത്ത്‌ മൂന്നു കപ്പ്‌ കട്ടിതേങ്ങാപ്പാല്‍ എടുക്കുക. ഇതിലേക്ക്‌ പഞ്ചസാര കണ്ടന്‍സ്‌ഡ് മില്‍ക്ക്‌ എന്നിവ ചേര്‍ത്ത്‌ നന്നായി ഇളക്കുക. കുതിര്‍ത്ത ചൈനാഗ്രാസ്‌ അടുപ്പില്‍വച്ച്‌ ഉരുക്കി അരിച്ച്‌ തേങ്ങാപ്പാല്‍ കൂട്ടിലേക്ക്‌ ചേര്‍ത്തിളക്കുക. കരിക്കിന്റെ കാമ്പ്‌ തൊലിയില്ലാതെ ചെറിയ കഷണങ്ങളാക്കിയത്‌ ചേര്‍ക്കുക. ഇത്‌ പുഡ്‌ഡിംഗ്‌ ഡിഷിലേക്ക്‌ പകര്‍ത്തി ഫ്രിഡ്‌ജില്‍ രണ്ടു മണിക്കൂര്‍ സെറ്റാവാന്‍ വയ്‌ക്കുക. സെറ്റായശേഷം ചെറി വച്ച്‌ അലങ്കരിച്ച്‌ വിളമ്പാം.
 
ഓറഞ്ച്‌ - ഓറഞ്ച്‌ പുഡ്‌ഡിംഗ്‌
ആവശ്യമുള്ള സാധനങ്ങള്‍ ബേസിന്‌
1. കാരമല്‍ സിറപ്പ്‌ - 1/2 കപ്പ്‌
ബ്രഡ്‌ തരുതരുപ്പായി പൊടിച്ചത്‌ - 4 സ്‌ളൈസ്‌
2. ബട്ടര്‍ - 100 ഗ്രാം
പഞ്ചസാര പൊടിച്ചത്‌ - 1/2 കപ്പ്‌
മുട്ട - 2 എണ്ണം
മൈദ - ഒരു കപ്പ്‌
ബേക്കിംഗ്‌ പൗഡര്‍ - ഒരു ടീസ്‌പൂണ്‍
ഓറഞ്ച്‌ നീര്‌ 1/4 കപ്പ്‌
ഓറഞ്ച്‌ തൊലി ഗ്രേറ്റ്‌ ചെയ്‌തത്‌ - ഒരു ടീസ്‌പൂണ്‍
3. കോണ്‍ഫ്‌ളവര്‍ - ഒരു ടേബിള്‍ സ്‌പൂണ്‍
വെള്ള,ം - ഒരു കപ്പ്‌
പഞ്ചസാര - ഒരു ടേബിള്‍ സ്‌പൂണ്‍
ബട്ടര്‍ - ഒരു ടീസ്‌പൂണ്‍
ഓറഞ്ചുനീര്‌ - 2 ടേബിള്‍ സ്‌പൂണ്‍
4. ഓറഞ്ചു തൊലി വിളയിച്ചത്‌ - 1 ടീസ്‌പൂണ്‍
തയാറാക്കുന്ന വിധം: പുഡ്‌ഡിംഗ്‌ ഡിഷില്‍ ബ്രഡ്‌ പൊടിച്ചത്‌ നിരത്തി കാരമല്‍ സിറപ്പ്‌ ഒഴിക്കുക. പുഡ്‌ഡിംഗിന്റെ ബേസ്‌ തയാറായി. മൈദയും ബേക്കിംഗ്‌ പൗഡറും ഒരുമിച്ചരിച്ചുവയ്‌ക്കുക. ബട്ടറും പഞ്ചസാരയും പൊടിച്ചതും നല്ലതുപോലെ അടിച്ചു പതപ്പിക്കുക. ഇതിലേക്ക്‌ മുട്ട ഓരോന്നായി അടിച്ചുചേര്‍ക്കുക. മൈദയും ഓറഞ്ചുനീരും മാറി മാറി ചേര്‍ക്കുക. ഓറഞ്ചു തൊലി ചേര്‍ത്തിളക്കുക.
ഈ കൂട്ട്‌ പുഡ്‌ഡിംഗ്‌ ഡിഷില്‍ ഒഴിച്ചു മൂടിവച്ച്‌ ആവിയില്‍ വേവിക്കുക. കോണ്‍ഫ്‌ളവറില്‍ വെള്ളം ചേര്‍ത്ത്‌ കട്ടകെട്ടാതെ ഇളക്കുക. പഞ്ചസാര ചേര്‍ത്ത്‌ അടുപ്പില്‍ വച്ച്‌ കുറുകുന്നതുവരെ ഇളക്കുക. അടുപ്പില്‍നിന്നു വാങ്ങി ഒരു ടീസ്‌പൂണ്‍ ബട്ടറും ഓറഞ്ചുനീരും ചേര്‍ക്കുക. ഈ ഓറഞ്ച്‌ സോസ്‌ പുഡ്‌ഡിംഗ്‌ വിളമ്പുമ്പോള്‍ മുകളിലൊഴിക്കണം. ഇതിന്റെ മുകളില്‍ ഓറഞ്ച്‌തൊലി വിളയിച്ചത്‌ വയ്‌ക്കണം. ഓറഞ്ച്‌ ഗ്രേറ്റ്‌ ചെയ്യാനായി ഓറഞ്ച്‌ 10 മിനിറ്റ്‌ ഫ്രീസറില്‍ വച്ചശേഷം ഗ്രേറ്റ്‌ ചെയ്യുക. ഓറഞ്ച്‌തൊലി വിളയിക്കാനായി പഞ്ചസാര ഉരുക്കി ഓറഞ്ച്‌തൊലി ഇട്ട്‌ എടുക്കുക.
 
പപ്പായ പുഡ്‌ഡിംഗ്‌
ആവശ്യമുള്ള സാധനങ്ങള്‍
1. പഴുത്ത പപ്പായ തൊലിചെത്തി കുരുകളഞ്ഞത്‌ - രണ്ട്‌ കപ്പ്‌
2. സ്വീറ്റന്‍സ്‌ കണ്ടന്‍സ്‌ഡ് മില്‍ക്ക്‌ - 400 ഗ്രാം
പാല്‍ തിളപ്പിച്ചത്‌ - രണ്ട്‌ കപ്പ്‌
പഞ്ചസാര - 50 ഗ്രാം
ചൈനാഗ്രാസ്‌ - 10 ഗ്രാം
വെള്ളം - ഒന്നര കപ്പ്‌
തയാറാക്കുന്ന വിധം: പപ്പായ മിക്‌സിയില്‍ ഇട്ട്‌ അടിച്ചെടുക്കുക. പാല്‍, കണ്ടെന്‍സ്‌ഡ് മില്‍ക്ക്‌, പഞ്ചസാര, വെള്ളം എന്നിവ ചേര്‍ത്ത്‌ യോജിപ്പിക്കുക. ഇതിലേക്ക്‌ മിക്‌സിയില്‍ അടിച്ച പപ്പായ ചേര്‍ക്കുക. ഈ കൂട്ട്‌ ഒരു പുഡ്‌ഡിംഗ്‌ ഡിഷിലേക്ക്‌ പകര്‍ത്തിയശേഷം അടുപ്പില്‍വച്ച്‌ തിളയ്‌്ക്കാതെ ചൂടാക്കുക. അതിനുശേഷം അടുപ്പില്‍നിന്ന്‌ വാങ്ങിവയ്‌ക്കുക.
ചൈനാഗ്രാസ്‌ ഒന്നരകപ്പ്‌ വെള്ളത്തില്‍ പത്തുമിനിറ്റ്‌ കുതിരാന്‍ വയ്‌ക്കുക. പിന്നീട്‌ നേരിയ തീയില്‍ അടുപ്പില്‍വച്ച്‌ ഉരുക്കുക. മുഴുവന്‍ ഉരുകിക്കഴിയുമ്പോള്‍ പപ്പായ കൂട്ട്‌ ഇതില്‍ ചേര്‍ക്കുക. നന്നായി ഇളകിയശേഷം സെറ്റാവാന്‍ വയ്‌ക്കുക.
പാതി സെറ്റാവുമ്പോള്‍ കാരമലൈസ്‌ ചെയ്‌ത നട്‌സ് ടോപ്പില്‍ വിതറിയശേഷം തണുക്കാന്‍ വയ്‌ക്കുക.
 
ബട്ടര്‍ സ്‌കോച്ച്‌ പുഡ്‌ഡിംഗ്‌
ആവശ്യമുള്ള സാധനങ്ങള്‍
1. മാരി ബിസ്‌ക്കറ്റ്‌ - 200 ഗ്രാം
പഞ്ചസാര - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
ബട്ടര്‍ ഉരുക്കിയത്‌ - 100 ഗ്രാം
(ഈ മൂന്ന്‌ ചേരുവകളും ഒരു പുഡ്‌ഡിംഗ്‌ ഡിഷില്‍ ഇട്ട്‌ ഒരുമിച്ച്‌ ഇളക്കുക)
2. കണ്ടന്‍സ്‌ഡ് മില്‍ക്ക്‌ - ഒരു ടിന്‍
പാല്‍ -മൂന്നു കപ്പ്‌
പഞ്ചസാര - നാല്‌ ടേബിള്‍ സ്‌പൂണ്‍
3. ഓറഞ്ച്‌ തൊലി - ഒരു ടേബിള്‍ സ്‌പൂണ്‍
4. ചൈനാഗ്രാസ്‌ - 10 ഗ്രാം
വെള്ളം - 1 1/2 കപ്പ്‌
തയാറാക്കുന്ന വിധം: രണ്ടാമത്തെ ചേരുവകള്‍ ഒരുമിച്ച്‌ തിളപ്പിക്കുക. ചൈനാഗ്രാസ്‌ അരമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. കുതിര്‍ത്ത ചൈനാഗ്രാസ്‌ അടുപ്പില്‍വച്ച്‌ ഉരുക്കി നല്ല ചൂട്‌ മാറാന്‍ വയ്‌ക്കുക. ചൂടാറിയ ശേഷം അല്‍പ്പം തണുത്ത പാല്‍ക്കൂട്ടിലേക്ക്‌ ഉരുകിയ ചൈനാഗ്രാസ്‌ ചേര്‍ക്കുക. ഇത്‌ ബിസ്‌ക്കറ്റ്‌ ലയറിന്റെ മുകളില്‍ ഒഴിച്ച്‌ ഫ്രിഡ്‌ജില്‍ സെറ്റു ചെയ്യാന്‍ വയ്‌ക്കുക.
 
ബട്ടര്‍ സ്‌കോച്ച്‌ സോസിന്‌്
 
 
ആവശ്യമുള്ള സാധനങ്ങള്‍
1. കാരമല്‍ സിറപ്പ്‌ - അഞ്ച്‌ ടേബിള്‍ സ്‌പൂണ്‍
ബട്ടര്‍ - 100 ഗ്രാം
ബട്ടര്‍ സ്‌കോച്ച്‌ പുഡ്‌ഡിംഗ്‌
പഞ്ചസാര - മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍
കണ്ടന്‍സ്‌ഡ് മില്‍ക്ക്‌ - ഒരു ടിന്‍
2. പാല്‍ - മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍
തയാറാക്കുന്ന വിധം: ഒന്നാമത്തെ ചേരുവകള്‍ ഒരുമിച്ച്‌ തിളപ്പിച്ച്‌ കുറുക്കുക. അതിനുശേഷം അടുപ്പില്‍ നിന്നെടുത്ത്‌ ഇതിലേക്ക്‌ പാല്‍ ചേര്‍ക്കുക. തണുത്തുകഴിയുമ്പോള്‍ പാത്രത്തിലേക്ക്‌ പകര്‍ത്തുക. പുഡ്‌ഡിംഗ്‌ വിളമ്പാന്‍ നേരം ബട്ടര്‍സ്‌കോച്ച്‌ സിറപ്പ്‌ രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ പുഡ്‌ഡിംഗിന്റെ മുകളില്‍ ഒഴിക്കുക.
 
മാംഗോ-ജല്ലി പുഡ്‌ഡിംഗ്‌
ആവശ്യമുള്ള സാധനങ്ങള്‍
1. പാല്‍ - മൂന്ന്‌ കപ്പ്‌
പഞ്ചസാര- ഒരു കപ്പ്‌
ജലാറ്റിന്‍ - നാല്‌ ടേബിള്‍ സ്‌പൂണ്‍
വെള്ളം- 180 മില്ലി
ഫ്രഷ്‌ ക്രീം - രണ്ട്‌ കപ്പ്‌
വാനില എസന്‍സ്‌ - ഒരു ടീസ്‌പൂണ്‍
ടോപ്പിങ്ങിന്‌
പഴുത്ത മാങ്ങ പിഴിഞ്ഞെടുത്ത ജ്യൂസ്‌ - 1 കപ്പ്‌
പഞ്ചസാര - 1 ടേബിള്‍ സ്‌പൂണ്‍
ജലാറ്റിന്‍ - 3 ടേബിള്‍സ്‌പൂണ്‍
തയാറാക്കുന്ന വിധം: ജലാറ്റിന്‍ വെള്ളത്തില്‍ പത്തുമിനിറ്റ്‌ കുതിര്‍ക്കുക. പാലും പഞ്ചസാരയും ഒരുമിച്ചാക്കിയ ശേഷം തിളച്ചുപോവാതെ ഇളക്കി ചൂടാക്കി അടുപ്പില്‍നിന്ന്‌ വാങ്ങിവയ്‌ക്കുക. ഇതിലേക്ക്‌ വെള്ളത്തില്‍ കുതിര്‍ത്തുവച്ചിരിക്കുന്ന ജലാറ്റിന്‍ ചേര്‍ക്കുക. നല്ലതുപോലെ ഇളക്കി അലയിച്ചശേഷം ചൂടാറാന്‍ വയ്‌ക്കുക. ചൂടാറിയശേഷം ഇതിലേക്ക്‌ ക്രീമും എസന്‍സും ചേര്‍ത്ത്‌ അടിച്ച്‌ യോജിപ്പിക്കുക. പിന്നീട്‌ സെറ്റാവാന്‍ വേണ്ടി ഫ്രിഡ്‌ജില്‍ വയ്‌ക്കുക. അതിനുശേഷം പഴുത്ത മാങ്ങാ ജ്യൂസിലേക്ക്‌ പഞ്ചസാര ചേര്‍ത്ത്‌ അലിയിക്കുക. ഇതില്‍ ജലാറ്റിന്‍ ചേര്‍ത്ത്‌ അരമണിക്കൂര്‍ കുതിര്‍ക്കുക. അതിനുശേഷം ചൂടുവെള്ളത്തിന്‌ മുകളില്‍വച്ച്‌ ഇളക്കി ജലാറ്റിന്‍ ഉരുക്കുക. നല്ല ചൂട്‌ മാറിയശേഷം സെറ്റായ പുഡ്‌ഡിംഗിന്റെ മുകളില്‍ ഒഴിച്ച്‌ മാംഗോ ജല്ലി സെറ്റാവാന്‍ വീണ്ടും ഫ്രിഡ്‌ജില്‍ വയ്‌ക്കുക.
 
മിക്‌സ് ഫ്രൂട്ട്‌ പുഡ്‌ഡിംഗ്‌
ആവശ്യമുള്ള സാധനങ്ങള്‍
1. ആപ്പിള്‍, ഓറഞ്ച്‌, ഈന്തപ്പഴം - 2 കപ്പ്‌
(മൂന്നും കൂടി ഒരുമിച്ച്‌)
2. പഞ്ചസാര - ഒരു കപ്പ്‌
വെള്ളം - ഒരു കപ്പ്‌
3. പൈനാപ്പിള്‍ (തൊലികളഞ്ഞ്‌ നീളത്തില്‍ അരിഞ്ഞത്‌) -2 കപ്പ്‌
പഞ്ചസാര - 3 ടേബിള്‍സ്‌പൂണ്‍
4. കണ്ടന്‍സ്‌ഡ് മില്‍ക്ക്‌ - മൂന്ന്‌ ടിന്‍
പാല്‍ - ഒരു കപ്പ്‌
പഞ്ചസാര പൊടിച്ചത്‌ - ഒരു കപ്പ്‌
ചൈനാ ഗ്രാസ്‌ - 10 ഗ്രാം
വെള്ളം - ഒരു കപ്പ്‌
തയാറാക്കുന്ന വിധം: ചൈനാഗ്രാസ്‌ ഒരു കപ്പ്‌ വെള്ളത്തില്‍ അരമണിക്കൂര്‍ കുതിര്‍ക്കുക. പിന്നീട്‌ ഉരുക്കിവയ്‌ക്കുക.
ഒരു കപ്പ്‌ പഞ്ചസാരയും വെള്ളവും ചേര്‍ത്ത്‌ ഷുഗര്‍ സിറപ്പ്‌ തയ്യാറാക്കുക. ഇതില്‍ കഷണങ്ങളാക്കിയ ആപ്പിള്‍, ഓറഞ്ച്‌ ഇവ ചേര്‍ത്ത്‌ വേവിക്കുക. ഇത്‌ വെന്തു കഴിയുമ്പോള്‍ ഈന്തപ്പഴം അരിഞ്ഞത്‌ ചേര്‍ക്കുക.
പൈനാപ്പിള്‍ പഞ്ചസാരയില്‍ വിളയിച്ചത്‌ ഒരു പാത്രത്തില്‍ നിരത്തുക. അതിനുശേഷം കണ്ടന്‍സ്‌ഡ് മില്‍ക്കില്‍ ഒരു കപ്പ്‌ പഞ്ചസാര പൊടിച്ചത്‌ ചേര്‍ത്ത്‌ യോജിപ്പിച്ച്‌ അരമണിക്കൂര്‍ മാറ്റിവയ്‌ക്കുക. പിന്നീട്‌ ഇതിലേക്ക്‌ ഒരു കപ്പു പാല്‍കൂടി ചേര്‍ത്ത്‌ അടുപ്പില്‍വച്ച്‌ നേരിയ ചൂടില്‍ ഇളക്കി ചൂടാക്കുക. പാല്‍ക്കൂട്ട്‌ തിളയ്‌ക്കരുത്‌. അടുപ്പില്‍നിന്ന്‌ വാങ്ങി ചൂടാറാന്‍ വയ്‌ക്കുക. നല്ല ചൂട്‌ മാറിക്കഴിയുമ്പോള്‍ ഇതിലേക്ക്‌ ഉരുക്കിവച്ചിരുക്കുന്ന ചൈനാഗ്രാസ്‌ ചേര്‍ത്തശേഷം പൈനാപ്പിള്‍ വിളയിച്ചത്‌ നിരത്തിയ ഡിഷിലേക്ക്‌ പകര്‍ത്തുക. പാതി സെറ്റായി കഴിയുമ്പോള്‍ ഷുഗര്‍ സിറപ്പില്‍ വേവിച്ച ഫ്രൂട്ട്‌സ് പുഡ്‌ഡിംഗിന്റെ മുകളില്‍ വിതറുക. പിന്നീട്‌ ഫ്രിഡ്‌ജില്‍ സെറ്റാവാന്‍ വയ്‌ക്കുക.
 
കോക്കനട്ട്‌ കാരമല്‍ പുഡ്‌ഡിംഗ്‌
ആവശ്യമുള്ള സാധനങ്ങള്‍
1. തേങ്ങ ചിരവിയത്‌ - 1/2 കപ്പ്‌
റവ - 1/2 കപ്പ്‌
2. പഞ്ചസാര- ഒരു ടേബിള്‍ സ്‌പൂണ്‍
ബട്ടര്‍ - ഒരു ടേബിള്‍ സ്‌പൂണ്‍
പാല്‍ - മൂന്ന്‌ കപ്പ്‌
കണ്ടന്‍സ്‌ഡ് മില്‍ക്ക്‌ - 1/2 ടിന്‍
3. കോഴിമുട്ട - രണ്ട്‌
വാനില എസന്‍സ്‌ - ഒരു ടീസ്‌പൂണ്‍
കാരമലിന്‌
പഞ്ചസാര - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
വെള്ളം - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
തയാറാക്കുന്ന വിധം: അടികട്ടിയുള്ള ഒരു പാത്രത്തില്‍ മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍ പഞ്ചസാരയും മൂന്ന്‌ ടേബിള്‍സ്‌പൂണ്‍ വെള്ളവുമൊഴിച്ച്‌ അടുപ്പത്തുവയ്‌ക്കുക. പഞ്ചസാര ഉരുകി കാരമലൈസ്‌ ചെയ്യുമ്പോള്‍ പുഡ്‌ഡിംഗ്‌ ഡിഷില്‍ ഒഴിച്ച്‌ ചുറ്റിക്കുക.ഒരു പാത്രത്തില്‍ റവ, പാല്‍, പഞ്ചസാര, നെയ്യ്‌ ഇവ അടുപ്പത്തുവച്ച്‌ ഇളക്കുക. കുറുകുമ്പോള്‍ തീയില്‍ നിന്നു വാങ്ങി ചൂടാറാന്‍ വയ്‌ക്കുക. ഇതിലേക്ക്‌ മുട്ട നന്നായി അടിച്ചത്‌, എസന്‍സ്‌ ഇവ ചേര്‍ത്തിളക്കി പുഡ്‌ഡിംഗ്‌ പാത്രത്തില്‍ ഒഴിക്കുക. പുഡ്‌ഡിംഗ്‌ പാത്രം മൂടി അപ്പച്ചെമ്പില്‍വച്ച്‌ ഏകദേശം ഒരു മണിക്കൂര്‍ വേവിക്കുക. ചൂടാറിയശേഷം ഫ്രിഡ്‌ജില്‍വച്ച്‌ തണുപ്പിക്കുക. തേങ്ങ ചിരവിയത്‌ ഗോള്‍ഡന്‍ നിറത്തില്‍ വറുത്ത്‌ പഞ്ചസാര ചേര്‍ത്ത്‌ കുപ്പിയില്‍ എടുത്തുവയ്‌ക്കുക. പുഡ്‌ഡിംഗ്‌ വിളിയിച്ച നേരം ടോപ്പിംങ്‌ ആയി ഇത്‌ വിതറുക.
thanks mangalam
regards..maanu

No comments:

Post a Comment