മനുഷ്യ സമൂഹം അധംപതിച്ചതിന്റെ വ്യക്തമായ ഉദാഹരണമാണ് സൌമ്യ എന്ന നിഷ്കളങ്ങയായ യുവതിയുടെ മരണം.അനേകം സ്വപ്നങ്ങളുമായിട്ടായിരിക്കും സൗമ്യാ.. നീ ട്രെയിനില്‍ യാത്രയായത്,ഒരു കിരാതനായ മനുഷ്യന്റെ കരങ്ങളില്‍ നീ പെട്ടപ്പോള്‍ തകര്‍ന്നത് കേരളത്തിന്റെ മൂല്യബോധവും സംസ്ക്കാരവുമായിരുന്നു.സംസ്ക്കാര സമ്പന്നര്‍ എന്ന് സ്വയം അവരോധിക്കുന്ന മലയാളീ നിനക്ക് ഹാ!കഷ്ടം! .സ്ത്രീയുടെ മഹത്വത്തെ ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന ഭാരത ഭൂമിയിലെ മക്കളെ നിങ്ങള്‍ക്ക് ഹാ കഷ്ടം!.മുലപ്പാല്‍ നല്‍കി ഓമനിച്ച മാതാവിനെ പോലും തിരിച്ചറിയാന്‍ കഴിയാതെ ഇന്ത്യന്‍ സംസ്ക്കാരമേ നിനക്ക് ഹാ കഷ്ടം! .പുതിയ ജീവിതത്തെ കിനാവ് കണ്ടു യാത്ര തിരിച്ച സൗമ്യക്ക് വിധി കാത്തു വെച്ചത് ഇതായിരുന്നോ എന്ന് വിശ്വസിക്കാന്‍ കേരളത്തിലെ അമ്മമാര്‍ക്ക് ഒരു പക്ഷെ സാധ്യമായിരുന്നില്ല,പക്ഷെ ഇന്നിതാണ് യാദാര്‍ത്ഥ്യം എന്നത് ആരും അറിയാത്ത സത്യം .
നിയമങ്ങള്‍ പേപ്പറിലും ഓഫീസ് മുറികളിലും ഒതുങ്ങുമ്പോള്‍ എരിഞ്ഞ് തീരുന്നത് ഓരോ സൌമ്യമാരാണ്.സൌമ്യ-നമ്മുടെ സഹോദരിയാണ്,മകളാണ്.കിരാതന്മാരുടെ തരത്തിലേക്ക് നാം വീണ്ടും കൂപ്പു കുത്തുകയാണോ ? സൌമ്യക്കെതിരായ ഈ അക്രമം കേരള സംസ്ക്കാരത്തിനോടുള്ള വെല്ലുവിളിയാണ്.കൂടി വന്നാല്‍ ഈ ദിവസങ്ങളില്‍ ട്രെയിന്‍ യാത്ര കൂടുതല്‍ സുരക്ഷിതമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രസ് ക്ലബ്ബിന്റെ എ സി കോണ്‍ഫറന്‍സ് ഹാലുകളിലിരുന്നു നേതാക്കന്മാര്‍ക്ക് പറയാം.ചാനലുകള്‍ക്ക് ഇത് ആഘോഷത്തിന്റെ ദിനരാത്രങ്ങളായിരിക്കാം . പക്ഷെ നാളെ നമ്മുടെ പെങ്ങളാണ് ഈ അവസ്ഥയിലെങ്കില്‍?
ഒരു നിമിഷം ആലോചിക്കൂ..
പറയാന്‍ കൂടുതലൊന്നുമില്ല..
No comments:
Post a Comment