വിമാനത്തില്‍ സൌജന്യമായി നല്‍കുന്ന മദ്യം കഴിച്ച് ഉന്മത്തരായ യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെ തുടര്‍ന്ന് വിമാനം ലക്‌ഷ്യസ്ഥാനം എത്തുന്നതിന് മുമ്പ് തിരിച്ചിറക്കേണ്ടിവന്നു. അബൂദബിയില്‍ നിന്നു ജക്കാര്‍ത്തയിലേക്ക് പോവുന്ന ഇവൈ എന്ന ഇത്തിഹാദ് വിമാനമാണ് തിരിച്ചിറക്കേണ്ടി വന്നത്. ജക്കാര്‍ത്തയിലേക്ക് പറക്കുകയായിരുന്ന വിമാനം കൊളംമ്പൊ ഭണ്ഡാരനായകെ രാജ്യാന്തര വിമാനത്താവളത്തിലാണ് തിരിച്ചിറക്കിയത്.
സൌദി അറേബ്യയില്‍ നിന്നുള്ള 5 അറബികളാണ് വിമാനത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സഹയാത്രികരെ മര്‍ദ്ദിച്ചും എയര്‍ ഹോസ്റ്റസുമാരെ കടന്നുപിടിച്ചും ഇവര്‍ മദ്യപാനം ആസ്വദിച്ചു. തുടര്‍ന്ന് വിമാനം തിരിച്ചിറക്കണം എന്ന് യാത്രക്കാര്‍ ആവശ്യപ്പെടുകയും കൊളംബോയില്‍ വിമാനം ഇറക്കുകയുമായിരുന്നു.
വിമാനാധികൃതര്‍ വിമാനത്താവളത്തില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അറബികളെ 'സ്വീകരിക്കാന്‍' ശ്രീലങ്കന്‍ പൊലീസ് എത്തിയിരുന്നു. അഞ്ചുപേരെയും പൊലീസ് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി. പിന്നീട് ഇവരെ ഒരു ലക്ഷം ശ്രീലങ്കന്‍ രൂപയുടെ ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍ ഇവര്‍ക്ക് രാജ്യം വിടാന്‍ അവകാശമില്ല. ഫെബ്രുവരി 14ന് ഇവര്‍ വീണ്ടും കോടതിയില്‍ ഹാജരാകണം. മൂന്ന് മണിക്കൂര്‍ വൈകി പിന്നീട് വിമാനം ജക്കാര്‍ത്തയില്‍ ഇറങ്ങി.
മദ്യപാനത്തിന് കടുത്ത നിരോധനമുള്ള നാടാണ് സൌദി അറേബ്യയെങ്കിലും ധനാഡ്യരായ അറബികളില്‍ നല്ലൊരു പങ്കും മദ്യപാനം അടക്കമുള്ള ദുശീലങ്ങള്‍ക്ക് അടിമകളാണ്. വാരാന്ത്യങ്ങളില്‍ താരതമ്യേനെ 'ലിബറല്‍' നിയമങ്ങളുള്ള ബഹറൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ പോയാണ് ഇവര്‍ കുടിച്ച് ഉന്മത്തരാവാറ്. എന്തായാലും, കുടിച്ച് ബഹളമുണ്ടാക്കിയതിന് കൊളംബോയില്‍ കഴിയുന്ന ഈ അറബികള്‍ നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഇസ്ലാം നിയമം അനുസരിച്ച് ശിക്ഷാനടപടികള്‍ക്ക് വിധേയരാകേണ്ടി വരും
From the NET
Nandakumar
No comments:
Post a Comment