കിം കാര്ദഷ്യന് ഉറച്ച തീരുമാനത്തിലാണ് . ഇനി എത്ര പണം ലഭിച്ചാലും ഇനി നഗ്നതാ പ്രദര്‍ശനത്തിനില്ല. W magazine മാസികയുടെ കവര്‍ ചിത്രമാണ് താരത്തിന്റെ തീരുമാനത്തിന് കാരണം. പൂര്‍ണ നഗ്നയായാണ് ചിത്രങ്ങള്‍ക്ക് പോസ് ചെയ്തതെന്ന് ഇവര്‍ സമ്മതിക്കുന്നു. എന്നാല്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അക്ഷരങ്ങള്‍ ഉപയോഗിച്ചോ, തെളിച്ചം കുറച്ചോ നഗ്നത മറയ്ക്കുമെന്നായിരുന്നു ധാരണ. മാസികയുടെ ഉള്ചിത്രങ്ങളില് വെള്ളി നിറമുളള ചായം പൂശിയാണ് കാര്ദഷ്യന് നഗ്നത മറച്ചത് .
ചിത്രങ്ങള്‍ കണ്ട് താരം പൊട്ടിക്കരഞ്ഞതായി സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. പ്ലേബോയി മാസികയേക്കാള്‍ തന്റെ നഗ്നത ചൂഷണം ചെയ്തെന്നാണ് പരാതി.അനുഭവം താരത്തെ പുതിയ പാഠം പഠിപ്പിച്ചത്രേ.ഇനി ഒരിക്കലും ഇങ്ങനെ കാമറയ്ക്കു മുന്നിലെത്തില്ലെന്ന് അമ്മ ക്രിസ് ജന്നിഫറിന് ഉറപ്പും നല്‍കിയിട്ടുണ്ട് .
എന്നാല്‍ W magazine മാസികയ്ക്കു പറയാനുള്ളത് മറ്റൊന്നാണ്. ചിത്രങ്ങള്‍ കണ്ട് കാര്ദഷ്യന് അഭിമാനം തോന്നിയെന്നാണ് അവരുടെ വാദം.thanks mangalam
regards..maanu
www.keralites.net |
No comments:
Post a Comment