[www.keralites.net] നിനàµà´¨àµ പിരിയàµà´µà´¤àµà´àµà´à´¿à´¨àµ...?
നഷ്ട സുഗന്ധത്തിന്‍ വേദനയറിഞ്ഞു , ഞാനോര്‍മ്മകളാം പടവുകളില്‍ ഉരുകി നില്പൂ.. നീയാം സ്നേഹപ്പുഴയുടെ ആഴങ്ങളില്‍ നോക്കി ഞാന്‍ വിതുമ്പി നില്പൂ.. നിന്നിലെ ഓളങ്ങളില്‍ അലിഞ്ഞു
ഞാന്‍ ചേരട്ടെ .. സ്നേഹക്കടലിലേക്ക് നാമൊഴുകട്ടെ.... എരിയുന്ന സൂര്യനും, നിന്‍ മൌനവും സാക്ഷി...!!! മനമിന്നും തപിപ്പൂ.. നോവിന്റെ പര്‍വങ്ങളെന്നെ വിഴുങ്ങുന്നു. നിന്‍ പ്രണയത്തിന്‍ അഗ്നിയില്‍
ഞാനും ദഹിക്കുന്നു... പ്രണയിച്ചിരുന്നുവോ നിന്നെ ഞാനറിയാതെ... പ്രണയവും, ജീവിതവും തീര്‍ക്കുമീ കിനാപ്പൂക്കളെ
തര്‍പ്പണം ചെയ്തു മടങ്ങുവാന്‍ സമയമായി . സമയമേറെയെനിക്കിനിയില്ല തന്നെ... മടങ്ങുവാന്‍ സമയമായി.. കനവിലും ,നിനവിലും നിന്‍ പ്രണയമാം പൂക്കളെ മറന്നു ഞാന്‍ പോവതെങ്ങിനെ... നിന്നെ പിരിയുവതെങ്ങിനെ...?
|
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
__,_._,___
No comments:
Post a Comment