പ്രണയ സ്വപ്നങ്ങളുടെ 'മൊഹബത്ത്'
ആധുനികതയുടെ പകിട്ടുകള്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ട പ്രണയത്തിന്റെ കഥയുമായി 'മൊഹബത്ത്' പ്രേക്ഷകരിലേക്കെത്തുന്നു.
ഒരു യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തിലെ അംഗമായ 'സജ്‌ന' എന്ന കഥാപാത്രത്തിന് ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന മധുരവും കയ്പും നിറഞ്ഞ അനുഭവങ്ങളാണ് മീര അവതരിപ്പിക്കുന്നത്.
തമിഴ് ചിത്രം 'വിരുന്താലി'യിലൂടെ പ്രശസ്തനായ ആനന്ദ് മൈക്കിളും മുന്നയുമാണ് ചിത്രത്തിലെ നായകന്മാര്‍. ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, സലീംകുമാര്‍, റോമ, ലക്ഷ്മി പ്രിയ എന്നിവരും പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ ഹരിഹരന്‍ പാടി അഭിനയിച്ചിരിക്കുന്ന ഗാനങ്ങളാണ് 'മൊഹബത്തി'ന്റെ മറ്റൊരു സവിശേഷത. ചിത്രത്തില്‍ രണ്ട് ഗാനരംഗങ്ങളിലല്‍ ഹരിഹരന്‍ ക്യാമറയ്ക്കു മുന്നിലെത്തിയിരിക്കുന്നു. വയലാര്‍ ശരത്ചന്ദ്ര വര്‍മ-എസ്. ബാലകൃഷ്ണന്‍ ടീമിന്റെ സംഗീതത്തില്‍ മനോഹാരിതയാര്‍ന്ന ആറ് ഗാനങ്ങളാണ് മൊഹബത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. സിദ്ധിഖ് ഷമീറിന്റേതാണ് മൊഹബത്തിന്റെ തിരക്കഥ. ജിബു ജേക്കബ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു.ഈസ്റ്റ്‌കോസ്റ്റ് കമ്യൂണിക്കേഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ പി.സി. മോഹന്‍ എഡിറ്റിങ്ങും സുജിത് ചന്ദ്രന്‍ കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. രാജു നെല്ലിമൂടാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഈസ്റ്റ്‌കോസ്റ്റ് റീല്‍ ആന്‍ഡ് റിയല്‍ എന്റര്‍ടൈനേഴ്‌സാണ് ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത്.
thanks mathrbhumi
www.keralites.net |
__._,_.___
No comments:
Post a Comment