Tuesday, February 15, 2011

[www.keralites.net] മുഖം മാറുന്ന പ്രണയസമ്മാനം

മുഖം മാറുന്ന പ്രണയസമ്മാനം
 
 
 
ഓരോ പ്രണയദിനത്തിലും പരസ്പരം സമ്മാനിക്കാനായി വിലപിടിപ്പുള്ള പലതും കാമുകീകാമുകന്മാര്‍ കാത്തുവയ്ക്കാ‍റുണ്ട്. എന്നാല്‍ മുംബൈ നഗരത്തിലെ പ്രണയിനികള്‍ ഒരു പുതിയ സമ്മാനത്തിന്റെ വഴിയേ ആണിപ്പോള്‍. കോസ്മെറ്റിക് സര്‍ജറിയിലൂടെ മുഖസൌന്ദര്യം വര്‍ദ്ധിപ്പിക്കുക. കാമുകനായ് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം ഇതാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. കൂടുതല്‍ സുന്ദരിയായാല്‍ ഇഷ്ടം കൂടുകയല്ലേ ഉള്ളൂ, അങ്ങനെ ദൈവം നല്‍കാതെപോയത് കാശ് കൊടുത്ത് നേടുന്നു എന്നു ചുരുക്കം.
ശരീരത്തിന്റെ തിളക്കം കൂട്ടാനും ചുണ്ടുകളുടെ അഴക് വര്‍ധിപ്പിക്കാനുമാണ് ഏറെ പേരും ശ്രമിക്കുന്നത്. ശരീരത്തില്‍ കുത്തിവയ്ക്കുന്ന ചില മരുന്നുകള്‍ക്ക് രണ്ടുമാസം വരെ തിളക്കം നിലനിര്‍ത്താന്‍ കഴിവുണ്ട്. വാലന്റൈന്‍സ് ദിനാഘോഷത്തിന് തിളക്കം കൂട്ടാന്‍ മിക്ക സ്ത്രീകളും ഈ രീതി പരീക്ഷിക്കുന്നു. താ‍ടിയെല്ലില്‍ നടത്തുന്ന ശസ്ത്രക്രിയകള്‍ പ്രായം കുറച്ചു കാണിക്കാന്‍ സഹായിക്കുന്നതാണ്. മുഖത്തെ ചുളിവുകള്‍ മാറ്റാനുമുണ്ട് പരിഹാരമാര്‍ഗങ്ങള്‍. ഡിസംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങള്‍ കോസ്മെറ്റിക് സര്‍ജറി നടത്തുന്ന ആശുപത്രികള്‍ക്ക് കൊയ്ത്തുകാലമാണ്.
വേദന അശ്ശേഷം ഇല്ലാത്ത, വളരെ പെട്ടെന്നു ഫലം തരുന്ന ഇത്തരം ചികിത്സകള്‍ക്ക് വര്‍ഷം കഴിയുംതോറും ആവശ്യക്കാര്‍ അനവധി.
എന്നാല്‍ ചിലവേറിയതാണ് ഇവയെല്ലാം. താടിയെല്ലിന്റെ ഭംഗികൂട്ടാന്‍ 50,000 രൂപ മുതല്‍ 60,000 രൂപ വരെ ചിലവാക്കേണ്ടി വരും. ചുണ്ടുകളുടെ അഴകു കൂട്ടാന്‍ 20,000 മുതല്‍ 30,000വരെയാകും. ചര്‍മ്മത്തിന്റെ തിളക്കം കൂട്ടാനാണെങ്കില്‍ അത്ര ചിലവില്ല. 5,000 മുതല്‍ 10,000 വരെ മതിയാകും.
സൌന്ദര്യം കാണുന്നവരുടെ കണ്ണുകളില്‍ ആണെന്നും, പ്രണയത്തിന് കണ്ണില്ലെന്നുമൊക്കെയുള്ള വാചകങ്ങള്‍ കാലഹരണപ്പെട്ടു എന്നു ചുരുക്കം. ഏത് പ്രായക്കാരായാലും പ്രാധാന്യം സൌന്ദര്യത്തിന് തന്നെ. അതിനായി പാശ്ചാത്യരുടെ വഴികള്‍ നമ്മുടെ പെണ്‍കുട്ടികളും തേടിത്തുടങ്ങിയിരിക്കുന്നു.
thanks webdunia
Regards..Maanu

5 comments:

  1. എന്തൊക്കെ മാറ്റങ്ങളും ശീലങ്ങളും ആണ് കടന്നു വരുന്നത്.

    ReplyDelete
  2. ബാഹ്യസൌന്ദര്യം..അതാണോ എല്ലാം?
    മാറുന്ന ലോകം..മാറുന്ന ശീലങ്ങൾ.

    എല്ലാ ആശംസകളും.
    satheeshharipad.blogspot.com

    ReplyDelete
  3. ഇതിനൊക്കെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവില്ലേ..?

    ReplyDelete
  4. ഇത് വായിച്ചപ്പോള്‍ എനിക്കൊരു തമാശ ഓര്‍മ വരുന്നു

    ഒന്നാമന്‍ : എന്താടാ നീ ഇങ്ങനെ എല്ലാ പെണ്‍ പിള്ളാരെയും സൂക്ഷിച്ചു നോക്കുന്നത് ?
    രണ്ടാമന്‍ : ഞാന്‍ എന്റെ കമുകിയെയാണോ എന്ന് നോക്കിയതാ!
    ഒന്നാമന്‍ : നിന്റെ കാമുകി ഏതാണെന്ന് നിനക്കറിയില്ലേ?
    രണ്ടാമന്‍ : അല്ലെടാ , അവള്‍ക്കു പ്രണയദിന സമ്മാനമായി മുഖസൌന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ കോസ്മെറ്റിക് സര്‍ജറി ചെയ്യാന്‍ കാശു കൊടുത്തു വിട്ടതാ..ഇപ്പോള്‍ സര്‍ജറി കഴിഞ്ഞപ്പോള്‍ അവളേതാണെന്ന് എനിക്കെ മനസ്സിലാവുന്നില്ല..

    ReplyDelete