"ചരിത്രത്തിലാദ്യമായി ഒരു ദലിതന്‍ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ ചവിട്ടുപടികള്‍ കയറി ഉയരത്തിലെത്തി. നാലരക്കൊല്ലം ആ സ്ഥാനം വഹിച്ചു. അതിലേക്കുള്ള മാര്‍ഗങ്ങള്‍ കണ്ഠകാകീര്‍ണമായിരുന്നു. യാഥാസ്ഥിതികരായ ഗുജറാത്തിലെ ജഡ്ജിമാര്‍ ദലിതനായ ചീഫ്ജസ്റ്റിസിന്റെ കൂടെ ബെഞ്ചിലിരിക്കാന്‍ വിസമ്മതിച്ചു. പകരം മദ്രാസ് ഹൈകോടതിയിലേക്ക് സ്ഥലം മാറിപ്പോകുന്നതുവരെ ഒരു മുസ്‌ലിം ജഡ്ജിയാണ് കൂടെ ഇരുന്നത്"
Regards,
S a m
'ആദ്യം രാജിവെക്കൂ, ആരോപണം വഴിയേ'
Published on Monday, January 31, 2011 - 8:31 AM GMT ( 2 hours 50 min ago)
അഡ്വ. കെ. രാംകുമാര്‍
http://www.madhyamam.com/news/42177/110131#
നൂറുകോടിയിലധികം ജനങ്ങളുള്ള നമ്മുടെ രാജ്യത്തെ പൗരന്മാരില്‍ മൂന്നാമനായോ നാലാമനായോ കരുതപ്പെടുന്ന ആളാണ് ഇന്ത്യന്‍ ചീഫ് ജസ്റ്റിസിന്റെ പദവി വഹിക്കുന്ന വ്യക്തി. അത്രമാത്രം ബഹുമാനവും ആദരവും ആര്‍ജിക്കേണ്ട സ്ഥാനമാണത്. ഫെഡറല്‍ കോര്‍ട്ടില്‍ തനിക്ക് അര്‍ഹതപ്പെട്ട ആ സ്ഥാനം മുസ്‌ലിം ആയതുകൊണ്ടുമാത്രം നിഷേധിച്ചു എന്ന നിരാശയിലാണ് സര്‍ സഫറുല്ലാഖാന്‍ എന്ന പ്രശസ്ത ജഡ്ജി പാകിസ്താനിലേക്ക് കുടിയേറി പാര്‍ത്തത്. അദ്ദേഹത്തിന്റെ പ്രാഗല്ഭ്യം അങ്ങനെ രാജ്യത്തിന് നഷ്ടപ്പെട്ടു.
ഇപ്പോഴും ആ മനോഭാവത്തിന് മാറ്റം വന്നിട്ടില്ലെന്നാണ് സമീപകാല സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ദലിതനും മുസ്‌ലിമും നിര്‍ഭാഗ്യവശാല്‍ ഈ രാജ്യത്ത് ഇന്നും രണ്ടാംതരമാണെന്ന് വിശ്വസിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയിലാണ് അവരോടുള്ള പെരുമാറ്റം. ഒരിക്കലും അനുവദിച്ചുകൊടുക്കാന്‍ പാടില്ലാത്ത തീവ്രവാദപ്രവര്‍ത്തനത്തിന്റെ പേരില്‍ നിരപരാധികളായ മുസ്‌ലിംയുവാക്കള്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. അവരുടെ ഉമ്മമാരും ഇത്തമാരും കരയാനല്ലാതെ മറ്റൊന്നിനും കഴിവില്ലാത്ത നിര്‍ദോഷികളായിപ്പോയി. തീവ്രവാദമുദ്ര പതിച്ചു കഴിഞ്ഞ ആള്‍ ഒരിക്കലും മുഖ്യധാരയിലേക്ക് തിരിച്ചുവരുന്ന പ്രശ്‌നമേയില്ല. തനിക്കും താന്‍ ജനിച്ച സമുദായത്തിനും നേരിടേണ്ടി വരുന്ന അനീതിക്കെതിരെ പ്രതികാരവാഞ്ഛയോടുകൂടി പ്രതികരിക്കുന്ന വഴിയാണ് അവര്‍ പിന്നീട് തെരഞ്ഞെടുക്കുന്നത്. വഴി തെറ്റിപ്പോയ ചിലര്‍ അതിന് വളക്കൂറുള്ള മണ്ണും സൃഷ്ടിച്ചെടുക്കുന്നു. നീ തീവ്രവാദിയാണ്, ജയിലിലടക്കപ്പെടേണ്ടവനാണ്! തെളിവെന്താണുള്ളത്? ആദ്യം ജയിലില്‍ പോ. തെളിവ് പിന്നീട് നിരത്താം.
നിരുത്തരവാദപരവും നഗ്‌നമായ നീതി നിഷേധവും അടങ്ങുന്ന ഇതേ സമീപനമാണ് സമൂഹത്തിലെ ഉന്നതരെന്ന് സ്വയം വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മുന്‍ സുപ്രീംകോടതി ജഡ്ജിമാര്‍, മുന്‍ നിയമമന്ത്രിമാര്‍, മുന്‍ പാര്‍ലമെന്റ് അംഗങ്ങള്‍, സമൂഹനിര്‍മാണ പ്രക്രിയയില്‍ പങ്കാളികളാകേണ്ട അഭിഭാഷകസംഘടനകള്‍ എന്നിവര്‍ ഇപ്പോള്‍ കൈക്കൊള്ളുന്നത്. ഉന്നതസ്ഥാനം ലഭിച്ചു എന്ന ഏകകാരണത്താല്‍ ഒരു ദലിതനെതിരെ നാം പിന്തുടര്‍ന്നു വരുന്ന നിയമവ്യവസ്ഥ നമ്മെ പഠിപ്പിക്കുന്നത് സംശയാതീതമായി തെളിയിക്കപ്പെടുന്നതുവരെ ഒരാള്‍ നിരപരാധിയാണെന്നുള്ളത്. പക്ഷേ, കഴമ്പുള്ള ആരോപണങ്ങള്‍ -പ്രത്യേകിച്ചും അഴിമതിയുടെ -അഭിമുഖീകരിക്കുമ്പോള്‍ സംശയത്തിന്റെ പുകമറ സൃഷ്ടിക്കാവുന്ന പേരുദോഷം അകറ്റുന്നതുവരെ മാറി നില്‍ക്കുക എന്ന ആരോഗ്യപരമായ കീഴ്‌വഴക്കങ്ങളും നാം പിന്തുടര്‍ന്നു വരുന്നുണ്ട്.
പക്ഷേ, ആരോപണംതന്നെ ഇല്ലെങ്കിലോ? എന്താണ് തനിക്കെതിരെ ഉയര്‍ത്തപ്പെടുന്ന ആരോപണങ്ങള്‍ എന്ന് അറിഞ്ഞാലല്ലേ വിശദീകരണത്തിന് പ്രസക്തിയും സാംഗത്യവും ഉണ്ടാവുകയുള്ളൂ. എനിക്കെതിരെ എന്താണ് ആരോപണങ്ങള്‍ എന്ന ചോദ്യം ചോദിച്ചാല്‍ ആദ്യം രാജിവെക്കൂ, ആരോപണങ്ങള്‍ പിന്നെ വിശദീകരിക്കാം, അന്വേഷണം വരട്ടെ, അപ്പോള്‍ തെളിയിക്കാം എന്നാണ് മറുപടി.
സാമാന്യബുദ്ധിക്കുപോലും നിരക്കുന്നതാണോ ഈ നിലപാട്? നീതിബോധം തല്‍ക്കാലം വിസ്മരിക്കൂ. അഴിമതി ആരോപണം ഉയര്‍ത്തുന്നവര്‍ വലിയവരാണെന്ന് ജനം കരുതുമ്പോള്‍ അവ വ്യക്തമാക്കേണ്ട ബാധ്യത അവര്‍ക്കുണ്ട്. നിങ്ങള്‍ക്കെതിരെയല്ലാ നിങ്ങളുടെ ബന്ധുക്കള്‍ക്കെതിരാണ് എന്ന വാദം പണ്ടത്തെ ചെന്നായയുടെയും ആട്ടിന്‍ക്കുട്ടിയുടെയും കഥയുടെ പുനരാവര്‍ത്തനമാണ്.
ചരിത്രത്തിലാദ്യമായി ഒരു ദലിതന്‍ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ ചവിട്ടുപടികള്‍ കയറി ഉയരത്തിലെത്തി. നാലരക്കൊല്ലം ആ സ്ഥാനം വഹിച്ചു. അതിലേക്കുള്ള മാര്‍ഗങ്ങള്‍ കണ്ഠകാകീര്‍ണമായിരുന്നു. യാഥാസ്ഥിതികരായ ഗുജറാത്തിലെ ജഡ്ജിമാര്‍ ദലിതനായ ചീഫ്ജസ്റ്റിസിന്റെ കൂടെ ബെഞ്ചിലിരിക്കാന്‍ വിസമ്മതിച്ചു. പകരം മദ്രാസ് ഹൈകോടതിയിലേക്ക് സ്ഥലം മാറിപ്പോകുന്നതുവരെ ഒരു മുസ്‌ലിം ജഡ്ജിയാണ് കൂടെ ഇരുന്നത്. സ്ഥലം മാറ്റത്തിനു ശേഷമാകട്ടെ, ദലിതന്‍ ഇരുന്നിരുന്ന കസേര പുണ്യാഹം തളിച്ച് ശുദ്ധി ചെയ്ത ശേഷമാണത്രേ പിന്നീട് വന്ന ചീഫ് ജസ്റ്റിസ് ഇരുന്നതെന്ന് ചില ഇംഗ്ലീഷ് പത്രങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.
ചീഫ് ജസ്റ്റിസ് എന്നനിലയില്‍ ഹൈകോടതിയിലോ സുപ്രീംകോടതിയിലോ ഒരിക്കലും ഒറ്റക്ക് കേസ് തീര്‍പ്പാക്കാന്‍ ഒരാള്‍ക്കും സൗകര്യം കിട്ടുന്നില്ല. സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസിന്റെ കൂടെ രണ്ട് സഹജഡ്ജിമാരെങ്കിലും ഇരിക്കണമെന്നതാണ് കീഴ്‌വഴക്കം. അപ്പോള്‍, മക്കളുടെയോ ബന്ധുക്കളുടെയോ സമ്മര്‍ദത്തിനോ സ്വാധീനത്തിനോ വഴങ്ങി വിധി പ്രസ്താവിച്ച് അഴിമതി കാണിക്കാന്‍ ശ്രമിച്ചാല്‍ കൂടെയിരിക്കുന്ന മറ്റു രണ്ട് ജഡ്ജിമാര്‍ അതിന് കൂട്ടുനില്‍ക്കും എന്ന് എന്താണ് ഉറപ്പ്? അല്ലെങ്കില്‍ അവരും ഈ അഴിമതി പ്രവൃത്തിയില്‍ പങ്കാളികളായിരുന്നു എന്നാണോ ദുഃസൂചന? ഏതെങ്കിലൂം വന്‍കിട വ്യവസായികളെ വ്യവഹാരങ്ങളില്‍ വഴിവിട്ട് സഹായിക്കണമെന്ന ആഗ്രഹമുണ്ടെങ്കില്‍പ്പോലും മറ്റു രണ്ട് സഹ ജഡ്ജിമാരെ വിശ്വാസത്തിലെടുക്കാതെ വിധി വളച്ചൊടിക്കല്‍ എങ്ങനെ പ്രാവര്‍ത്തികമാക്കും? അപ്പോള്‍ അവിഹിതമായ ധനസമ്പാദനത്തിനുവേണ്ടി വിധികള്‍ പ്രസ്താവിച്ചു എന്നതാണ് ആരോപണമെങ്കില്‍ എങ്ങനെ തെളിയിക്കാന്‍ പറ്റും?
ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ മറ്റൊരു ചുമതല ജഡ്ജിമാരെ നിയമിക്കലാണ്. ഈ കാര്യത്തില്‍ സ്വജനപക്ഷപാതവും സ്വാധീനവും സര്‍വത്ര വ്യാപകമാണ് എന്നത് അവിതര്‍ക്കിതമാണ്. പക്ഷേ, ഇതിന്റെ പാപഭാരം ചീഫ് ജസ്റ്റിസിന്റെ തലയില്‍ മാത്രം കെട്ടിയേല്‍പിക്കാന്‍ എങ്ങനെ സാധിക്കും? സുപ്രീംകോടതി കൊളീജിയം അഞ്ച് മുതിര്‍ന്ന ജഡ്ജിമാരടങ്ങുന്നതാണ്. ഈ അഞ്ചു പേരെയും സ്വാധീനിച്ചാല്‍ മാത്രമേ നിയമനത്തിനുള്ള ശിപാര്‍ശ രാഷ്ട്രപതിക്ക് അയക്കാനാവൂ. വാദത്തിനുവേണ്ടി അഴിമതിയില്‍ മുങ്ങിക്കുളിച്ചു എന്നു പറയുന്ന ചീഫ് ജസ്റ്റിസിനെ അവിഹിതമായി സ്വാധീനിച്ചു എന്നുതന്നെ കരുതുക. അദ്ദേഹത്തിന് തന്നിഷ്ടപ്രകാരം തനിക്ക് പ്രിയമുള്ള ഒരാളെ നിയമിക്കാന്‍ എങ്ങനെ സാധിക്കും? എന്നിട്ടും ദലിതനായ മുന്‍ ചീഫ് ജസ്റ്റിസിന്റെ മേല്‍ ഉന്നയിക്കപ്പെട്ട ഒരു പ്രധാന ആരോപണം തന്റെ ബന്ധുവായ ഒരാളെ കേരള ഹൈകോടതിയില്‍ ജഡ്ജിയായി നിയമിച്ചു എന്നുള്ളതാണ്. ഇതുന്നയിച്ചതാകട്ടെ, നിയമിക്കപ്പെട്ട ആ ജഡ്ജിയോട് നീരസമുള്ള ഒരു ഹൈകോടതി അഭിഭാഷകനാണ്. സുപ്രീംകോടതി രേഖകള്‍ വ്യക്തമാക്കുന്നത് ആ നിയമനകാര്യത്തില്‍നിന്ന് മുന്‍ ചീഫ് ജസ്റ്റിസ് ഒഴിഞ്ഞു മാറിയെന്നും ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല എന്നുമാണ്. അപ്പോള്‍ ചീഫ്ജസ്റ്റിസ് എന്ന നിലയില്‍ നിയമനകാര്യത്തില്‍ അഴിമതി നടത്തി എന്ന് ആരോപണം ഉന്നയിച്ചാല്‍ തന്നെ എങ്ങനെ തെളിയിക്കാന്‍ സാധിക്കും?
മുഖത്ത് തുളച്ചു കയറുന്ന രീതിയിലുള്ള ഈ ക്രൂര സത്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചോദ്യങ്ങള്‍ക്ക് ആരോപണമുന്നയിക്കുന്നവര്‍ക്ക് മറുപടിയില്ല. സംസ്ഥാനത്തെ ഏറ്റവും പ്രബലമായ അഭിഭാഷക സംഘടനയായ കേരള ഹൈകോര്‍ട്ട് അഡ്വക്കറ്റ്‌സ് അസോസിയേഷന്റെ പ്രമേയത്തില്‍പോലും സമ്മതിക്കുന്നു; മുന്‍ ചീഫ് ജസ്റ്റിസിനെതിരായി വ്യക്തമായ കുറ്റാരോപണങ്ങള്‍ ഇന്നുവരെ ഉന്നയിക്കപ്പെട്ടിട്ടില്ലായെന്ന്. എന്നിട്ടും രാജി, രാജി എന്ന് മുറവിളി കൂട്ടുന്നവര്‍ പ്രമേയങ്ങളുടെ ഘോഷയാത്രക്ക് വിരാമമിടുന്നില്ല. അവരുയര്‍ത്തുന്ന വാദ്യവൃന്ദത്തിന്റെ ഘോഷങ്ങളില്‍ മുന്‍ സുപ്രീംകോടതി ജഡ്ജിമാരും മുന്‍ പാര്‍ലമെന്റ് അംഗങ്ങളും രാഷ്ട്രീയനേതാക്കന്മാരും ഒരുപോലെ അണിചേരുന്നു.
ഇതു കാണുമ്പോള്‍ നമ്മുടെ സമൂഹത്തിനുണ്ടായ നിലവാരത്തകര്‍ച്ചയെ പറ്റി സൂചിപ്പിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. മാധ്യമങ്ങള്‍ ഇത്തരമൊരു വിഷയം ഉത്സവത്തിമിര്‍പ്പോടെ അവതരിപ്പിക്കുന്നു എന്ന് മനസ്സിലാക്കാം. എന്നാല്‍, വസ്തുതകള്‍ പഠിക്കുകയും പരിശോധിക്കുകയും ചെയ്തുകൊണ്ട് അഭിപ്രായ പ്രകടനം നടത്തുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നവര്‍ അതൊന്നും ചെയ്യാതെ വെറും കൈയടിക്കുവേണ്ടിയും ചാനല്‍ വെളിച്ചത്തിന്റെ ശോഭയില്‍ തിളങ്ങാനുമായി മാത്രം ആരോപിതന്‍പോലുമല്ലാത്ത ഒരാള്‍ രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നത് മറ്റൊന്തോ രഹസ്യങ്ങളുടെ ഭാഗമാണെന്ന് ധരിച്ചാല്‍ അവരെ നാം കുറ്റം പറയാമോ? വിരമിച്ചശേഷം ഭരണഘടനാ ബാഹ്യശക്തിയായി പ്രവര്‍ത്തിക്കുന്ന ചിലര്‍ സ്ഥിരം ശിപാര്‍ശകരായി താഴുന്ന കാഴ്ച അഭിഭാഷകര്‍ക്കെങ്കിലും സുപരിചിതമാണ്. മോഹഭംഗങ്ങളുണ്ടാകുമ്പോള്‍ മനസ്സില്‍ നിരാശ ഉടലെടുക്കുന്നത് അസാധാരണമല്ല. പക്ഷേ, അവരില്‍ സ്വന്തം ഭാര്യക്ക് കുറ്റാരോപിതനായ ആളില്‍നിന്ന് തന്നെ കിട്ടേണ്ട ആനുകൂല്യങ്ങള്‍ നേടിയെടുത്ത ശേഷം തിരിച്ചുകുത്തുന്നത് മാന്യന്മാര്‍ക്ക് ചേര്‍ന്ന പ്രവൃത്തിയല്ല; പ്രത്യേകിച്ചും അവര്‍ മുന്‍ ജനപ്രതിനിധികളാകുമ്പോള്‍. ഈ വിഭാഗക്കാരുടെ സുവിശേഷപ്രസംഗങ്ങളും സദാചാരബോധവും ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടും കേട്ടും തഴമ്പിച്ചവരാണ് കേരളത്തിലെ ജനങ്ങള്‍. അവരില്‍ പലരും ജനങ്ങള്‍ക്കവകാശപ്പെട്ട കാശില്‍നിന്ന് അവിഹിതമായ സംഖ്യകള്‍ നേടിയെടുത്തതായും സര്‍ക്കാര്‍ രേഖയിലുണ്ട്. എന്നതുകൊണ്ട് അഴിമതിക്കെതിരായി ശബ്ദിക്കാന്‍ അവര്‍ക്കവകാശമില്ല എന്നല്ല സൂചിപ്പിക്കുന്നത്. പക്ഷേ, എന്ത് അഴിമതി നടത്തി എന്ന് വ്യക്തമായി പറയാനുള്ള ബാധ്യത അവര്‍ക്കില്ലേ? പ്രത്യേകിച്ചും സുപ്രീംകോടതിയിലെ പ്രമുഖനായ അഭിഭാഷകര്‍ തങ്ങളുടെ കക്ഷികളുടെ നിരപരാധിത്വം തലനാരിഴ കീറി തെളിയിക്കാന്‍ പരിചയ സമ്പന്നരായവരാണ്. നാലരക്കൊല്ലക്കാലം മതിയായിരുന്നില്ലേ അവര്‍ക്ക് തെളിവുകളുണ്ടെങ്കില്‍ ശേഖരിക്കാന്‍? കോടതിയലക്ഷ്യത്തിന് ജയിലില്‍ പോകാന്‍ തയാറാണ് എന്നു പറഞ്ഞ മാന്യദേഹം ഇപ്പോള്‍ പറയുന്നു, കോടതിയലക്ഷ്യത്തിനെ ഭയന്നാണ് താന്‍ മിണ്ടാതിരുന്നതെന്ന്. ജനങ്ങള്‍ ഇവരെ എന്തിന് മുഖവിലക്കെടുക്കണം? കേട്ടുകേള്‍വി മാത്രം വെച്ച് ഒന്നും ചെയ്യാനാവില്ലെന്ന് നിയമ മന്ത്രി പറഞ്ഞത് ഈ സാഹചര്യത്തിലാണ്.
ഈ വസ്തുതകള്‍ തത്ത്വാധിഷ്ഠിതമായ ഈ കാഴ്ചപ്പാടില്‍ ഒഴുക്കിനെതിരെ നീന്തി അവതരിപ്പിക്കുന്നവരെ അഴിമതിക്കാരുടെ പങ്കാളികളാക്കി തരം താഴ്ത്താനാണ് വിമര്‍ശകരുടെ മറ്റൊരുദ്യമം. ആ ദുരാരോപണം പിന്‍വലിക്കണമെന്ന് വക്കീല്‍ നോട്ടീസ് അയച്ചപ്പോള്‍, താനങ്ങനെ പറഞ്ഞുപോയോയെന്ന് ഓര്‍ക്കുന്നില്ലെന്നും എന്തെങ്കിലും പറഞ്ഞു പോയെങ്കില്‍ മുറിവേല്‍പിക്കാനല്ലെന്നുള്ളതുമാണ് മറുപടി നോട്ടീസ്.
ഇവരുടെ അവസാന കച്ചിത്തുമ്പാണ് ബന്ധുക്കളെ ചൂണ്ടിക്കാണിച്ചുള്ള കടന്നാക്രമണം. ബന്ധുബലവും സമ്പന്നതയുടെ സ്വാധീനവുമുള്ള യുവ അഭിഭാഷകര്‍ക്ക് വ്യവഹാരികളുടെ മനസ്സില്‍ മുന്‍ഗണന ലഭിക്കുന്നത് സര്‍വസാധാരണമാണ്. അതുകൊണ്ടാണല്ലോ ചില സുപ്രീംകോടതി, ഹൈകോടതി ജഡ്ജിമാരുടെ മക്കളെയന്വേഷിച്ച് കക്ഷികള്‍ ക്യൂ നില്‍ക്കുന്നത്. ഇതിലൊന്നും അസാധാരണത്വം ദര്‍ശിക്കാത്തവര്‍ ഒരു ദലിത് കുടുംബത്തെ കേന്ദ്രീകരിച്ച് അവരെല്ലാവരും അഴിമതിക്കാരെന്ന് വരുത്തിത്തീര്‍ക്കാന്‍ പരിശ്രമിക്കുന്നത് വിചിത്രമല്ലേ? അവര്‍ യഥാര്‍ഥത്തില്‍ അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ നിയമം അതിന്റെ വഴിക്ക് പോകും. പോകണമെന്നുറപ്പിക്കാന്‍ ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അന്തിമമായി അത് നടക്കുകയും ചെയ്യും.
ഒരു വന്‍കിട മുംബൈ വ്യവസായിയും സഫാരിധാരികളായും ബിസിനസ് ക്ലാസില്‍ സഞ്ചരിക്കുന്ന രണ്ട് മലയാളിയുവാക്കളും സുപ്രീംകോടതിയിലെ ഒരു വനിതാ അഭിഭാഷകയുമാണ് ഈ ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്. സ്ഥിരം വ്യവഹാരിയായ ടാറ്റ ജസ്റ്റിസ് കപാഡിയയുടെ ചടങ്ങിന് കാശ് വാങ്ങാത്തത് വ്യക്തമായ അഴിമതിയല്ലേ? നീ ദലിതനാണ്. അധികാരമുണ്ടായിരുന്ന കാലത്ത് അഴിമതിക്കാരനാണ്.
തെളിവ് എന്തെങ്കിലുമുണ്ടോ സാര്‍? ആദ്യം രാജിവെക്കൂ; അന്വേഷണം നടക്കട്ടെ, അപ്പോള്‍ പറയാം. രോഗത്തേക്കാള്‍ മോശമായ ചികിത്സയല്ലേ ഈ മനോഗതി? ഈ വാദഗതി ഒരു കീഴ്‌വഴക്കമായി അംഗീകരിച്ചാല്‍, ഈ രാജ്യത്തിന്റെ ഭാവിയെന്തായിരിക്കും?
__._,_.___
No comments:
Post a Comment