പെണ്‍കുട്ടികള്‍ക്കിഷ്ടം ഗിസലെയുടെ ശരീരം!
നിങ്ങളുടെ സൌന്ദര്യ സങ്കല്‍പ്പങ്ങളില്‍ ആഞ്ജലീന ജോളിയുടെ ചുണ്ടുകളും ആനി ഹതാവെയുടെ കണ്ണുകളും സ്ഥാനംപിടിച്ചിട്ടുണ്ടോ? എങ്കില്‍, അത് നിങ്ങളുടെ മാത്രം ആഗ്രമല്ല എന്ന് മനസ്സിലാക്കുക. പതിനാലാമത് 'ഫെയിംഡ് ഹോട്ടസ്റ്റ് ലുക്സ്' സര്‍വെയില്‍ പങ്കെടുത്ത പെണ്‍കുട്ടികളും ഇതേ രീതിയിലാണ് ചിന്തിച്ചത്.ബ്രസീല്‍കാരിയായ സൂപ്പര്‍ മോഡല്‍ ഗിസലെ ബുണ്‍ചെന്നിന്റെ ശരീര വടിവുകള്‍ സ്വന്തമാക്കുന്നതിനാണ് പെണ്‍കുട്ടികള്‍ ഏറെ ആഗ്രഹിക്കുന്നത്. ശരീര വടിവിന്റെ കാര്യത്തില്‍ ജെന്നിഫര്‍ ആനിസ്റ്റണ്‍ രണ്ടാം സ്ഥാനത്താണ്. അതേസമയം, പെണ്‍കുട്ടികള്‍ സ്വാഭാവിക സൌന്ദര്യത്തിനാണ് മുന്‍തൂക്കം നല്‍കുന്നത് എന്ന് സര്‍വെ ഫലം വെളിപ്പെടുത്തുന്നു.
സ്കാര്‍ലറ്റ് ജൊഹാന്‍സന്റെ ചുണ്ടുകളാണ് കൂടുതല്‍ പേര്‍ക്കും ഇഷ്ടമായത്. ആഞ്ജലീന ജോളിയാണ് ചുണ്ടുകളുടെ മാസ്മരികതയില്‍ രണ്ടാം സ്ഥാനത്ത്. നാസികയുടെ സൌന്ദര്യത്തിന്റെ കാര്യത്തിലാവട്ടെ നതാലി പോര്‍ട്ട്‌മാന്‍ ഒന്നാമതും എമ്മാ സ്റ്റോണ്‍ രണ്ടാമതും എത്തി.ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ കേശഭാരമാണ് സര്‍വെയില്‍ പങ്കെടുത്ത കൂടുതല്‍ പേരെയും ആകര്‍ഷിച്ചത്. ആനി ഹതാവെയുടെ കണ്ണുകളുടെ വശ്യതയിലാണ് കൂടുതല്‍ പേരും മയങ്ങിയത്. ചര്‍മ്മ സൌന്ദര്യത്തിന്റെ കാര്യത്തില്‍ ആമി ആഡംസ് ആണ് ഏറ്റവും കൂടുതല്‍ പേരെ മോഹിതയാക്കിയത്
thanks webduniaRegards..maanu
www.keralites.net |
No comments:
Post a Comment