ഐഡിയ സ്റ്റാര്‍ സിങ്ങറിന്റെ സമയം കുറയ്ക്കുന്നു
ജനപ്രിയ സംഗീത റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിങ്ങറിന്റെ സമയം ചുരുക്കുന്നു. ഇപ്പോഴും ലാഭകരമാണെങ്കിലും പരിപാടിയുടെ ജനപ്രീതി കുറഞ്ഞുവരുന്ന പ്രവണത കണക്കിലെടുത്താണ് ഏഷ്യാനെറ്റിന്റെ നീക്കം.
ഇപ്പോള്‍ എട്ടുമതുല്‍ ഒന്‍പതര വരെ സംപ്രേഷണം ചെയ്യുന്ന പരിപാടി ഒന്‍പതുവരെയാക്കി ബാക്കി അരമണിക്കൂറില്‍ പുതിയ സീരിയല്‍ സംപ്രേഷണം ചെയ്യാനാണ് നീക്കം നടക്കുന്നത്. പുതിയ സീരിയല്‍ വരുന്നകാര്യം ചാനല്‍ ഇതിനകം തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്.
ഒരേ രീതിയിലുള്ള മത്സരങ്ങളും മറ്റുമാണ് പരിപാടിയുടെ ജനപ്രീതി കുറയാനും പ്രേക്ഷകര്‍ക്ക് മടുപ്പുണ്ടാകാനും കാരണമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അഞ്ചാം സീസണ്‍ കഴിയുന്നതോടെ പരിപാടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് നേരത്തേ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
പലവട്ടം മത്സരറൗണ്ടുകളിലും മറ്റും മാറ്റം വരുത്തുകയും ജനപ്രിയ താരങ്ങളെ അതിഥികളായി പങ്കെടുപ്പിക്കുകയുമൊക്കെ ചെയ്തിട്ടും പരിപാടിയുടെ റേറ്റിങില്‍ മാറ്റം വരാത്തതാണ് ചാനല്‍ അധികൃതരെ ചിന്തിപ്പിച്ചിരിക്കുന്നത്.
റേറ്റിങ് കുറഞ്ഞ പരിപാടിയ്ക്കായി ഒന്നരമണിക്കൂര്‍ പാഴാക്കാതെ ഒരുമണിക്കൂറാക്കി ചുരുക്കി അരമണിക്കൂറില്‍ പ്രേക്ഷകര്‍ കൂടുതലുള്ള സീരിയല്‍ തന്നെ സംപ്രേഷണം ചെയ്യുന്നതും ഇതുകൊണ്ടുതന്നെയാണ്.
ഇതിനിടെ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പാരിജാതം എന്ന സീരിയലിനെതിരെ നാലുപാടുനിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഏറെനാളായി വലിച്ചുനീട്ടുന്ന ഈ സീരിയലിന്റെ റേറ്റിങും വളരെ താഴോട്ടുപോയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
Jomy Thomas
jomykunnel2000@yahoo.com
jomykunnel2000@gmail.com
studds2000@yahoo.com
studds2000@gmail.com
00966553317292
www.keralites.net |
__._,_.___
No comments:
Post a Comment