കാവ്യാമാധവന്‍ ശക്‌തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗദ്ദാമ ഫെബ്രുവരി നാലിന് പ്രദര്‍ശനത്തിനെത്തും. കമല്‍ സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രത്തില്‍ ഗള്‍ഫിലെ വീട്ടുജോലിക്കാരിയുടെ വേഷത്തിലാണ് കാവ്യ അഭിനയിക്കുന്നത്. ഗള്‍ഫിലെ ഗ്‌ളാമര്‍ ജീവിതങ്ങള്‍ക്കിടയില്‍ തട്ടിപ്പ് വിസയിലൂടെയും മറ്റും അവിടെയെത്തി കഷ്‌ടപ്പെടുന്നവരുടെ കഥ പറയുന്ന ചിത്രമാണിത്.
അനിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി പ്രദീപാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
കാവ്യയ്‌ക്ക് പുറമെ ശ്രീനിവാസന്‍, ബിജുമേനോന്‍, സുരാജ് വെഞ്ഞാറമ്മൂട്, കെ പി എ സി ലളിത, സുകുമാരി, ലെന, ജാഫര്‍ ഇടുക്കി, ശശി കലിംഗ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കെ യു ഇക്‌ബാലിന്റെ കഥയ്‌ക്ക് ഗിരീഷ്‌കുമാറാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പെരുമഴക്കാലത്തിന് ശേഷം കമലും കാവ്യയും ഒരുമിക്കുന്ന ചിത്രമാണിത്. തകര്‍പ്പന്‍ അഭിനയം കാഴ്‌ചവെച്ച കാവ്യ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.
Thanks mangala
Regards..maanu
www.keralites.net |
__._,_.___

No comments:
Post a Comment